Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കഞ്ഞിവെള്ളം കുടിച്ചാല്‍..
നിങ്ങള്‍ കഞ്ഞിവെള്ളം കുടിക്കാറുണ്ടോ ? ചോറുണ്ടാക്കി കഴിഞ്ഞാല്‍ അതില്‍ നിന്നും ചോറും വെള്ളവും നിങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നു. എന്നിട്ട് നിങ്ങള്‍ എന്താണ് ചെയ്യുന്നത്. ചോറ് കഴിക്കാന്‍ എടുക്കുകയും അതിന്റെ വെള്ളം ദൂരെ കളയുകയും ചെയ്യുന്നു. ഇനിയെങ്കിലും കഞ്ഞിവെള്ളം കളയാന്‍ വരട്ടെ. ഒരുപാട് പോഷക ഗുണങ്ങള്‍ ഈ കഞ്ഞിവെള്ളത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കുക.
വേവിച്ച അരിയുടെ വെള്ളം നിങ്ങളുടെ ആരോഗ്യത്തിന് പല ഗുണങ്ങളും തരും. ഇന്ത്യയിലെ പ്രധാന ഭക്ഷണമാണ് അരി ആഹാരം. കഞ്ഞിവെള്ളം ചര്‍മകാന്തി വര്‍ദ്ധിപ്പിക്കാനും യോഗിക്കുന്നവരുണ്ട്. തലമുടിയുടെ സംരക്ഷണത്തിനും കഞ്ഞിവെള്ളം ഉപയോഗിക്കുന്നുണ്ട്.
എന്നാല്‍ കഞ്ഞിവെള്ളം കുടിക്കാന്‍ ആര്‍ക്കും ഇഷ്ടമല്ല. എന്നാല്‍ കഞ്ഞിവെള്ളത്തിന്റെ യഥാര്‍ത്ഥ ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ കഞ്ഞിവെള്ളം കുടിക്കും.

ഊര്‍ജ്ജം
കഞ്ഞിവെള്ളം കുടിച്ചാല്‍ നിങ്ങളുടെ ശക്തി വര്‍ദ്ധിക്കും. ഇന്ത്യയില്‍ കൂലിപ്പണിയെടുക്കുന്ന തൊഴിലാളികള്‍ കൂടുതലായും കുടിക്കുന്നത് കഞ്ഞിവെള്ളമാണ്. അതാണ് അവരുടെ ശക്തിയുടെയും ആരോഗ്യത്തിന്റെയും രഹസ്യം. ജോലി ചെയ്യാന്‍ ഊര്‍ജ്ജം കിട്ടുമെന്നതുകൊണ്ടാണ് ഇവര്‍ കഞ്ഞിവെള്ളം കുടിക്കുന്നത്.

ആന്ത്രവീക്കം തടയുന്നു
ആമാശയത്തിന്റെയും കുടലിന്റെയും വീക്കം തടയാന്‍ കഞ്ഞിവെള്ളം സഹായിക്കും. ദിവസവും കഞ്ഞിവെള്ളം കുടിക്കുക.

ശരീരത്തിലെ ചൂട്
നിങ്ങളുടെ ശരീരത്തിലെ ചൂട് ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളത്തിന് സാധിക്കും. വേനല്‍ക്കാല ചൂട് ഒരു പരിധിവരെ ഇല്ലാതാക്കാം..

ക്യാന്‍സറിന്
ക്യാന്‍സറിനെ പോലും ചെറുക്കാനുള്ള കഴിവ് കഞ്ഞിവെള്ളത്തിനുണ്ട്. കഞ്ഞിവെള്ളത്തിന്റെ പ്രധാന ഗുണങ്ങളില്‍ ഒന്നാണിത്.

മലബന്ധം
കഞ്ഞിവെള്ളം മലബന്ധം പോലുള്ള പ്രശ്നത്തെ ഇല്ലാതാക്കും.

കാര്‍ബോഹൈഡ്രേറ്റ്സ്
കഞ്ഞിവെള്ളം കാര്‍ബോഹൈഡ്രേറ്റിന്റെ ഒരു കേന്ദ്രമാണെന്ന് പറയാം. ഇത് നിങ്ങളുടെ ശരീരത്തില്‍ എത്തിയാല്‍ വളരെ നല്ലതാണ്.

അല്‍ഷിമേഴ്സ്
മാനസികമായ വൈകല്യങ്ങള്‍ക്കും കഞ്ഞിവെള്ളം മികച്ച മരുന്നാണ്. അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങളെ തടഞ്ഞുനിര്‍ത്താന്‍ സഹായിക്കുമെന്നാണ് പറയുന്നത്.

സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷിക്കും
കഞ്ഞിവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഒറിസനോള്‍ അള്‍ട്രാവയലറ്റ് രശ്മിയില്‍ നിന്നും നിങ്ങളെ ശരീരത്തെ സംരക്ഷിച്ചു നിര്‍ത്തും. ചര്‍മം ചൂടേറ്റ് വാടാതെ സൂക്ഷിക്കും.



Click it and Unblock the Notifications
