For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈഗ്രെയിന്‍ ഉണ്ടാക്കും ഭക്ഷണങ്ങള്‍..

By Sruthi K M
|

ഭക്ഷണരീതികളാണ് 50 ശതമാനവും മൈഗ്രെയിന്‍ ഉണ്ടാക്കുന്നത്. പാരമ്പര്യം,മാനസിക സമ്മര്‍ദ്ദം, ഹോര്‍മോണ്‍ മാറ്റം, ഉറക്കമില്ലായ്മ, വിഷാദരോഗം തുടങ്ങിയവയും മൈഗ്രെയിന് കാരണമാകും. എന്നാല്‍ ഭക്ഷണരീതികള്‍ കാരണവും തലവേദനയുണ്ടാകാമെന്ന് പലര്‍ക്കും അറിവില്ല. ഡയറ്റിന്റെ ഭാഗമായി കുറഞ്ഞ കലോറിയുള്ള ഭക്ഷണം കഴിക്കുന്നതും സമയത്തിന് ഭക്ഷണം കഴിക്കാത്തതും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.

തലവേദന എങ്ങനെയുണ്ടാകുന്നു, പരിഹാരം എന്താണ്?

ശരീരത്തിലെ തൈറാമിന്‍ എന്ന അമിനോ ആസിഡും തലവേദനയ്ക്ക് കാരണമാക്കാറുണ്ട്. തൈറാമിന്‍ അടങ്ങിയ റെഡ് വൈന്‍, വെണ്ണ, ചോക്ലേറ്റ്, സംസ്‌കരിച്ച ഇറച്ചി തുടങ്ങിയവ വിട്ടുമാറാത്ത തലവേദനയുള്ളവര്‍ ഒഴിവാക്കേണ്ടതാണ്.

റെഡ് വൈന്‍

റെഡ് വൈന്‍

റെഡ് വൈനില്‍ അടങ്ങിയിരിക്കുന്ന തൈറാമിനും ഫൈറ്റോകെമിക്കലുകളും മൈഗ്രെയിന് കാരണമാകാം. ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍ കഴിക്കുന്നതും തലവേദനയുണ്ടാക്കാം.

ചോക്ലേറ്റ്

ചോക്ലേറ്റ്

ചോക്ലേറ്റിലും മൈഗ്രെയിന് കാരണമായ തൈറാമിന്‍ അടങ്ങിയിട്ടുണ്ട്. മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്ന സമയത്ത് ചോക്ലേറ്റ് കഴിക്കാന്‍ ചിലര്‍ കൊതി കാണിക്കാറുണ്ട്.

കാപ്പി

കാപ്പി

ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് കാപ്പി. കാപ്പി കുടിക്കല്‍ പെട്ടെന്ന് നിര്‍ത്തിയാല്‍ തലവേദനയ്ക്ക് കാരണമാകാം.

പഞ്ചസാര

പഞ്ചസാര

ചിലരില്‍ പഞ്ചസാര കഴിക്കുന്നതിലൂടെയും തലവേദനയുണ്ടാകുന്നു. കൃത്രിമ പഞ്ചസാര ഉപയോഗിക്കുന്നവരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടുവരുന്നത്.

വെണ്ണ

വെണ്ണ

വെണ്ണ കൊതിയുള്ളവര്‍ക്കും മൈഗ്രെയിന്‍ വരാം. ഇതിലും കൂടിയ തോതില്‍ തൈറാമിന്‍ അടങ്ങിയിട്ടുണ്ട്.

സംസ്‌കരിച്ച ഇറച്ചി

സംസ്‌കരിച്ച ഇറച്ചി

സംസ്‌കരിച്ച ഇറച്ചി കഴിക്കുന്നത് അമിതമായാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പിന്തുടരാം.

വെള്ളം

വെള്ളം

ശരീരത്തിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞാലും തലവേദനയുണ്ടാകാം.

ഡയറ്റ്

ഡയറ്റ്

ഡയറ്റിന്റെ ഭാഗമായി കുറഞ്ഞ കലോറിയുള്ള ഭക്ഷണം കഴിക്കുന്നതും സമയത്തിന് ഭക്ഷണം കഴിക്കാത്തതും മൈഗ്രെയിന്‍ ഉണ്ടാക്കാം.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

ശരിയായ ഉറക്കം കിട്ടാത്തവരില്‍ അടുത്ത ദിവസം മുഴുവന്‍ തലവേദനയ്ക്ക് കാരണമാകാറുണ്ട്.

English summary

some foods that trigger migraines

Why do some foods cause migraines? Certain substances in food may cause changes in blood-vessel tone, bringing on migraines in susceptible people.
Story first published: Friday, May 15, 2015, 13:48 [IST]
X
Desktop Bottom Promotion