Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നഖം പൊട്ടുന്നുണ്ടോ..?
നീണ്ട നഖം ഇപ്പോള്‍ ഒരു ഫാഷനാണ്. ചെറിയ കുട്ടികള്‍ വരെ ഇപ്പോള്‍ നഖം വളര്‍ത്തി ഭംഗിയാക്കിവയ്ക്കും. എന്നാല്‍ ചിലര്‍ക്ക് നഖം ഭംഗിയാക്കി വയ്ക്കാന്‍ കഴിയാറില്ല. പലര്‍ക്കും നഖം നീട്ടി വളര്‍ത്തണമെന്നുണ്ടെങ്കിലും പൊട്ടിപ്പോകുന്നതിനാല്‍ അതിന് സാധിക്കാറില്ല. നഖം ആരോഗ്യത്തിന്റെ സൂചകം കൂടിയാണ്.
നഖം പറയും നിങ്ങളുടെ രോഗം
അല്പം ഒന്നും ഒന്നു ശ്രദ്ധിച്ചാല്‍ സ്വപ്നത്തിലെ സുന്ദര നഖം നിങ്ങള്‍ക്കും സ്വന്തമാക്കാം. നഖത്തിന്റെ വളര്‍ച്ചയ്ക്ക് പോഷകവും ആവശ്യമാണ്. ശരീരത്തില്‍ വിറ്റമിനുകളും കാത്സ്യവും ആവശ്യത്തിന് ഇല്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും. ഒന്നിനും ഉറപ്പുണ്ടാകില്ല, പൊട്ടിപോകാന്‍ കാരണമാകും. എങ്ങനെയാണ് നഖം സംരക്ഷിക്കാന്‍ കഴിയുക എന്ന് നോക്കാം...

നഖത്തെ സംരക്ഷിക്കാം
നഖം എപ്പോഴും നനഞ്ഞിരിക്കാന് അനുവദിക്കരുത്. ജോലി ചെയ്യുന്നവര്‍ കൈകളില്‍ ഗ്ലൗസുകള്‍ ധരിക്കുന്നതാവും നല്ലത്.

നഖത്തെ സംരക്ഷിക്കാം
സോപ്പുകളും ഡിറ്റര്‍ജന്റുകളും അധികം നഖങ്ങളില്‍ തട്ടാതെ നോക്കുക. നഖത്തില്‍ പറ്റിപിടിച്ചിട്ടുണ്ടെങ്കില് നന്നായി കഴുകി വൃത്തിയാക്കുക.

നഖത്തെ സംരക്ഷിക്കാം
ഉറങ്ങും മുന്‍പ് നഖത്തില്‍ മോയിചറൈസര് പുരട്ടുക. ഇത് നിങ്ങളുടെ നഖത്തിന് നല്ല തിളക്കം നല്‍കും.

നഖത്തെ സംരക്ഷിക്കാം
നെയ്ല്‍ പോളീഷ് റിമൂവറുകള്‍ ഇടയ്ക്കിടെ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇതില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ നഖത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണ്.

നഖത്തെ സംരക്ഷിക്കാം
വൈറ്റമിന്‍ ബി-കോംപഌക്സ് അടങ്ങിയ ഭക്ഷണം അല്ലെങ്കില്‍ മരുന്നുകള്‍ കഴിക്കുക.

നഖത്തെ സംരക്ഷിക്കാം
യീസ്റ്റ് അടങ്ങിയ ഭക്ഷണം, ധാന്യങ്ങള്‍ എന്നിവ നന്നായി കഴിക്കുന്നതും നഖത്തിന്റെ ആരോഗ്യത്തിന് ഗുണകരമാകും.

നഖത്തെ സംരക്ഷിക്കാം
മുട്ടയുടെ മഞ്ഞ, മത്തി, ലിവര്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലും മതി.

നഖത്തെ സംരക്ഷിക്കാം
കോളിഫഌര്‍, പഴം, കൂണ്വിഭവങ്ങള് എന്നിവയും നന്നായി കഴിക്കുക.

നഖത്തെ സംരക്ഷിക്കാം
വൈറ്റമിന്‍ സി, ഫോളിക് ആസിഡ് എന്നിവ അടങ്ങിയ ഓറഞ്ച് ജ്യൂസ് കഴിക്കുന്നതും നല്ലതാണ്. ഇത് നഖം വളരാനും സഹായിക്കും. ഓറഞ്ച് ജ്യൂസില്‍ നഖം 10 മിനിട്ട് കുതിര്ത്തുവയ്ക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications
