Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പൈല്സിനോട് ഗുഡ്ബൈ പറയാം
വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗമാണ് പൈല്സ് അഥവാ മൂലക്കുരു. ദേഷ്യം, വയറിളക്കം, ടോയ്ലറ്റില് ഇരിക്കുമ്പോള് എരിച്ചില്, പുകച്ചില്, രക്തസ്രാവം തുടങ്ങി ഒട്ടേറെ ലക്ഷണങ്ങളാണ് പൈല്സിനുള്ളത്. നാണക്കേട് കൊണ്ടും പലരും ഇത് മറച്ചുവയ്ക്കുന്നു. രക്തസ്രാവം ഉണ്ടാകുമ്പോഴാണ് വിവരം പുറത്തുപറയുന്നത്.
ഗ്യാസ്ട്രബിള് മാറ്റാന് എളുപ്പവഴികള്
ഇത് മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്ക്ക് കാരണമാകുകയും ചെയ്യുന്നു. രോഗം മൂര്ച്ഛിച്ച് വസ്ത്രത്തില് പോലും രക്തം കാണുന്ന അവസ്ഥയെത്തുമ്പോഴാണ് പലരും ചികിത്സ തേടാന് ഒരുങ്ങുന്നത്. മലദ്വാരത്തിലുണ്ടാകുന്ന വെരിക്കോസ് രോഗമാണ് പൈല്സ്.
രക്തക്കുഴലുകല് അമിതമായി വികസിക്കുകയും മര്ദ്ദിക്കപ്പെടുകയും ചെയ്യുമ്പോള് പൊട്ടിപോകുന്നു. അങ്ങനെയാണ് രക്തസ്രാവം ഉണ്ടാകുന്നത്. പൈല്സ് വരാതിരിക്കാന് ചില മുന്കരതലുകള് സ്വീകരിക്കാം.

മുന്കരുതലുകള്
എരിവ്, പുളി, മസാലകള് ഇവ അമിതമായി ചേര്ത്ത ആഹാരം കഴിക്കാതിരിക്കുക.

മുന്കരുതലുകള്
ദഹിക്കാന് ബുദ്ധിമുട്ടുള്ള ആഹാര സാധനങ്ങള്, ഉരുളക്കിഴങ്ങ്, കപ്പ, ചേമ്പ്, മാംസം, മുട്ട തുടങ്ങിയവ മിതമായി കഴിക്കുക.

മുന്കരുതലുകള്
നാരിന്റെ അംശം കൂടുതലുള്ള ആഹാരം, പച്ചക്കറികള്, ഇലക്കറികള്, പഴങ്ങള് തുടങ്ങിയ ധാരാളം കഴിക്കുക.

മുന്കരുതലുകള്
വെള്ളം ധാരാളം കുടിക്കുക. ആഹാരസമയം കൃത്യമായി പാലിക്കുക.

മുന്കരുതലുകള്
ഒരേ നിലയില് തുടര്ച്ചയായി നില്ക്കുന്നതും ഇരിക്കുന്നതും ഒഴിവാക്കുക.

മുന്കരുതലുകള്
മലവും മൂത്രവും അധിക സമയം പിടിച്ചു നിര്ത്താതിരിക്കുക.

മുന്കരുതലുകള്
സ്ഥിരമായി വ്യായാമം ചെയ്യുക. മലവിസര്ജ്ജനത്തിനു വേണ്ടി അധികം സമ്മര്ദ്ദം കൊടുക്കാതിരിക്കുക.

മുന്കരുതലുകള്
പുകയില ഉല്പ്പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കുക.

മുന്കരുതലുകള്
രാത്രിയില് ഉറക്കമിളയ്ക്കുന്നതും പകല് സമയങ്ങളില് ഉറങ്ങുന്നതും ഒഴിവാക്കുക.

മുന്കരുതലുകള്
ലൈംഗിക ബന്ധത്തിലേര്പ്പെടുന്നതിനു മുന്പ് മലവിസര്ജ്ജനം നടത്തുക.

മുന്കരുതലുകള്
അമിതഭാരം ഉയര്ത്തുന്നത് ഒഴിവാക്കുക. ഇത്തരം കാര്യങ്ങള് ശ്രദ്ധിക്കുകയാണെങ്കില് ജീവിതത്തില് നിന്നും പൈല്സിനോട് ഗുഡ്ബൈ പറയാം.



Click it and Unblock the Notifications
