For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൈല്‍സിനോട് ഗുഡ്‌ബൈ പറയാം

By Sruthi K M
|

വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗമാണ് പൈല്‍സ് അഥവാ മൂലക്കുരു. ദേഷ്യം, വയറിളക്കം, ടോയ്‌ലറ്റില്‍ ഇരിക്കുമ്പോള്‍ എരിച്ചില്‍, പുകച്ചില്‍, രക്തസ്രാവം തുടങ്ങി ഒട്ടേറെ ലക്ഷണങ്ങളാണ് പൈല്‍സിനുള്ളത്. നാണക്കേട് കൊണ്ടും പലരും ഇത് മറച്ചുവയ്ക്കുന്നു. രക്തസ്രാവം ഉണ്ടാകുമ്പോഴാണ് വിവരം പുറത്തുപറയുന്നത്.

ഗ്യാസ്ട്രബിള്‍ മാറ്റാന്‍ എളുപ്പവഴികള്‍

ഇത് മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. രോഗം മൂര്‍ച്ഛിച്ച് വസ്ത്രത്തില്‍ പോലും രക്തം കാണുന്ന അവസ്ഥയെത്തുമ്പോഴാണ് പലരും ചികിത്സ തേടാന്‍ ഒരുങ്ങുന്നത്. മലദ്വാരത്തിലുണ്ടാകുന്ന വെരിക്കോസ് രോഗമാണ് പൈല്‍സ്.

രക്തക്കുഴലുകല്‍ അമിതമായി വികസിക്കുകയും മര്‍ദ്ദിക്കപ്പെടുകയും ചെയ്യുമ്പോള്‍ പൊട്ടിപോകുന്നു. അങ്ങനെയാണ് രക്തസ്രാവം ഉണ്ടാകുന്നത്. പൈല്‍സ് വരാതിരിക്കാന്‍ ചില മുന്‍കരതലുകള്‍ സ്വീകരിക്കാം.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

എരിവ്, പുളി, മസാലകള്‍ ഇവ അമിതമായി ചേര്‍ത്ത ആഹാരം കഴിക്കാതിരിക്കുക.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ആഹാര സാധനങ്ങള്‍, ഉരുളക്കിഴങ്ങ്, കപ്പ, ചേമ്പ്, മാംസം, മുട്ട തുടങ്ങിയവ മിതമായി കഴിക്കുക.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

നാരിന്റെ അംശം കൂടുതലുള്ള ആഹാരം, പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍ തുടങ്ങിയ ധാരാളം കഴിക്കുക.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

വെള്ളം ധാരാളം കുടിക്കുക. ആഹാരസമയം കൃത്യമായി പാലിക്കുക.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

ഒരേ നിലയില്‍ തുടര്‍ച്ചയായി നില്‍ക്കുന്നതും ഇരിക്കുന്നതും ഒഴിവാക്കുക.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

മലവും മൂത്രവും അധിക സമയം പിടിച്ചു നിര്‍ത്താതിരിക്കുക.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

സ്ഥിരമായി വ്യായാമം ചെയ്യുക. മലവിസര്‍ജ്ജനത്തിനു വേണ്ടി അധികം സമ്മര്‍ദ്ദം കൊടുക്കാതിരിക്കുക.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കുക.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

രാത്രിയില്‍ ഉറക്കമിളയ്ക്കുന്നതും പകല്‍ സമയങ്ങളില്‍ ഉറങ്ങുന്നതും ഒഴിവാക്കുക.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനു മുന്‍പ് മലവിസര്‍ജ്ജനം നടത്തുക.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

അമിതഭാരം ഉയര്‍ത്തുന്നത് ഒഴിവാക്കുക. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ജീവിതത്തില്‍ നിന്നും പൈല്‍സിനോട് ഗുഡ്‌ബൈ പറയാം.

English summary

some remedies to say goodbye to piles

A hemorrhoids is a condition where the canal has dilated veins. best home remedies to get rid of hemorrhoids.
Story first published: Monday, May 18, 2015, 17:19 [IST]
X
Desktop Bottom Promotion