Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
തൈറോയ്ഡ് ക്യാന്‍സറിന് കാരണമാകാം..
ശരീരത്തിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ഗ്രന്ഥിയാണ് തൈറോയ്ഡ്. കഴുത്തിന്റെ മുന്‍ഭാഗത്ത് ചിത്രശലഭത്തിന്റെ ആകൃതിയില്‍ സ്ഥിതിചെയ്യുന്ന ഈ ഗ്രന്ഥിക്ക് 20ഗ്രാം ഭാരം ഉണ്ടാകും. ശരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ഊര്‍ജത്തിനുമെല്ലാം തൈറോയ്ഡ് ഹോര്‍മോണ്‍ ആവശ്യമാണ്.
ഹൈപ്പോതൈറോയ്ഡിനോട് പോരാടാം..
അതുകൊണ്ടുതന്നെ തൈറോയ്ഡിനുണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍പോലും വലിയ അസ്വസ്ഥതകള്ക്കിടയാക്കാറുണ്ട്. പാരമ്പര്യം, അയഡിന്റെ കുറവ്, അണുബാധ, ജീവതശൈലി തുടങ്ങിയ കാരണങ്ങള്‍ തൈറോയ്ഡ് രോഗങ്ങള്‍ക്കിടയാക്കുന്നു.
തൈറോയ്ഡ് ചിലരില്‍ ക്യാന്‍സറിനും കാരണമാകാം. തൈറോയ്ഡ് ഗ്രന്ഥിയെക്കുറിച്ചും അതുണ്ടാക്കുന്ന രോഗങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാം...

തൈറോയ്ഡ് ഗ്രന്ഥി അമിതമായി പ്രവര്‍ത്തിച്ചാല്‍
തൈറോയ്ഡ് ഗ്രന്ഥി അമിതമായി പ്രവര്‍ത്തിക്കുന്നത് ഹോര്‍മോണിന്റെ അളവ് കൂടാനിടയാക്കും. അമിതമായ ചൂട്, വിയര്‍പ്പ്, അമിരതമായ വിശപ്പ് എന്നിവയ്ക്ക് ഇത് കാരണമാക്കും.

തൈറോയ്ഡ് ഗ്രന്ഥി അമിതമായി പ്രവര്‍ത്തിച്ചാല്‍
കൈകാലുകള്‍ വിറയ്ക്കുക, കണ്ണുകള്‍ പുറത്തേക്ക് തുറിച്ചുനില്ക്കുക, ശരീരഭാരം കുറയുക എന്നിവയും ഉണ്ടാകാം.

തൈറോയ്ഡ് ഗ്രന്ഥി അമിതമായി പ്രവര്‍ത്തിച്ചാല്‍
അസ്ഥികള്‍ക്ക് ക്ഷതം, ചര്‍മം മൃദുവാകുക, ദേഷ്യം ഉണ്ടാകുക തുടങ്ങിയ അസ്വസ്ഥതകളും ഉണ്ടാകാം

പ്രതിവിധികള്‍
തവിടുകളയാത്ത ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, നട്സ്, കരള്‍, ബീന്‍സ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹോര്‍മോണ്‍ നില കൂടുന്നവരില്‍ ഫലം തരും.

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറഞ്ഞാല്‍
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറഞ്ഞാല്‍ ഹോര്‍മോണുകളുടെ അളവിലും കുറവുണ്ടാകും. ഇത് പല ശാരീരിക പ്രശ്നങ്ങളും ഉണ്ടാക്കും. മന്ദത,ആലസ്യം, വിഷാദം എന്നിവ ഉണ്ടാകാം.

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറഞ്ഞാല്‍
അമിതവണ്ണം, മുടികൊഴിച്ചില്‍, ഉത്കണ്ഠ എന്നിവയ്ക്കും കാരണമാകാം.

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറഞ്ഞാല്‍
വരണ്ട ചര്‍മം, കവിള് തടിക്കുക, ഓര്‍മക്കുറവ് എന്നിവയ്ക്കും കാരണമാകാം.

പ്രതിവിധികള്‍
തവിടുകളയാത്ത ധാന്യങ്ങല്‍, പയര്‍, കടല, മഞ്ഞള്‍, കുരുമുളക് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

ഗോയിറ്റര്‍
തൈറോയ്ഡ് ഗ്രന്ഥി തടിക്കുമ്പോള്‍ കഴുത്തില്‍ മുഴപോലെ രൂപപ്പെടുന്ന അവസ്ഥയാണ് ഗോയിറ്റര്‍.

ലക്ഷണങ്ങള്‍
ഭക്ഷണം ഇറക്കാന്‍ പറ്റാത്തവസ്ഥ, ശ്വസിക്കാന്‍ പ്രയാസം, ശബ്ദ വ്യത്യാസം എന്നിവയൊക്കെ ഗോയിറ്റര്‍ ഉള്ളവര്‍ക്ക് ഉണ്ടാകാം.

പ്രതിവിധികള്‍
ഭക്ഷണത്തിലെ അയഡിന്റെ കുറവാണ് ഗോയിറ്റര്‍ ഉണ്ടാകാന്‍ പ്രധാന കാരണം. കടല്‍വിഭവങ്ങള്‍, ഇലക്കറികള്‍ ധാന്യങ്ങള്‍ എന്നിവ ധാരാളം കഴിക്കുക.

തൈറോയ്ഡ് ക്യാന്‍സര്‍
ചിലരില്‍ തൈറോയ്ഡ് ഗ്രന്ഥിയിലെ മുഴകള്‍ ക്യാന്‍സറിന് കാരണമായേക്കാം. ഇത്തരം മുഴകള്‍ നിസാരമായി കാണരുത്.



Click it and Unblock the Notifications
