Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
പല്ല് വെളുപ്പിക്കാന്‍ എളുപ്പവഴി
ഭക്ഷണരീതികളും ശരിയായ പരിചരണവും ഇല്ലെങ്കില്‍ പല്ലിന്റെ വെളുപ്പൊക്കെ എപ്പോള്‍ വേണമെങ്കില്‍ മാഞ്ഞുപോകാം. കറുപ്പും മഞ്ഞയും ആയ പല്ലായിരിക്കും പിന്നീട് ഉണ്ടാകുന്നത്. മറ്റുള്ളവരുടെ മുന്നില്‍ ഒന്നു ചിരിക്കാന്‍ പോലും മടിയായിരിക്കും. പല്ലിന്റെ ആരോഗ്യം സുപ്രധാനമായ ഒന്നാണ്.
മഞ്ഞപ്പല്ല് മാറ്റേണ്ടേ...
പുകവലി, മദ്യപാനം, ചായ,കാപ്പി, ഫാസ്റ്റ് ഫുഡുകള്‍ എന്നിവയൊക്കെ പല്ലിന്റെ നിറവ്യത്യാസത്തിനു കാരണമാകാറുണ്ട്. ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ഇത്തരം അവസ്ഥകല് ഉണ്ടാകാം. മുത്തുകള്‍ പോലെ നിങ്ങളുടെ പല്ലുകള്‍ സുന്ദരമാക്കാനുള്ള ചില എളുപ്പവഴികളാണ് ചുവടെ ചേര്‍ക്കുന്നത്.

ബേക്കിങ് സോഡയും ചെറുനാരങ്ങയും
ബേക്കിങ് സോഡയില്‍ അല്പം ചെറുനാരങ്ങാനീര് ചേര്‍ത്ത് പല്ലില്‍ തേക്കാം. കുറച്ചുസമയം കഴിഞ്ഞ് കഴുകികളയാം.

വെളിച്ചെണ്ണ
പല്ലിന് ഇടയിലെ ബാക്ടീരിയകളെ നശിപ്പിക്കാനും പല്ല് വെളുപ്പിക്കാനും വെളിച്ചെണ്ണ പ്രയോഗം സഹായിക്കും. എന്നും രാവിലെ വെളിച്ചെണ്ണ പല്ലില്‍ തേക്കുക.

പച്ചക്കറിയും പഴങ്ങളും
നിങ്ങളുടെ ഡയറ്റില്‍ നല്ലയിനം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക. ഇവ പച്ചയ്ക്ക് കഴിക്കുന്നതും പല്ലിന്റെ ആരോഗ്യത്തിനും നിറവ്യത്യാസത്തിനും ഗുണം ചെയയ്ും.

ബേക്കിങ് സോഡയും സ്ട്രോബെറിയും
ബേക്കിങ് സോഡയില്‍ സ്ട്രോബെറിയും ചേര്‍ത്ത് പേസ്റ്റാക്കി പല്ലില്‍ തേക്കുക. പല്ല് വെളുപ്പിക്കാന്‍ മികച്ച വഴിയാണിത്.

ഹൈഡ്രജന്‍ പെറോക്സൈഡും ബേക്കിങ് സോഡയും
ബേക്കിങ് സോഡയും ഹൈഡ്രജന്‍ പെറോക്സൈഡും ചേര്‍ത്ത് മികച്ച മൗത്ത് വാഷ് ഉണ്ടാക്കാം. എന്നും ഇത് ഉപയോഗിച്ച് മൗത്ത് വാഷ് ചെയ്യുന്നത് നല്ലതാണ്.

ടൂത്ത് പേസ്റ്റിനോടൊപ്പം
നിങ്ങള്‍ എന്നും ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റിനൊപ്പം ബേക്കിങ് സോഡപ്പൊടിയോ, ഉപ്പോ, ഹൈഡ്രജന്‍ പെറോക്സൈഡോ ചേര്‍ത്ത് തേക്കുന്നത് നല്ലതാണ്. പല്ല് തേച്ചതിനുശേഷം ചൂടുവെള്ളത്തില്‍ കഴുകുക.

ആപ്പിള്‍ സൈഡര്‍ വിനാഗിരി
മഞ്ഞപ്പല്ല് മാറ്റാന്‍ ആപ്പിള്‍ വിനാഗിരി സഹായിക്കും.

തുളസിയില
തുളസിയില പല്ലിന്റെ മഞ്ഞ നിറം മാറ്റിതരും.തുളസിയില
കൊണ്ടുള്ള പൗഡര്‍ പല്ല് തേക്കാന്‍ ഉപയോഗിക്കാം.

സിട്രസ് പഴങ്ങള്‍ കഴിക്കുമ്പോള്‍
എന്നും നിങ്ങള്‍ സിട്രസ് പഴങ്ങളായ ഓറഞ്ച്, ചെറുനാരങ്ങ തുടങ്ങിയവ കഴിക്കുന്നുണ്ടാകും. ഇത്തരം പഴങ്ങല്‍ കഴിച്ചാല്‍ നിങ്ങള്‍ പല്ലും വായും നന്നായി വൃത്തിയാക്കണം. ഇതില്‍ അടങ്ങിയിരിക്കുന്ന ആസിഡ് പല്ലുകള്‍ കേടാക്കാനും മഞ്ഞ നിറം ആക്കാനും കാരണമാകും.

ഡാര്‍ക്ക് ഫുഡ്
ഡാര്‍ക്ക് നിറമുള്ള പഴങ്ങള്‍ പല്ലിനെ കേടാക്കും. ബ്ലൂബെറീസ്, സോയ് സോസ് തുടങ്ങിയവ ഉപയോഗിച്ചു കഴിഞ്ഞാലും പല്ല് വൃത്തിയാക്കുക.



Click it and Unblock the Notifications
