Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ന്യൂമോണിയ അറിയേണ്ട കാര്യങ്ങള്‍
ശ്വാസകോശത്തില്‍ രോഗാണുക്കള്‍ പെരുകി ശ്വസനേന്ദ്രിയത്തില്‍ വീക്കവും പഴുപ്പും ഉണ്ടാകുന്ന അവസ്ഥയാണ് ന്യൂമോണിയ. ലോകത്ത് ഒട്ടേറെ കുഞ്ഞുങ്ങള്‍ ന്യൂമോണിയ പിടിപ്പെട്ട് മരണപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ രോഗത്തെ ഭയപ്പെടേണ്ടതാണ്. തുടക്കത്തിലേ ശ്രദ്ധിച്ചാല്‍ ന്യൂമോണിയയില്‍ നിന്ന് രക്ഷനേടാം.
എത്രകാലം ഫ്രിഡ്ജില്‍ സൂക്ഷിക്കാം..
മലര്‍ന്നുകിടക്കുമ്പോള്‍ കുട്ടിയുടെ വയറ് വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നത് ശ്രദ്ധിക്കുക. രണ്ടു മാസത്തില്‍ താഴെ പ്രായമുള്ള കുട്ടി 60 തവണയില്‍ കൂടുതല്‍ ശ്വസിക്കുന്നുണ്ടെങ്കില്‍ ന്യൂമോണിയ ഉണ്ടെന്ന് കരുതണം. മാതാപിതാക്കള്‍ക്ക് ആസ്തമ രോഗമുണ്ടെങ്കില്‍ കുട്ടികളില്‍ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ ന്യൂമോണിയയെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേമ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

കാരണങ്ങള്‍
ബാക്ടീരിയ, വൈറസുകള്‍, പൂപ്പലുകള്‍ എന്നിങ്ങനെ പലതരം അണുക്കളാണ് പ്രധാനമായും ന്യൂമോണിയയ്ക്ക് കാരണമാകുന്നത്.

സാധ്യതകള്‍
മാതാപിതാക്കള്‍ക്ക് ആസ്തമ രോഗമുണ്ടെങ്കില്‍ കുട്ടികളില്‍ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.

ശ്വാസകോശം
ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനക്ഷമത കുറയുന്നതും മറ്റൊരു കാരണമാണ്.

വൈകല്യങ്ങള്‍
ശ്വാസപഥങ്ങളില്‍ ജന്മനായുണ്ടാകുന്ന വൈകല്യങ്ങള്‍, ജന്മനായുണ്ടാകുന്ന ഹൃദ്രോഗങ്ങള്‍, അപൂര്‍വമായ ജനിതക രോഗങ്ങള്‍, ശ്വാസനാളങ്ങളില്‍ അന്യവസ്തുക്കള്‍ കുടുങ്ങിക്കിടക്കുന്നതുകൊണ്ടുണ്ടാകുന്ന തടസ്സം എന്നിവയും തുടരെത്തുടരെയുണ്ടാകുന്ന കഫക്കെട്ടും കാരണമാകാം.

കഫക്കെട്ട്
ചെറിയ കുട്ടികള്‍ പാലു കുടിച്ചുകഴിഞ്ഞാല്‍ അല്പം പാല് തികട്ടിക്കളയുന്നതു കാണാറില്ലേ..ചിലപ്പോള്‍ തികട്ടിവരുന്ന പാലിന്റെ അളവ് കൂടുതലാകാം. ഇങ്ങനെ വരുന്ന പാല് ശ്വാസകോശത്തില്‍ കയറി കഫക്കെട്ടിന് കാരണമാകാം.

ലക്ഷണങ്ങള്‍
ചുമ, കഫക്കെട്ട്, നെഞ്ചില്‍ പഴുപ്പ്, പനി, ശ്വാസം മുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് ന്യൂമോണിയയുടെ മുഖ്യലക്ഷണങ്ങള്‍.

തിരിച്ചറിയുന്നത്
കുട്ടികളില്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടെന്ന് വരില്ല. അതുകൊണ്ടുതന്നെ ശ്വാസോച്ഛാസത്തിന്റെ വേഗമാണ് ശ്രദ്ധിക്കേണ്ടത്. കുട്ടി ഒരു മിനുട്ടില്‍ എത്ര തവണ ശ്വാസം കഴിക്കുന്നുണ്ടെന്ന് അറിയണം.

തിരിച്ചറിയുന്നത്
മലര്‍ന്നുകിടക്കുമ്പോള്‍ കുട്ടിയുടെ വയറ് വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നത് ശ്രദ്ധിക്കുക. രണ്ടു മാസത്തില്‍ താഴെ പ്രായമുള്ള കുട്ടി 60 തവണയില്‍ കൂടുതല്‍ ശ്വസിക്കുന്നുണ്ടെങ്കില്‍ ന്യൂമോണിയ ഉണ്ടെന്ന് കരുതണം.

തിരിച്ചറിയുന്നത്
രണ്ടു മുതല്‍ 12 മാസം വരെ പ്രായമുള്ള കുട്ടികള്‍ 50ല്‍ കൂടുതലും, ഒന്നു മുതല്‍ അഞ്ചു വയസ്സുവരെ പ്രായമുള്ളവര്‍ 40ല്‍ കൂടുതലും തവണ ശ്വസിക്കുന്നുണ്ടെങ്കില്‍ ന്യൂമോണിയ ഉണ്ടെന്ന് തിരിച്ചറിയാം.

ചികത്സകള്‍
എക്സ്റേയാണ് രോഗം കണ്ടുപിടിക്കാനുള്ള എളുപ്പമാര്‍ഗം. രക്തപരിശോധനയും നടത്താറുണ്ട്.

ചികിത്സകള്‍
അണുബാധയെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ആന്റിബയോട്ടിക്കുകളും ന്യൂമോണിയ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നുണ്ട്.



Click it and Unblock the Notifications
