Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
നിങ്ങള്‍ക്ക് സൈനസൈറ്റിസ് രോഗമുണ്ടോ..?
നിങ്ങള്‍ക്ക് സൈനസിന്റെ ആക്രമണം ഉണ്ടാകാറുണ്ടോ..? തലവേദന,പല്ലുകള്ക്കുമുകളില് വേദന, ശ്വാസകോശ ദുര്‍ഗന്ധം, ശരീരക്ഷീണം തുടങ്ങിയവയൊക്കെ സൈനസിന്റെ ലക്ഷണങ്ങളാണ്. മൂക്കിനും കണ്ണുകളുടെ അസ്ഥികള്‍ക്കിടയില്‍ വായുനിറഞ്ഞുനില്ക്കുന്ന ശൂന്യമായ അറകളാണ് സൈനസുകള്‍.
കൈതച്ചക്ക കഴിച്ചാല്‍ ചുമ മാറുമോ ?
ഈ സൈനസുകളുടെ ഉള്‍ഭാഗത്തുള്ള കോശങ്ങളുടെ വീക്കമാണ് സൈനസൈറ്റിസ്. പലപ്പോയും ഈ രോഗം തിരിച്ചറിയപ്പെടാറില്ല. ഇതിന്റെ ലക്ഷണങ്ങളും രോഗത്തെക്കുറിച്ചും അറിഞ്ഞിരിക്കുക. തുടക്കത്തില്‍ കണ്ടെത്തിയാല്‍ എളുപ്പം ചികിത്സിച്ചു മാറ്റാം...

സൈനസൈറ്റിസിന്റെ ധര്‍മം
മുഖത്തുള്ള ഈ അറകളുടെ പ്രധാനധര്‍മം ശ്വസനവായുവിന് ആവശ്യമായ ഈര്‍പ്പം നല്‍കുക, ശബ്ദത്തിന് ഓരോ വ്യക്തിക്കും യോജിച്ച് മുഴക്കം നല്‍കുക എന്നിവയാണ്.

സൈനസൈറ്റിസ് രോഗം
ജലദോഷം, അലര്‍ജി തുടങ്ങിയവമൂലം ഓഷ്ടിയ എന്ന ദ്വാരം അടയപ്പെടുകയും അറകളിലോക്കുള്ള വായുസഞ്ചാരം നില്‍ക്കുകയും ചെയ്യുന്നു. ഇങ്ങനെ സൈനസൈറ്റിസ് രോഗം ഉണ്ടാകുന്നു.

ജലദോഷം
ഒരു സാധാരണ ജലദോഷത്തില്‍ നിന്നാകാം സൈനസിന്റെ തുടക്കം.

അലര്‍ജി
അലര്‍ജിയും സൈനസിന് കാരണമായേക്കാം. മൂക്കിനെ അലോസരപ്പെടുത്തുന്നു ഏത് രോഗാവസ്ഥയും സൈനസൈറ്റിസിന്റെ ലക്ഷണമാകാം.

തലവേദന
സ്ഥിരമായ തലവേദന സൈനസൈറ്റിസിന്റെ ലക്ഷണമാകാം.

വായ്നാറ്റം
വായ്നാറ്റം, രാത്രിയിലുള്ള വിട്ടുമാറാത്ത ചുമ എന്നിവയും ലക്ഷണമാണ്.

കഫം
മൂക്കിന് പിന്നില്‍ നിന്നും തൊണ്ടയിലേക്ക് കഫം ഇറങ്ങി വരുന്നതും സൈനസൈറ്റിന്റെ ലക്ഷണമാണ്.

ശരീരക്ഷീണം
ശരീരം ബാലന്‍സ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയും ഇതിന്റെ ലക്ഷണമാണ്.

ക്രോണിക് സൈനസൈറ്റിസ്
ബാക്ടീരിയ മൂലമല്ലാതെ ഉണ്ടാകുന്ന രോഗമാണ് ക്രോണിക് സൈനസൈറ്റിസ്. രാവിലെയുള്ള മുക്കടപ്പ്, മൂക്കചിലൂടെ ധാരാളം നീരിളക്കമുണ്ടാകുക, ശ്വാസത്തിന് ദുര്‍ഗന്ധം, മണം അറിയാനുള്ള കഴിവ് നഷ്ടപ്പെടുക തുടങ്ങിയവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.

പ്രതിവിധികള്‍
ആന്റിബയോട്ടിക്കുകകള്, ഡീ കണ്‍ജസ്റ്റന്റ്സ്, വിറ്റാമിനുകള്‍ എന്നിവയൊക്കെ മരുന്നുകളാണ്.

പ്രതിവിധികള്‍
ആവി പിടിക്കുന്നത് ഇത്തരം അവസ്ഥയെ പ്രതിരോധിച്ച് നിര്‍ത്താം.

പ്രതിവിധികള്‍
ഭക്ഷണക്രമം, വ്യായാമം, പ്രാണായാമം പോലുള്ള ശ്വസനക്രിയകള്‍ എന്നിവ ഫലപ്രദമാകും.

പ്രതിവിധികള്‍
ഈര്‍പ്പമില്ലാത്ത മുറികളിലെ ഇരിപ്പ് ഒഴിവാക്കുക.

പ്രതിവിധികള്‍
എ.സി മുറികളില്‍ ജോലിചെയ്യുന്നത് ഇത്തരം രോഗികള്‍ക്ക് നല്ലതല്ല.

പ്രതിവിധികള്‍
പുകവലി, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം എന്നിവ ഒഴിവാക്കുക.



Click it and Unblock the Notifications
