Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വേനല്‍കാലത്ത് ചെങ്കണ്ണ് വന്നാല്‍..
വേനല്‍കാലത്തും വേനല്‍മഴയിലും പടര്‍ന്നു പിടിക്കുന്ന രോഗമാണ് ചെങ്കണ്ണ്. ബാക്ടീരിയ മൂലം ഉണ്ടാകുന്ന ചെങ്കെണ്ണ് വന്നാല്‍ നിങ്ങള്‍ എന്ത് ചെയ്യും. നേത്രപടലത്തില്‍ ഉണ്ടാകുന്ന അണുബാധയാണ് രോഗത്തിന് കാരണമാകുന്നത്. ചെങ്കെണ്ണ് ഒരു അപകടകാരിയായ രോഗമല്ല, പക്ഷെ പല അസ്വസ്ഥതകളും നിങ്ങള്‍ക്ക് ഇതുമൂലം ഉണ്ടാകുന്നു.
ഈ കണ്ണും വച്ച് പുറത്തുപോകാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. പടരുന്ന രോഗമായതുകൊണ്ട് മറ്റുള്ളവരുമായി സംസാരിക്കാനും നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. കണ്ണില്‍ ചുവപ്പ് നിറം, കണ്ണുനീരൊലിപ്പ്, ചൊറിച്ചില്‍, അസ്വസ്ഥത, കണ്പോളയില് വീക്കം എന്നിവയാണ് ചെങ്കെണ്ണിന്റെ ലക്ഷണങ്ങള്‍.
രോഗം പൂര്‍ണ്ണമായും സുഖപ്പെടണമെങ്കില്‍ ഒരാഴ്ചയെങ്കിലും വേണം. ചില നാട്ടുവൈദ്യങ്ങളിലൂടെ ചെങ്കെണ്ണ് പെട്ടെന്ന് നിങ്ങള്‍ക്ക് മാറ്റാം.

ചെങ്കണ്ണ് വന്നാല്‍ ചെയ്യേണ്ടത്
നമ്പ്യാര്‍വട്ടം എന്ന ചെടിയുടെ പൂവില്‍ നിന്നും കിട്ടുന്ന കറ, വെളുത്ത ശംഖുപുഷ്പം എന്നിവ പിഴിഞ്ഞ് നീരാക്കി കണ്ണില്‍ എഴുതുക. ചെങ്കെണ്ണ് പെട്ടെന്ന് മാറി കിട്ടും.

ചെങ്കണ്ണ് വന്നാല്‍ ചെയ്യേണ്ടത്
ചെറുതേന്‍ ഉപയോഗിച്ച് കണ്ണ് എഴുതിയാലും ചെങ്കെണ്ണ് പെട്ടെന്ന് മാറ്റിയെടുക്കാം.

ചെങ്കണ്ണ് വന്നാല്‍ ചെയ്യേണ്ടത്
കീഴാര്‍നെല്ലിയും തെച്ചിപ്പൂവും ചതച്ച് മുലപ്പാലില്‍ കിഴിക്കെട്ടി കണ്ണില്‍ മുക്കി പിഴിയുക.

ചെങ്കണ്ണ് വന്നാല്‍ ചെയ്യേണ്ടത്
വെള്ളരിയുടെ ഇല പിഴിഞ്ഞ് നീര് കണ്ണില്‍ ഒഴിച്ചാല്‍ ചെങ്കെണ്ണ് മാറ്റിയെടുക്കാം.

ചെങ്കണ്ണ് വന്നാല്‍ ചെയ്യേണ്ടത്
തേനും പാലും ചേര്‍ത്ത് കണ്ണ് കഴുകുക. അല്ലെങ്കില്‍ ഇത് തുള്ളിമരുന്നായി കണ്ണില്‍ ഒഴിക്കുക.

ചെങ്കണ്ണ് വന്നാല്‍ ചെയ്യേണ്ടത്
വെള്ളത്തില്‍ പെരുംജീരകമിട്ട് തിളപ്പിക്കുക. ഈ വെള്ളം കൊണ്ട് കണ്ണുകള്‍ ഇടയ്ക്കിടെ കഴുകിയാല്‍ മതി.

ചെങ്കണ്ണ് വന്നാല്‍ ചെയ്യേണ്ടത്
ഉരുളക്കിഴങ്ങ് മുറിച്ച് കണ്ണില്‍ വയ്ക്കുക. മൂന്നു ദിവസം കൊണ്ട് ചെങ്കെണ്ണ് മാറ്റിയെടുക്കാം.

ചെങ്കണ്ണ് വന്നാല്‍ ചെയ്യേണ്ടത്
വെള്ളത്തില്‍ ജമന്തിപ്പൂ ഇട്ട് തിളപ്പിക്കുക. ഈ വെള്ളം തണുത്ത് കഴിഞ്ഞാല്‍ കണ്ണ് ഇത് വച്ച് കഴുകുക.

ചെങ്കണ്ണ് വന്നാല്‍ ചെയ്യേണ്ടത്
കറ്റാര്‍വാഴയുടെ നീര് ഉപയോഗിച്ച് കണ്ണ് തുടച്ചാല്‍ ചെങ്കെണ്ണ് മാറി കിട്ടും.



Click it and Unblock the Notifications
