For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാന്‍സറിന് കടലമ്മയുടെ ഔഷധങ്ങള്‍

By Sruthi K M
|

കാന്‍സര്‍, എയ്ഡ്‌സ് എന്ന മാരകരോഗത്തെ തടഞ്ഞു നിര്‍ത്തുന്ന ഔഷധങ്ങള്‍ കടലമ്മ നിങ്ങള്‍ക്ക് പറഞ്ഞു തരും. നിലവിലുള്ള മരുന്നുകളേക്കാള്‍ ഇരട്ടി ഫലം സമുദ്രവിഭവങ്ങളില്‍ നിന്നും ലഭിക്കുന്ന ഔഷധങ്ങള്‍ നല്‍കുമെന്നാണ് കണ്ടെത്തല്‍. സമുദ്രത്തിലെ വിവിധയിനം സസ്യങ്ങള്‍,മത്സ്യങ്ങള്‍, സൂക്ഷ്മജീവികള്‍ എന്നിവയില്‍ നിന്നും ഔഷധങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ സാധിക്കും.

കടലില്‍ കാണപ്പെടുന്ന സ്‌പോഞ്ചസ്, ആല്‍ഗകള്‍, സൂക്ഷ്മജീവികള്‍, ടൂണിക്കേറ്റുകള്‍, സീലന്ററേറ്റുകള്‍, കടല്‍സസ്യങ്ങള്‍,കക്കകള്‍ എന്നിവയാണ് കാന്‍സറിനെ തടയുന്ന വില്ലാളി വീരന്‍മാര്‍. ഇവയില്‍ നിന്നും മരുന്നുകള്‍ വികസിപ്പിച്ചെടുക്കാനാകും എന്നാണ് പറയുന്നത്.

കാന്‍സറിനും എയ്ഡ്‌സിനും മാത്രമല്ല നാഡിരോഗ ചികിത്സയ്ക്കും ഇവ അത്യുത്തമമാണെന്നാണ് പറയുന്നത്. ബയോ ആക്ടീവ് സംയുക്തങ്ങള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഇത്തരം കടല്‍ വിഭവങ്ങള്‍ ജീവന്‍രക്ഷാ ഔഷധരംഗത്ത് വലിയ സംഭാവനകള്‍ നല്‍കാന്‍ ശേഷിയുള്ളവയാണ്. നിലവില്‍ സൗന്ദര്യവര്‍ധക വസ്തുക്കളുടെ നിര്‍മ്മാണത്തിനും ഇവ ഉപയോഗിക്കുന്നുണ്ട്. കടലമ്മയുടെ കൈകളിലുള്ള ഔഷധമൂല്യമായ വിഭവങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം..

കടലിലെ രാജാവ്

കടലിലെ രാജാവ്

ആഴക്കടലിലെ രാജാവായ സ്രാവുകളുടെ കൈകളിലും കാന്‍സറിനെയും എയ്ഡ്‌സിനെയും പ്രതിരോധിക്കാനുള്ള മരുന്നുകളുണ്ട്. സ്രാവിന്റെ എണ്ണയില്‍ നിന്ന് ലഭിക്കുന്ന സ്‌ക്വാലിന്‍ എന്ന പദാര്‍ഥം മികച്ച ആന്റി ഓക്‌സിഡന്റാണ്. സ്താനാര്‍ബുദം തടയാനും കരളിന്റേയും വൃക്കയുടെയും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ഇതിനു കഴിവുണ്ട്.

ചെമ്മീനും ഞണ്ടും

ചെമ്മീനും ഞണ്ടും

ചെമ്മീന്‍, ഞണ്ട് എന്നിവയുടെ തോടില്‍ നിന്നും ഗ്ലൂക്കോസാമൈനും, ഹൈഡ്രോക്ലോറൈഡും ലഭിക്കും.

സ്‌പോഞ്ചസ്

സ്‌പോഞ്ചസ്

കടലില്‍ കാണപ്പെടുന്ന സ്‌പോഞ്ചില്‍ നിന്നും ലഭിക്കുന്ന ഡിസ്‌കോഡെമോലെഡ് എന്ന മരുന്ന് ട്യൂമര്‍ ചികിത്സയ്ക്ക് ഉപയോഗിക്കാം.

ഡോഗ് ഫിഷ്

ഡോഗ് ഫിഷ്

ഡോഗ് മത്സ്യത്തില്‍ നിന്നും സ്‌ക്വലാമിന്‍ നിര്‍മ്മിക്കാന്‍ കഴിയും.

സീ ഹെയര്‍

സീ ഹെയര്‍

ഇന്ത്യന്‍ മഹാസമുദ്രത്തിലെ സീ ഹെയറില്‍ നിന്നു നിര്‍മ്മിക്കുന്ന ഡോലസ്‌റ്റൈന്‍ കാന്‍സറിനെ പ്രതിരോധിക്കുന്നതാണ്.

ട്യൂണിക്കേറ്റ്

ട്യൂണിക്കേറ്റ്

മെഡിറ്ററേനിയന്‍ ട്യൂണികേറ്റുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ആപ്‌ളിഡൈന്‍ എന്ന ഔഷധം കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്നതാണ്.

ആല്‍ഗകള്‍

ആല്‍ഗകള്‍

ആല്‍ഗകളില്‍ നിന്നും ലഭിക്കുന്ന ബയോ ആക്ടീവ് സംയുക്തങ്ങള്‍ കാന്‍സറിനും എയ്ഡ്‌സിനും പുറമെ നാഡിരോഗ ചികിത്സയ്ക്കും പ്രയോജനകരമായതാണ്.

സൂക്ഷ്മജീവികള്‍

സൂക്ഷ്മജീവികള്‍

നിലവില്‍ ഇത്തരം സമുദ്രവിഭവങ്ങളില്‍ നിന്നും സൗന്ദര്യവര്‍ധക വ്‌സതുക്കള്‍ നിര്‍മ്മിക്കുന്നുണ്ട്.

സീലന്ററേറ്റുകള്‍

സീലന്ററേറ്റുകള്‍

സീലന്ററേറ്റുകള്‍ എന്ന ഒരുതരം കടല്‍ മത്സ്യങ്ങളില്‍ നിന്നും ഔഷധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നുണ്ട്.

കക്കകള്‍

കക്കകള്‍

ഇത്തരം സമുദ്ര വിഭവങ്ങളില്‍നിന്നും ലഭിക്കുന്ന എണ്ണ രക്തത്തിലെ കൊഴുപ്പു കുറയ്ക്കാനും ആസ്തമയെ പ്രതിരോധിക്കാനും ശേഷിയുള്ളതാണ്.

English summary

sea food medicines treats cancer and aids disease

Is sea food medicines good for treating cancer and aids. here are some of the reason why eating sea food helps in treating cancer and aids. take a look
Story first published: Thursday, February 12, 2015, 11:20 [IST]
X
Desktop Bottom Promotion