Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കണ്ണ് വേദനയുള്ളവര് അറിഞ്ഞിരിക്കേണ്ടത്
കണ്ണ് നമ്മുടെ ശരീരത്തിലെ പ്രധാന അവയവമാണ്. ചെറിയ കേട് പോലും വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കും. നിങ്ങളുടെ കണ്ണിന് വേദനയോ, എന്തൊങ്കിലും തരത്തിലുള്ള അസ്വസ്ഥതകളോ ഉണ്ടോ? ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ നിസാരമാക്കി തള്ളി കളയാതിരിക്കുക. കണ്ണാണ്, ചെറിയ പ്രശ്നം മതി നിങ്ങളുടെ കാഴ്ചശക്തി നഷ്ടപ്പെടുത്താന്‍.
ചെറിയ രീതിയിലുള്ള കാഴ്ചക്കുറവ് ഉണ്ടെങ്കില്‍ പോലും നിങ്ങള്‍ കണ്ണ് പരിശോധന നടത്തേണ്ടതാണ്. രണ്ട് തരത്തിലുള്ള കണ്ണ് വേദനകളുണ്ട്. ഒക്കുലാര്‍ വേദനയും, ഓര്‍ബിറ്റല്‍ വേദനയും. പല കാരണങ്ങള്‍ കൊണ്ടും കണ്ണ് വേദന ഉണ്ടാകാം. നിങ്ങള്‍ ഇത് തിരിച്ചറിഞ്ഞ് വേണ്ട പരിചരണം നല്‍കുകയാണ് വേണ്ടത്. കണ്ണ് വേദനയും കണ്ണിന് അസ്വസ്ഥതകളും ഉള്ളവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.....

രണ്ട് തരം വേദനകള്‍
കണ്ണിന് ഉണ്ടാകുന്ന രണ്ട് തരം വേദനകളാണ് ഒക്കുലാര്‍ വേദനയും, ഓര്‍ബിറ്റല്‍ വേദനയും. കണ്ണിനുണ്ടാകുന്ന വേദനയെ മെഡിക്കലില്‍ ഒഫ്താല്മാല്ഗിയ എന്നാണ് പറയുന്നത്.

ഒക്കുലാര്‍ വേദന
ഇത് കണ്ണിന്റെ ഉപരിതലത്തില്‍ അനുഭവപ്പെടുന്ന വേദനയാണ്. ഇത് മുറിവും, ചൊറിച്ചലും, എരിച്ചലും ഉണ്ടാക്കുന്നു. കണ്ണിന് എന്തെങ്കിലും പരുക്ക് സംഭവിക്കുമ്പോഴാണ് ഇത്തരം പ്രശ്നം ഉണ്ടാകുന്നത്. തുള്ളി മരുന്ന് കൊണ്ട് ഇത്തരം വേദനയെ പെട്ടെന്ന് മാറ്റിയെടുക്കാം.

ഓര്‍ബിറ്റല്‍ വേദന
ഇത് നിങ്ങളുടെ കണ്ണിനുള്ളില്‍ ഉണ്ടാകുന്ന വേദനയാണ്. കണ്ണിനുള്ളില്‍ വിറയല്‍, വ്രണം, കണ്ണിനുള്ളില്‍ തരിയുള്ള പോലെ തോന്നല്‍ എന്നിവയൊക്കെ ഉണ്ടാക്കും. ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഡോക്ടരുടെ സഹായം പെട്ടെന്ന് തേടേണ്ടതാണ്. ഇ്ത പല പ്രശ്നങ്ങള്‍ക്കും കാരണമാക്കാം.

കണ്ണ് വേദനയുടെ കാരണങ്ങള്‍
അനാവശ്യമായ വസ്തുക്കള്‍ കണ്ണിനുള്ളില്‍ കയറുന്നത് വേദനയ്ക്ക് കാരണമാക്കാം. പൊടികളോ, മാലിനങ്ങളോ കണ്ണില്‍ പ്രവേശിക്കുന്നു. ഇത് നിങ്ങളുടെ കണ്ണിന് അസ്വസ്ഥതകളും, രക്തവര്‍ണ്ണവും ഉണ്ടാക്കുന്നു. ഇത് വേദനകള്‍ക്ക് കാരണമാകുന്നു.

കണ്ണ് വേദനയുടെ കാരണങ്ങള്‍
കണ്ണിനുണ്ടാകുന്ന പരുക്കുകള്‍ കാരണവും വേദനകള്‍ ഉണ്ടാകാം. പരുക്കുകള്‍ സംഭവിക്കുമ്പോള്‍ കണ്ണിനുണ്ടാകുന്ന പൊള്ളല്‍, കെമിക്കല്‍ വസ്തുക്കള്‍ പ്രവേശിക്കുന്നത് ഇത്തരം കാരണങ്ങള്‍ പല തരത്തിലുള്ള വേദനകള്‍ ണ്ടാക്കാം.

കണ്‍കുരു
ചുവന്ന നിറത്തിലുള്ള കുരുക്കള്‍ കണ്ണില്‍ ഉണ്ടാകുന്നതും വേദനയ്ക്ക് കാരണമാക്കുന്നു. ഇത് കണ്ണിനുള്ളിലും കണ്ണിന്റെ അറ്റത്തും ഉണ്ടാകാം. പക്ഷെ ഇത് അത്ര മാരകമായ പ്രശ്നമല്ല. കുറച്ച് ദിവസം കഴിഞ്ഞാല്‍ അത് സുഖപ്പെടാം. പക്ഷെ നിങ്ങളുടെ കണ്ണ് വളരെ ലോലമാണെന്ന് ഓര്‍ക്കുക.

കോണ്ടാക്ട് ലെന്‍സിന്റെ പ്രശ്നം
ദിവസം മുഴുവന്‍ കോണ്ടാക്ട് ലെന്‍സുകള്‍ ധരിക്കുന്നതു വഴിയും കണ്ണിന് വേദനയുണ്ടാകാം. ഇടവേളകളില്‍ നിങ്ങളുടെ ലെന്‍സുകള്‍ വൃത്തിയാക്കിവെക്കേണ്ടതാണ്. പഴയ ലെന്‍സുകള്‍ തുടരെ ഉപയോഗിക്കുന്നതും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കാം.

ഗ്ലോക്കോമ
അന്ധതവരുത്തുന്ന ഒരു നേത്രരോഗമാണ് ഗ്ലോക്കോമ. നേത്രനാഡികള്‍ക്ക് ഉണ്ടാകുന്ന കൂടിയ സമ്മര്‍ദ്ദം കണ്ണിനെ കേട് വരുത്തുന്നു. ഇത് കാഴ്ചശക്തി കുറച്ചു കൊണ്ടിരിക്കും. ഒടുവില്‍ അന്ധതയായിരിക്കും ഫലം.

കണ്ണ് വേദനയ്ക്ക് വീട്ടുപരിഹാരം
കണ്ണിന് ശരിയായ വിശ്രമമാണ് ആവശ്യം. കണ്ണിന് ഏതെങ്കിലും രീതിയില്‍ വേദന അനുഭവപ്പെട്ടാല്‍ നിങ്ങള്‍ വിശ്രമിക്കുക. കണ്ണിന് വീണ്ടും ബുദ്ധിമുട്ട് കൊടുക്കാതിരിക്കുക. ഇത്തരം സമയം ടിവിയോ, കമ്പ്യൂട്ടറോ, മൊബൈലോ നോക്കാതിരിക്കുക.

വാട്ടര്‍ തെറാപ്പി
പച്ചവെള്ളം കൊണ്ട് ഇടയ്ക്കിടെ കണ്ണ് കഴുകി കൊണ്ടിരിക്കുക. എന്നും കണ്ണ് വൃത്തിയാക്കിവെച്ചാല്‍ കണ്ണിന് അത്വസ്ഥതകള് ഉണ്ടാകാതിരിക്കും.



Click it and Unblock the Notifications
