Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വീട്ടമ്മമാര്‍ സൂക്ഷിക്കുക...
പുലര്ച്ചെത്തൊട്ട് രാത്രി പത്തര വരെ വൃത്തിയാക്കിയും ഭക്ഷണവച്ചും ജീവിതം മുന്നോട്ടുതള്ളുന്ന വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ക്കു പിന്നാലെ വലിയൊരു അപകടമുണ്ട്. സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും ആരോഗ്യവും അവര്‍ക്കുവേണ്ട പരിചരണവുമായി നടക്കുകയാണ് കേരളത്തിലെ മിക്ക സ്ത്രീകളും. അതിനിടയില്‍ ജോലി ഉണ്ടെങ്കിലോ...പിന്നെ പറയുകയേ വേണ്ട...വീട്ടിലെ പണിയൊക്കെ തീര്‍ത്ത് ഒരോട്ടമാണ്.
കല്ല്യാണപ്പെണ്ണേ..തടി കുറയ്ക്കേണ്ടെ..
ദിവസം മുഴുവന്‍ വിശ്രമമില്ല, ജോലി, ടേന്‍ഷന്‍, ക്ഷീണം, ഭര്‍ത്താവിന്റെ കുറ്റപ്പെടുത്തല്‍, മറ്റ് പ്രശ്നങ്ങളും പരിഭവങ്ങളും. ഒരുതരം ഭ്രാന്തു പിടിപ്പിക്കുന്ന അവസ്ഥ. ഇത് ഹറീഡ് വിമന്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥയാകാം. ആധുനിക കാലത്തെ തിരക്കുപിടിച്ച ജീവിതം സമ്മാനിക്കുന്ന ശൈലീരോഗങ്ങളില്‍ പ്രമുഖ സ്ഥാനമാണ് ഹറീഡ് വിമന്‍ സിന്‍ഡ്രോമിന്.
സ്ത്രീകള്‍ ജോലിക്ക് പോകാന്‍ തുടങ്ങിയ സാഹചര്യം കൂടിവന്നപ്പോഴാണ് ഈ അവസ്ഥ ഉയര്‍ന്നിരിക്കുന്നത്. ഇത്തരം അവസ്ഥ എന്തൊക്കെ പ്രശ്നങ്ങളാണ് നിങ്ങളില്‍ ഉണ്ടാക്കുകയെന്ന് നോക്കാം..

ലക്ഷണങ്ങള്‍
പ്രത്യേകിച്ച് കാരണങ്ങളില്ലാതെ ശരീരഭാരം കൂടും, അല്ലെങ്കില്‍ കുറയും.

ശരീരിക പ്രശ്നങ്ങള്‍
വിട്ടുമാറാത്ത ക്ഷീണം, ഉത്സാഹക്കുറവ്, ഉറക്കമില്ലായ്മ എന്നിവയൊക്കെ ഇത്തരം രോഗലക്ഷണമാണ്.

ശരീരിക പ്രശ്നങ്ങള്‍
അമിതമായ കോപം, ആത്മാഭിമാനക്കുറവ്, ലൈഗിക വിരക്തി എന്നിവയും ഇത്തരം സ്ത്രീകളില്‍ ഉണ്ടാകും.

ദഹന പ്രശ്നം
ദഹന സംബന്ധമായ പ്രശ്നങ്ങളും ഹറീഡ് വിമന്‍ സിന്‍ഡ്രത്തിന്റെ പ്രധാന ലക്ഷണമാണ്.

കാരണങ്ങള്‍
വീട്ടിലെയും ഓഫീസിലേയും എല്ലാ ജോലികളും തന്റെ മാത്രം ചുമതലയാണെന്ന മിഥ്യാ ധാരണയാണ് ഈ രോഗത്തിന്റെ പ്രധാന കാരണം.

കുട്ടികള്‍
കുട്ടികളുടെ പഠനകാര്യങ്ങളില്‍ മുമ്പൊന്നുമില്ലാത്തവിധം മാതാപിതാക്കള്‍ക്ക് പങ്കുണ്ടായതും ഈ അവസ്ഥയ്ക്ക് ആക്കം കൂട്ടുന്നു.

അണുകുടുംബം
അണുകുടുംബങ്ങളിലെ വീട്ടമ്മമാര്ക്കാകട്ടെ തങ്ങളുടെ മാനസിക പ്രയാസങ്ങള്‍ പങ്കുവെക്കാന്‍ ആരുമില്ലാതായതും മാനസികസമ്മര്‍ദ്ദവും അതുവഴി ശാരീരിക പ്രശ്നങ്ങളും രൂക്ഷമാവാന്‍ ഇടയാക്കിയിട്ടുണ്ട്

പ്രതിരോധിക്കാം
വീട്ടുജോലിയുടെ ഭാരവും വിഷമങ്ങളും കുടുംബാംഗങ്ങലോട് പങ്കുവെച്ച് അവരുടെ സഹകരണവും സഹായവും തേടുക.

പ്രതിരോധിക്കാം
വീട്ടുജോലികള്‍ ആസൂത്രണം ചെയ്ത് ക്രമീകരിച്ച ശേഷം ചെയ്യുക.

പ്രതിരോധിക്കാം
ഇടയ്ക്ക് ടിവി കാണാനും വായിക്കാനും സൗഹൃദങ്ങള്‍ പങ്കുവെക്കാനും സമയം കണ്ടെത്തുക.

പ്രതിരോധിക്കാം
പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക. സ്വന്തം ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ കൊടുക്കുക.

വ്യായാമം
ദിവസവും കുറച്ച് സമയം വ്യായാമം ചെയ്യാനുള്ള സമയം കണ്ടെത്തുക.

വിശ്രമം
ആവശ്യത്തിന് വിശ്രമമാണ് വേണ്ടത്. ആവശ്യത്തില്‍ കൂടുതല്‍ വിശ്രമിക്കാനും പാടില്ല.

ഉറക്കം
നല്ല ഉറക്കം ശരീരത്തിന് ആവശ്യമാണ്. വീട്ടുജോലികളൊക്കെ തീര്‍ത്ത് നേരം വൈകി ഉറങ്ങുന്ന പതിവ് ഒഴിവാക്കുക. കൃത്യമായി ഉറങ്ങുക.



Click it and Unblock the Notifications
