Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
കണ്ണുള്ളവന് കണ്ണിന്റെ വിലയറിയില്ലേ..?
കണ്ണ് പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റവും വിലപ്പെട്ട ഒന്നാണെന്നറിയാമല്ലോ...എന്നിട്ടും നിങ്ങള്‍ കണ്ണിന് വേണ്ട കരുതലുകള്‍ കൊടുക്കാറുണ്ടോ..? കണ്ണ് ഒന്ന് വിചാരിച്ചാല്‍ പിന്നെ ലോകത്തെ തന്നെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല എന്നോര്‍ക്കണം. നേത്രം നമ്മുടെ മസ്തിഷ്കത്തിന്റെ മാത്രമല്ല മനസ്സിന്റെയും കണ്ണാടിയാണ്. കണ്ണിന്റെ അഴകിനെയും സൗന്ദര്യത്തെയും കുറിച്ച് വര്ണിക്കാത്ത കവികളില്ല.
കാഴ്ചയില്ലാതാക്കുന്ന ഗ്ലോക്കോമയെ അറിയാമോ
കണ്ണുള്ളവനെ കണ്ണിന്റെ വിലയറിയൂ എന്ന വാചകം വൊറും ഒരു വാചകമായി നില്ക്കുന്നു. ഇത്തരം കാര്യങ്ങള്‍ നാം പറയുമ്പോള്‍ കണ്ണിന്റെ അമൂല്യത്തെയും പ്രാധാന്യത്തെയും കുറിച്ച് മറന്നു പോകരുത്. എന്റെ കണ്ണ് അത്ര പോര എന്ന് നിങ്ങള്‍ക്ക് പറയേണ്ടിവരരുത്. കണ്ണ് ആരോഗ്യത്തോടെയും തിളക്കത്തോടെയും നിലനില്‍ക്കണം.
ഇടതൂര്‍ന്ന കണ്പീലികളും അഴകുള്ള കണ്ണുകളുമാണ് ആരും മോഹിക്കുന്നത്. ആഗ്രഹിച്ചാല്‍ മാത്രം മതിയോ...നേത്രസംരക്ഷണം നമ്മുടെ കൈകളിലാണ്.

ആരോഗ്യകരമായ ഭക്ഷണരീതി
ശരീരത്തിലെ മറ്റ് അവയവങ്ങള്‍ക്കും എന്നപോലെ ശരിയായ ആഹാര രീതി കണ്ണുകള്‍ക്കും ആവശ്യമാണ്. അയേണ്‍, കാത്സ്യം, ഫോളിക് ആസിഡ്, വൈറ്റമിന്‍ എ എന്നിവ ധാരാളം അടങ്ങിയ ഇലക്കറികള്‍ കഴിക്കുക. ചീര, മുരിങ്ങ, ക്യാരറ്റ്, പപ്പായ എന്നിവ സഹായിക്കും.

ആരോഗ്യകരമായ ഭക്ഷണരീതി
പാല്, ചെറിയ മത്സ്യങ്ങള്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

മീനെണ്ണ ഗുളിക
വൈറ്റമിന്‍ എ ധാരാളം അടങ്ങിയ മീനെണ്ണ ഗുളിക ദിവസ.വും കഴിക്കുന്നത് കാഴ്ചശക്തിക്ക് ഉത്തമമാണ്.

ചില വ്യായാമങ്ങള്‍
സ്ഥിരമായി കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ 20 മിനിട്ട് ജോലി ചെയ്തതിനുശേഷം 20 സെക്കന്‍ഡ് കണ്ണുകള്‍ അടച്ചിരിക്കുക. പിന്നീട് കണ്ണുകള്‍ തുറന്ന് ദൂരെയുള്ള ഒരു ബിന്ദുവിലേക്ക് നോക്കുക.

ചില വ്യായാമങ്ങള്‍
മൂന്നു മുതല്‍ അഞ്ച് സെക്കന്‍ഡ് വരെ കണ്ണുകള്‍ മുറുകെ അടയ്ക്കുക. അത്രയും സമയം കണ്ണുകള്‍ തുറന്നു പിടിക്കുക. ഈ വ്യായാമം ആറോ എഴോ തവണ ചെയ്യുക.

ചില വ്യായാമങ്ങള്‍
കണ്ണുകളുടെ ഞരമ്പുകള്‍ക്ക് നല്ല ബലം കിട്ടാന്‍ ഒമ്പതു പോയിന്റുകളിലേക്ക് നോക്കുന്നത് നല്ലതാണ്. മുകളിലേക്ക്, താഴെ, ഇടത്ത്, വലത്ത്, വലത്ത് മുകളില്‍ തുടങ്ങിയ ദിശകള്‍ ഉപയോഗിക്കാം.

ചില വ്യായാമങ്ങള്‍
കണ്ണടച്ച് കൃഷ്ണമണി ഘടികാര ദിശയിലും എതിര് ദിശയിലും ചലിപ്പിക്കാം.

ചില വ്യായാമങ്ങള്‍
ഐ ലിഡ് മസാജ് ചെയ്യാം. മുകളിലെ പോള താഴേക്കും താഴത്തെ കണ്പോള മുകളിലേക്കും മസാജ് ചെയ്യാം.

ടിവി കാണുമ്പോള്‍
അധികനേരം ടിവി കാണുന്നത് കണ്ണിന് നല്ലതല്ലെന്ന് അറിയാം. ടിവി കാണുന്ന മുറിയില്‍ നല്ല വെളിച്ചമുണ്ടാവണം. ഇല്ലെങ്കില്‍ നേത്ര ഗോളത്തിന് വേദനയും കാഴ്ച മങ്ങലും ഉണ്ടാകും.

ടിവി കാണുമ്പോള്‍
ടിവി കാണുമ്പോള്‍ വെളിച്ചം കണ്ണില്‍ പതിക്കും വിധം ലൈറ്റിന് അഭിമുഖമായി ഇരിക്കാതിരിക്കുക. പത്തടി അകലത്തില്‍ ഇരുന്ന് ടിവി കാണണം.

കണ്ണുതെളിയാന്‍
എന്നും രാവിലെ ശുദ്ധമായ തുളസിനീര് ഓരോ തുള്ളി കണ്ണില്‍ ഇറ്റിക്കുക.

കണ്ണുതെളിയാന്‍
നമ്പ്യാര്‍വട്ടത്തിന്റെ പൂവ് ഒരു ദിവസം വെള്ളത്തില്‍ ഇട്ടുവച്ചശേഷം ആ വെള്ളം കൊണ്ട് കണ്ണുകള്‍ കഴുകാം.

കണ്ണുതെളിയാന്‍
ആടലോകത്തിന്റെ പൂവ് കണ്ണിന് മുകളില്‍ വച്ചുകെട്ടുന്നത് നേത്രാരോഗ്യത്തിന് നല്ലതാണ്.

ഇളനീര്
ഇളനീര് കുഴമ്പ് ദിവസവും കണ്ണില്‍ എഴുതുന്നത് കുളിര്‍മയും സുഖവും നല്‍കും. കരിക്കിന് വെള്ളം കൊണ്ട് കണ്ണുകള്‍ കഴുകുന്നതും നല്ലതാണ്.

കുക്കുമ്പര്‍
കുക്കുമ്പറോ, ഉരുളക്കിഴങ്ങോ ചെറുതായി മുറിച്ച് കണ്ണിനുമേലെ വയ്ക്കുക. ഇത് കറുപ്പുനിറം മാറ്റാന്‍ സഹായിക്കും.

കണ്ണിന്റെ ക്ഷീണം
കണ്ണിന്റെ ക്ഷീണം ഒഴിവാക്കാന്‍ ദിവസവും ആറു മണിക്കൂറെങ്കിലും ഉറങ്ങണം. തണുപ്പിച്ച പാലില്‍ പഞ്ഞി മുക്കി കണ്ണുകള്‍ക്ക് മുകളില്‍ വയ്ക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications