Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കാന്സറിന് കടലമ്മയുടെ ഔഷധങ്ങള്
കാന്സര്, എയ്ഡ്സ് എന്ന മാരകരോഗത്തെ തടഞ്ഞു നിര്ത്തുന്ന ഔഷധങ്ങള് കടലമ്മ നിങ്ങള്ക്ക് പറഞ്ഞു തരും. നിലവിലുള്ള മരുന്നുകളേക്കാള് ഇരട്ടി ഫലം സമുദ്രവിഭവങ്ങളില് നിന്നും ലഭിക്കുന്ന ഔഷധങ്ങള് നല്കുമെന്നാണ് കണ്ടെത്തല്. സമുദ്രത്തിലെ വിവിധയിനം സസ്യങ്ങള്,മത്സ്യങ്ങള്, സൂക്ഷ്മജീവികള് എന്നിവയില് നിന്നും ഔഷധങ്ങള് വികസിപ്പിച്ചെടുക്കാന് സാധിക്കും.
കടലില് കാണപ്പെടുന്ന സ്പോഞ്ചസ്, ആല്ഗകള്, സൂക്ഷ്മജീവികള്, ടൂണിക്കേറ്റുകള്, സീലന്ററേറ്റുകള്, കടല്സസ്യങ്ങള്,കക്കകള് എന്നിവയാണ് കാന്സറിനെ തടയുന്ന വില്ലാളി വീരന്മാര്. ഇവയില് നിന്നും മരുന്നുകള് വികസിപ്പിച്ചെടുക്കാനാകും എന്നാണ് പറയുന്നത്.
കാന്സറിനും എയ്ഡ്സിനും മാത്രമല്ല നാഡിരോഗ ചികിത്സയ്ക്കും ഇവ അത്യുത്തമമാണെന്നാണ് പറയുന്നത്. ബയോ ആക്ടീവ് സംയുക്തങ്ങള് ധാരാളമായി അടങ്ങിയിരിക്കുന്ന ഇത്തരം കടല് വിഭവങ്ങള് ജീവന്രക്ഷാ ഔഷധരംഗത്ത് വലിയ സംഭാവനകള് നല്കാന് ശേഷിയുള്ളവയാണ്. നിലവില് സൗന്ദര്യവര്ധക വസ്തുക്കളുടെ നിര്മ്മാണത്തിനും ഇവ ഉപയോഗിക്കുന്നുണ്ട്. കടലമ്മയുടെ കൈകളിലുള്ള ഔഷധമൂല്യമായ വിഭവങ്ങള് ഏതൊക്കെയാണെന്ന് നോക്കാം..

കടലിലെ രാജാവ്
ആഴക്കടലിലെ രാജാവായ സ്രാവുകളുടെ കൈകളിലും കാന്സറിനെയും എയ്ഡ്സിനെയും പ്രതിരോധിക്കാനുള്ള മരുന്നുകളുണ്ട്. സ്രാവിന്റെ എണ്ണയില് നിന്ന് ലഭിക്കുന്ന സ്ക്വാലിന് എന്ന പദാര്ഥം മികച്ച ആന്റി ഓക്സിഡന്റാണ്. സ്താനാര്ബുദം തടയാനും കരളിന്റേയും വൃക്കയുടെയും പ്രവര്ത്തനങ്ങള് ശക്തിപ്പെടുത്താനും ഇതിനു കഴിവുണ്ട്.

ചെമ്മീനും ഞണ്ടും
ചെമ്മീന്, ഞണ്ട് എന്നിവയുടെ തോടില് നിന്നും ഗ്ലൂക്കോസാമൈനും, ഹൈഡ്രോക്ലോറൈഡും ലഭിക്കും.

സ്പോഞ്ചസ്
കടലില് കാണപ്പെടുന്ന സ്പോഞ്ചില് നിന്നും ലഭിക്കുന്ന ഡിസ്കോഡെമോലെഡ് എന്ന മരുന്ന് ട്യൂമര് ചികിത്സയ്ക്ക് ഉപയോഗിക്കാം.

ഡോഗ് ഫിഷ്
ഡോഗ് മത്സ്യത്തില് നിന്നും സ്ക്വലാമിന് നിര്മ്മിക്കാന് കഴിയും.

സീ ഹെയര്
ഇന്ത്യന് മഹാസമുദ്രത്തിലെ സീ ഹെയറില് നിന്നു നിര്മ്മിക്കുന്ന ഡോലസ്റ്റൈന് കാന്സറിനെ പ്രതിരോധിക്കുന്നതാണ്.

ട്യൂണിക്കേറ്റ്
മെഡിറ്ററേനിയന് ട്യൂണികേറ്റുകള് ഉപയോഗിച്ച് നിര്മ്മിക്കുന്ന ആപ്ളിഡൈന് എന്ന ഔഷധം കാന്സര് ചികിത്സയ്ക്ക് ഉപയോഗിക്കാവുന്നതാണ്.

ആല്ഗകള്
ആല്ഗകളില് നിന്നും ലഭിക്കുന്ന ബയോ ആക്ടീവ് സംയുക്തങ്ങള് കാന്സറിനും എയ്ഡ്സിനും പുറമെ നാഡിരോഗ ചികിത്സയ്ക്കും പ്രയോജനകരമായതാണ്.

സൂക്ഷ്മജീവികള്
നിലവില് ഇത്തരം സമുദ്രവിഭവങ്ങളില് നിന്നും സൗന്ദര്യവര്ധക വ്സതുക്കള് നിര്മ്മിക്കുന്നുണ്ട്.

സീലന്ററേറ്റുകള്
സീലന്ററേറ്റുകള് എന്ന ഒരുതരം കടല് മത്സ്യങ്ങളില് നിന്നും ഔഷധങ്ങള് വികസിപ്പിച്ചെടുക്കുന്നുണ്ട്.

കക്കകള്
ഇത്തരം സമുദ്ര വിഭവങ്ങളില്നിന്നും ലഭിക്കുന്ന എണ്ണ രക്തത്തിലെ കൊഴുപ്പു കുറയ്ക്കാനും ആസ്തമയെ പ്രതിരോധിക്കാനും ശേഷിയുള്ളതാണ്.



Click it and Unblock the Notifications
