Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അറിയാതെ പോകുന്ന രോഗലക്ഷണങ്ങള്‍
നമ്മള് ആരോഗ്യമുള്ളവരായിരിക്കണമെങ്കില്‍ ശരീരത്തിലെ എല്ലാ അവയവങ്ങളും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കണം. തിരക്കുപിടിച്ച ജീവിതരീതികളും ഭക്ഷണക്രമീകരണങ്ങളും നമ്മളെ എപ്പോള്‍ വേണമെങ്കിലും ഒരു രോഗിയാക്കാം. നമ്മള് അറിയാതെ പോകുന്ന പല ലക്ഷണങ്ങളും ഒടുവില്‍ മാരകരോഗത്തിന്റെ സൂചനയായിരുന്നിരിക്കാം.
രോമവളര്‍ച്ച നിസ്സാരമാക്കരുത്..
നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്ന പല വ്യത്യാസങ്ങളും നമ്മള് രോഗിയാണ് എന്നാണ് കാണിക്കുന്നത്, എന്നാല്‍ അത് നമ്മള് അറിയാന്‍ വൈകുന്നു. ഇത്തരത്തില്‍ നമ്മള് രോഗിയാണെന്ന് വെളിപ്പെടുത്തുന്ന ചില രോഗലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം.

മുടി നരയ്ക്കുന്നത്
പ്രായമാകുമ്പോള്‍ മുടി നരയ്ക്കുന്നത് സാധാരണമാണ്. അതുകൊണ്ടുതന്നെ ഇതിനെപ്പറ്റി കൂടുതല്‍ ചിന്തിക്കാത്തവരുണ്ടാകാം. 30 വയസാകുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് മുടി നരയ്ക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പ്രമേഹം ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.

മറുകുകള്‍
ശരീരത്തില്‍ ധാരാളം മറുകുകള്‍ കാണാം. അവയൊന്നും അപകടകാരികളല്ലെന്ന് വിചാരിക്കരുത്. സൂര്യാഘാതം മൂലം നമ്മുടെ ശരീരത്തിലുണ്ടാകുന്ന മറുകുകള്‍ ക്യാന്‍സറിന് കാരണമാകുന്നതാണ്.

കണ്ണുകളുടെ നിറമാറ്റം
കണ്ണുകളിലെ മഞ്ഞനിറം നിങ്ങള്‍ക്ക് മഞ്ഞപ്പിത്തം, കരള്‍ സംബന്ധിച്ച അസുഖങ്ങള്‍ ഉണ്ട് എന്നാണ് തെളിയിക്കുന്നത്.

കണ്ണുകളുടെ നിറമാറ്റം
കണ്ണുകളിലെ ചുവപ്പുനിറം ഹൈപ്പര്ടെന്ഷന്, വൈറല്‍ ഫീവര്‍ എന്നീ അസുഖങ്ങളെയാണ് സൂചിപ്പിക്കുന്നത്.

ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത്
കാലാവസ്ഥയുടെ മാറ്റം മൂലം ചുണ്ട് വരണ്ടുപൊട്ടുക സാധാരണമാണ്. എന്നാല്‍ ഇതല്ലാതെ ചുണ്ടുകള്‍ പൊട്ടുന്നുണ്ടെങ്കില്‍ സിങ്കിന്റെയും വൈറ്റമിന്‍ ബിയുടെയും അഭാവം മൂലമാണ്. ഇത് പല ഫംഗസ് ബാധകള്‍ക്കും ഇടയാക്കും.

തൊണ്ടവീക്കം
ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന തൊണ്ടവീക്കം പല ഗുരുതര പ്രശ്നങ്ങളുടെയും അടയാളമാണ്. തൈറോയ്ഡ് മറ്റ് പല ആരോഗ്യപ്രശ്നങ്ങളുടെയും ലക്ഷണമാകാം ഇത്.

കൈയിലെ ചുവപ്പ് നിറം
ഉള്ളം കൈയിലും മറ്റും കാണുന്ന ചുവപ്പ് നിറം ചര്‍മ്മവീക്കം, ചൊറി, കരപ്പന്, അലര്‍ജി എന്നിവ കൊണ്ടാകാം.

ഉള്ളം കാലിലെ തണുപ്പ്
ഉള്ളം കാലില്‍ നല്ല തണുപ്പ് ഉണ്ടാകാറുണ്ടോ. നമ്മുടെ ഹൃദയം ആരോഗ്യകരമല്ല എന്നാണ് ഇത് തെളിയിക്കുന്നത്.

പുരികങ്ങള്‍ കൊഴിയുന്നത്
പെട്ടെന്നുള്ള പുരികങ്ങളുടെ കൊഴിയല്‍ തൈറോയിഡ് എന്ന രോഗത്തിന്റെ ലക്ഷണമാണ്.

നഖത്തിലെ വ്യത്യാസം
നഖത്തിലെ നിറവ്യത്യാസം രോഗാവസ്ഥയെ സൂചിപ്പിക്കുന്നു.

മുഖത്തിലെ ചുവപ്പ് നിറം
ഹോര്‍മോണിലുള്ള വ്യതിയാനം, ഭക്ഷണ രീതിയിലുള്ള വ്യത്യാസം എന്നിവയാണ് ഇത്തരം അവസ്ഥയ്ക്ക് കാരണാക്കുന്നത്.



Click it and Unblock the Notifications
