Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
പല്ലെടുക്കുന്നവര് ശ്രദ്ധിക്കേണ്ട 20കാര്യങ്ങള്‍..
ചെറിയ വേദനകള്‍ പോലും സഹിക്കാന്‍ പറ്റാത്തവരാണ് നമ്മള്. പല്ലിന് ചെറിയ വേദനകള്‍ വന്നാല്‍ പോലും ആദ്യം ചിന്തിക്കുന്നത് പല്ലെടുക്കുന്നതിനെ പറ്റിയാണ്. വേദന വന്നതുകൊണ്ടു മാത്രം നിങ്ങള്‍ പല്ലെടുക്കേണ്ടതില്ല. പല്ലെടുക്കുന്നതിന് മുമ്പും പിമ്പും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
നിങ്ങളുടെ പല്ല് കളയും ശീലങ്ങള്‍ !
പല്ലെടുക്കേണ്ട വരുന്ന അവസ്ഥ, പല്ലെടുക്കാന്‍ ഏത് സമയമാണ് ഉചിതം, ഭക്ഷണം കഴിച്ചതിനുശേഷമാണോ പല്ലെടുക്കേണ്ടത് എന്നിങ്ങനെ ഒട്ടേറെ സംശയങ്ങള്‍ നിങ്ങള്‍ക്കുണ്ടാകും. എല്ലാ സംശയത്തിനുമുള്ള ഉത്തരങ്ങള്‍ ഇവിടെയുണ്ട്.

പല്ലെടുക്കുന്നതിന് മുന്‍പ്
വേദന വന്നതുകൊണ്ട് മാത്രം പല്ലെടുക്കേണ്ടതില്ല. റൂട്ട് കനാല്‍ ചികിത്സ വഴി വേദന മാറ്റാം.

പല്ലെടുക്കുന്നതിന് മുന്‍പ്
ഒന്നോ രണ്ടോ പല്ലെടുത്താല്‍ മാത്രം കവിള് ഒട്ടി പോകുകയില്ല. കൃത്രിമ പല്ലുകള്‍ പരിഹാരമായിയുണ്ട്.

പല്ലെടുക്കുന്നതിന് മുന്‍പ്
മേല്‍വരിയിലെയോ, താഴെത്തെയോ പല്ലെടുക്കുന്നത് ചെവി, കണ്ണ്, തല എന്നിവയ്ക്ക് പ്രശ്നം വരുമെന്ന് ഭയക്കേണ്ടതില്ല. ഇതൊക്കെ തെറ്റിദ്ധാരണകളാണ്.

പല്ലെടുക്കുന്നതിന് മുന്‍പ്
ഒരേ സമയം ഒന്നില്‍ക്കൂടുതല്‍ പല്ലെടുക്കാം.

പല്ലെടുക്കുന്നതിന് മുന്‍പ്
പല്ലെടുക്കാന്‍ പേടിയുള്ളവര്‍ അതിനുമുന്‍പ് മരുന്നുകള്‍ കഴിച്ച് പേടി കുറയ്ക്കുക.

പല്ലെടുക്കുന്നതിന് മുന്‍പ്
പഴുപ്പുള്ളപ്പോല് പല്ലെടുക്കുന്നത് വേദന ഉണ്ടാക്കും.

പല്ലെടുക്കുന്നതിന് മുന്‍പ്
രാവിലെ പല്ലെടുക്കുന്നതാണ് ഉത്തമം.

പല്ലെടുക്കുന്നതിന് മുന്‍പ്
ഭക്ഷണം കഴിച്ചതിനുശേഷമേ പല്ലെടുക്കാവൂ.

പല്ലെടുക്കുന്നതിന് മുന്‍പ്
പ്രമേഹമോ രക്തസമ്മര്‍ദ്ദമോ ഉള്ളവര്‍ അത് കുറഞ്ഞതിനുശേഷമേ പല്ലെടുക്കാന്‍ പാടുള്ളൂ. പ്രമേഹമുള്ളവര്‍ പല്ലെടുത്താല്‍ മുറിവുകള്‍ ഉണങ്ങില്ല. രക്തസമ്മര്‍ദ്ദം ഉള്ളവര്‍ പല്ലെടുത്താല്‍ രക്തം നില്കില്ല.

പല്ലെടുക്കുന്നതിന് മുന്‍പ്
ഹൃദ്രോഗമുള്ളവര്‍ പല്ലെടുക്കുന്നതിനുമുന്പ് ഡോക്ടറോട് പറയണം.

പല്ലെടുക്കുന്നതിന് മുന്‍പ്
രക്തവാതമുള്ളവര്‍ക്കും വാല്‍വ് തകരാറുള്ളവര്‍ക്കും പല്ലെടുക്കുന്നതിനുമുന്പ് മരുന്നുകള്‍ കഴിക്കേണ്ടതുണ്ട്.

പല്ലെടുക്കുന്നതിന് മുന്‍പ്
ഗര്‍ഭിണികള്‍ പല്ലെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ആദ്യ മൂന്നുമാസത്തിനും അവസാന മൂന്നുമാസത്തിനും ഇടയില്‍ എടുക്കാം.

പല്ലെടുത്തശേഷം
ഒരു മണിക്കൂറെങ്കിലും പല്ലെടുത്ത ഭാഗത്ത് പഞ്ഞി കടിച്ചു പിടിക്കണം. ഇതിനിടയില്‍ അധികം സംസാരിക്കാതിരിക്കുക.

പല്ലെടുത്തശേഷം
ഇടയ്ക്കിടെ തുപ്പാനും കഴുകാനും പാടില്ല.

പല്ലെടുത്തശേഷം
പല്ലെടുത്ത ദിനം തണുപ്പിച്ച ആഹാരങ്ങള്‍ മാത്രം കഴിക്കുക.

പല്ലെടുത്തശേഷം
പല്ലെടുത്ത ദിവസം കട്ടിയുള്ള ആഹാരം കഴിക്കുകയോ, ശരീരം അനങ്ങിയുള്ള ജോലി ചെയ്യാനോ പാടില്ല. പല്ലില്‍ നിന്നും രക്തം നില്‍ക്കാതെ വരാം.

പല്ലെടുത്തശേഷം
മുറിവ് ഉണങ്ങുന്നതുവരെ മുറിവില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇരിക്കാതെ വൃത്തിയാക്കിവയ്ക്കുക.

പല്ലെടുത്തശേഷം
നാക്ക് കൊണ്ട് പല്ലെടുത്ത ഭാഗം തൊട്ടുനോക്കാതിരിക്കുക. ഇത് മുറിവുണങ്ങാന്‍ കാലതാമസം എടുക്കും.

പല്ലെടുത്തശേഷം
പല്ലെടുത്ത് 24 മണിക്കൂറിനുശേഷം ചൂടുള്ള ഉപ്പുവെള്ളം നാല് തവണ കവിള്‍കൊള്ളുന്നത് നല്ലതാണ്.

പല്ലെടുത്തശേഷം
മൂന്നു മുതല്‍ അഞ്ച് ദിവസം വരെ മരുന്നു കഴിക്കേണ്ടിവരും.



Click it and Unblock the Notifications
