Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
വെരിക്കോസ് വെയിനിന് നാട്ടുവൈദ്യം..
പലരെയും അലട്ടുന്ന പ്രശ്നമാണ് വെരിക്കോസ് വെയിന്‍. സിരകള്‍ക്കുണ്ടാകുന്ന വീക്കമാണ് വെരിക്കോസ് വെയിന്‍. തൊലിക്ക് താഴെ നിറവ്യത്യാസത്തില്‍ ചെറിയ സിരകള്‍ക്കും പേശിയുടെ അകത്തായിട്ടും വലിയ സിരകള്‍ക്കുമാണ് ഇത് ഉണ്ടാകുന്നത്. മിക്ക സത്രീകള്‍ക്കും ഇത് ഉണ്ടാകുന്നു. ഗര്‍ഭിണികളിലും വെരിക്കോസ് വെയിന്‍ കണ്ടുവരുന്നു.
കാല്‍പ്പാദം വിണ്ടുകീറുന്നുണ്ടോ..?
രക്തചംക്രമണത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നത് മൂലമാണ് ഗര്‍ഭിണികള്‍ക്ക് ഇത്തരം അവസ്ഥ ഉണ്ടാകുന്നത്. വെരിക്കോസ് വെയിന്‍ തുടക്കത്തില്‍ തന്നെ ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ രക്തം കട്ടപിടിക്കാന്‍ കാരണമാകും. ഇതുമൂലം വ്രണങ്ങളും ഉണ്ടാകാം.
മറ്റ് പല രോഗങ്ങള്‍ക്കും വെരിക്കോസ് വെയിന്‍ കാരണമാകാറുണ്ട്. അതിനുമുന്‍പ് ചില ആഹാരക്രമങ്ങളിലൂടെ നിങ്ങള്‍ക്ക് ഇത് മാറ്റിയെടുക്കാം.

ലക്ഷണങ്ങള്‍
കൂടുതല്‍ സമയം നില്ക്കുമ്പോള് കാലിന് വേദന തോന്നുന്നതാണ് ആദ്യ ലക്ഷണം.

ലക്ഷണങ്ങള്‍
കാലിന്റെ നിറവ്യത്യാസവും വെരിക്കോസ് വെയിനിന്റെ ലക്ഷണമാകാം.

ലക്ഷണങ്ങള്‍
വേദന വരുന്ന ഭാഗങ്ങളില്‍ പിന്നീട് തടിപ്പ് കാണപ്പെടുന്നു.

ലക്ഷണങ്ങള്‍
നീര്, ചൊറിച്ചില്‍ തുടങ്ങിയവയും പിന്നീട് ഉണ്ടാകാം.

ലക്ഷണങ്ങള്‍
രാത്രി കാലങ്ങളിലുള്ള മസില് കയറ്റം വെരിക്കോസ് വെയിനിന്റെ ലക്ഷണങ്ങളിലൊന്നാണ്.

പ്രതിവിധികള്‍
ആപ്പിള്‍ സൈഡര്‍ വിനാഗിരി വെരിക്കോസ് വെയിന്‍ മാറ്റാനുള്ള ഉപാധിയാണ്. ഇത് അസ്വസ്ഥമായി കിടക്കുന്ന ഭാഗങ്ങളില്‍ പുരട്ടി മസാജ് ചെയ്യുക. ദിവസവും കുടിക്കുന്ന വെള്ളത്തില്‍ രണ്ട് സ്പൂണ്‍ ആപ്പിള്‍ വിനാഗിരി ചേര്‍ത്തും കുടിക്കാം.

പ്രതിവിധികള്‍
ബയോഫ്ളേവനോയിഡ്സും വൈറ്റമിന്‍ സിയും അടങ്ങിയ ചുവന്നമുളക് മറ്റൊരു മാര്‍ഗമാണ്. ഇത് രക്തപ്രവാഹം മെച്ചപ്പെടുത്തും. ചുവന്നമുളക് ഭക്ഷണത്തില്‍ ചേര്‍ക്കുക.

പ്രതിവിധികള്‍
വെളുത്തുള്ളിയാണ് മറ്റൊരു പ്രിതിവിധി. ഇത് രക്തക്കുഴലിലെ വിഷാംശങ്ങളെയെല്ലാം മാറ്റി രക്തപ്രവാഹം മെച്ചപ്പെടുത്തുന്നു. ഓറഞ്ച് ജ്യൂസില്‍ വെളുത്തുള്ളിയും ഗ്രാമ്പൂവും ചേര്‍ക്കുക. ഇതിലേക്ക് ഒലിവ് ഓയിലും ചേര്‍ത്ത് ഇത്തരം ഭാഗങ്ങളില്‍ പുരട്ടാം.

പ്രതിവിധികള്‍
ഒലിവ് ഓയില്‍ ചേര്‍ത്ത് ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതും, മസാജ് ചെയ്യുന്നതും നല്ലതാണ്.

പ്രതിവിധികള്‍
ഹേസല്‍ എന്ന ഔഷധവും വെരിക്കോസ് വെയിന്‍ മാറ്റിതരും. ഇത് രക്തക്കുഴലുകളെ ബലമാക്കി വയ്ക്കും.

പ്രതിവിധികള്‍
ഞരമ്പുകളുടെ ഇലാസ്തികത വര്‍ദ്ധിപ്പിക്കാന്‍ ഹോര്‍സ് ചെസ്റ്റ്നട്ട് സഹായിക്കും. ഹോര്‍സ് ചെസ്റ്റ്നട്ടിന്റെ ഓയില്‍ ഇത്തരം ഭാഗങ്ങളില്‍ പുരട്ടുക.

പ്രതിവിധികള്‍
മാരിഗോള്‍ഡ് അഥവാ ചെട്ടിപ്പൂ മറ്റൊരു മരുന്നാണ്. ഇത് കോശങ്ങളെ പുനര്‍ജ്ജീവിപ്പിക്കും. നാല് കപ്പ് വെള്ളത്തില്‍ മാരിഗോള്‍ഡ് ഇട്ട് തിളപ്പിക്കുക. ഈ വെള്ളം നിങ്ങള്‍ക്ക് ഉപയോഗിക്കാം.

പ്രതിവിധികള്‍
മുന്തിരിയുടെ ഇലയിലും ധാരാളം ഫ്ളേവനോയിഡ്സ് അടങ്ങിയിട്ടുണ്ട്. വെള്ളത്തില്‍ ഇതിന്റെ ഇലകള്‍ ഇടുക. ഈ വെള്ളം ഉപയോഗിച്ച് ഇത്തരം ഭാഗങ്ങള്‍ നനയ്ക്കുക.

പ്രതിവിധികള്‍
പാഴ്സിലി ഇലയില്‍ അടങ്ങിയിരിക്കുന്ന ആന്റിയോക്സിഡന്റ്സ് വെരിക്കോസ് വെയിനിനോട് പൊരുതും. പാഴ്സിലി ഇലകള്‍ ഇട്ട് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് റോസ് എണ്ണയും ചേര്‍ക്കാം. ഈ വെള്ളം ഉപയോഗിച്ച് ഇത്തരം ഭാഗങ്ങള്‍ കഴുകാം.

പ്രതിവിധികള്‍
മുന്തിരിക്കുരു കൊണ്ടുണ്ടാക്കുന്ന ഓയിലും മറ്റൊരു മരുന്നാണ്. മുന്തിരിക്കുരു എണ്ണയും ജൊജൊബോ ഓയിലും, കര്‍പ്പൂരതുളസിയും ചെറുനാരങ്ങയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് കാലില്‍ തേക്കാം.



Click it and Unblock the Notifications
