For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അച്ചാറിനുമുണ്ട് ആരോഗ്യഗുണങ്ങള്‍..

By Sruthi K M
|

ഭക്ഷണത്തിന്റെ കൂടെ അല്‍പം അച്ചാര്‍ തൊട്ടുകൂട്ടാന്‍ ഇഷ്ടപ്പെടാത്തവര്‍ ആരും ഉണ്ടാകില്ല. ഇപ്പോള്‍ എല്ലാത്തരം വിഭവങ്ങള്‍ കൊണ്ടും സ്വാദിഷ്ടമായ അച്ചാറുകള്‍ ഉണ്ടാക്കുന്നുണ്ട്. നാലായിരം വര്‍ഷം മുന്‍പ് ടൈഗ്രിസിലേക്ക് ഇന്ത്യയില്‍ നിന്നു കൊണ്ടുപോയ കക്കരിക്ക, ഉപ്പ്, മുളക് എന്നിവ ചേര്‍ത്തു സൂക്ഷിക്കാന്‍ തുടങ്ങിയതോടെയാണ് നാം ഇന്നു രുചിയോടെ തൊട്ടുകൂട്ടുന്ന അച്ചാറിന്റെ ആദ്യരൂപം തയാറാകുന്നത്.

പച്ചത്തക്കാളി ചോദിച്ചു വാങ്ങൂ..

പല ഗുണങ്ങളും അച്ചാറിലുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ....? ആരോഗ്യപ്രദമായ നിരവധി ഗുണങ്ങള്‍ ഇതിലുണ്ട്. എന്നാല്‍ അമിതമായി അച്ചാര്‍ കഴിക്കുന്നതും, കടയില്‍ നിന്നും കെമിക്കല്‍ ചേര്‍ത്ത അച്ചാര്‍ കഴിക്കുന്നതും ദോഷമുണ്ടാക്കാം.

തൊട്ടാവാടി നിസാരക്കാരനല്ല..

വീട്ടില്‍ നിന്നും അച്ചാര്‍ ഉണ്ടാക്കി കഴിക്കണം. വെളുത്തുള്ളി,ഇഞ്ചി തുടങ്ങിയ പേഷകമാര്‍ന്ന ചേരുവകള്‍ ചേര്‍ത്ത് അച്ചാര്‍ ഉണ്ടാക്കൂ.. അച്ചാറിന്റെ ഗുണങ്ങളും ദോഷങ്ങളും അറിഞ്ഞിരിക്കാം...

ബാക്ടീരിയകള്‍

ബാക്ടീരിയകള്‍

ദീര്‍ഘകാലം സൂക്ഷിക്കുന്ന അച്ചാറില്‍ ഉപകാരികളായ നിരവധി ബാക്ടീരിയകള്‍ വളരും. കുടലിലെ സൂക്ഷ്മജീവികളെ നശിപ്പിക്കാന്‍ ഈ ബാക്ടീരിയകള്‍ക്കു കഴിയും.

ഹീമോഗ്ലോബിന്‍

ഹീമോഗ്ലോബിന്‍

ഇരുമ്പിന്റെ ആഗിരണം വഴി ഹീമോഗ്ലോബിന്റെ അളവു കൂട്ടാനും അച്ചാറിന് കഴിയും.

നെല്ലിക്ക അച്ചാര്‍

നെല്ലിക്ക അച്ചാര്‍

നെല്ലിക്ക അച്ചാര്‍ കഴിക്കുന്നത് ദഹനപ്രക്രിയയ്ക്ക് നല്ലതാണ്.

ആന്റിയോക്‌സിഡന്റ്‌സ്

ആന്റിയോക്‌സിഡന്റ്‌സ്

വിനഗര്‍ ചേര്‍ത്തുണ്ടാക്കുന്ന അച്ചാറുകള്‍ നല്ലതാണ്. അച്ചാറുകളില്‍ ധാരാളം ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയിട്ടുമുണ്ട്.

ദോഷങ്ങള്‍

ദോഷങ്ങള്‍

അമിതമായി അച്ചാര്‍ ഉപയോഗിച്ചാല്‍ ഗുണത്തേക്കാള്‍ ദോഷവുമുണ്ടാക്കും. കടയില്‍ നിന്നു വാങ്ങുന്ന അച്ചാറില്‍ അജിനോമോട്ടോ ചേര്‍ക്കുന്നുണ്ടാകാം. ഇത് അള്‍സര്‍, മലബന്ധം എന്നിവ ഉണ്ടാക്കാം.

കടയില്‍ നിന്നു വാങ്ങരുത്

കടയില്‍ നിന്നു വാങ്ങരുത്

അച്ചാര്‍ വീട്ടില്‍ നിന്ന് ഉണ്ടാക്കി കഴിക്കുന്നതാണ് നല്ലത്. കൃത്രിമ ചേരുവകള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന അച്ചാറുകള്‍ ക്യാന്‍സര്‍ വരെ ഉണ്ടാക്കാം.

പ്രമേഹ രോഗികള്‍ക്ക്

പ്രമേഹ രോഗികള്‍ക്ക്

പ്രമേഹ രോഗികള്‍ കടയില്‍ നിന്നും വാങ്ങി അച്ചാര്‍ കൂട്ടാതിരിക്കുക. ഇതില്‍ പഞ്ചസാരയും മറ്റ് കൃത്രിമ മധുരങ്ങളും അടങ്ങിയിരിക്കാം.

അച്ചാറിന്റെ ദോഷങ്ങള്‍

അച്ചാറിന്റെ ദോഷങ്ങള്‍

ഉപ്പ് കൂടിയ അളവില്‍ ചേര്‍ത്ത അച്ചാര്‍ അമിതമായി ശരീരത്തില്‍ ചെല്ലുന്നത് രക്തസമ്മര്‍ദ്ദം ഉണ്ടാക്കാം.

English summary

some benefits of eating pickles

The health benefits of pickles include a good supply of essential vitamins, minerals, and antioxidants, contributes to modest diabetes control, improved digestion.
Story first published: Wednesday, July 15, 2015, 13:11 [IST]
X
Desktop Bottom Promotion