Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
വേദനകള്‍ അകറ്റാന്‍ ഒറ്റമൂലികള്‍..
ശരീരത്തിലെ പല വേദനകളും ചിലപ്പോള്‍ സഹിക്കാന്‍ പറ്റാത്തതാകാറുണ്ട്. വേദനസംഹാരികള്‍ കഴിച്ചാണ് പലരും വേദനകള്‍ മാറ്റുന്നത്. എന്നാല്‍ പെയ്ന് കില്ലര്‍ പോലുള്ള ഗുളികകള്‍ കഴിക്കുന്നത് ശരീരത്തിന് അപകടമാണ്. പ്രകൃതിദത്തമായ വഴികള്‍ ആണ് വേദനകള്‍ അകറ്റാന്‍ നല്ലത്. ഒരു പര്ശ്വഫലങ്ങളും ഉണ്ടാകുകയുമില്ല.
കണങ്കൈ വേദനയാണോ നിങ്ങളുടെ പ്രശ്നം?
വേദനസംഹാരികളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ കരളിനെ പെട്ടെന്ന് കേടുവരുത്തും. അപ്പോഴത്തെ ആശ്വാസം ലഭിക്കും എന്നല്ലാതെ വേദനകള്‍ വീണ്ടും വരാം. തലവേദന, പല്ല് വേദന, ആര്‍ത്തവ വേദന, പേശിവേദന തുടങ്ങിയവയാണ് സാധാരണയായി ഉണ്ടാകുന്നത്. വേദനകള്‍ ശമിപ്പിക്കാന്‍ ചില ഒറ്റമൂലി പ്രയോഗങ്ങള്‍ നോക്കാം...

ഇഞ്ചി
ആര്‍ത്രൈറ്റീസ് വേദനകള്‍ മാറ്റാന്‍ പഴമക്കാര്‍ ഉപയോഗിച്ചു വരുന്ന വഴിയാണ് ഇഞ്ചി. ഇഞ്ചി ചതച്ചത് വേവിച്ച് വെള്ളത്തില്‍ തേന്‍ ഒഴിച്ച് കുടിക്കുന്നത് ഇത്തരം വേദനകള്‍ക്ക് ആശ്വാസം പകരും.

ചുവന്നമുളക്
ചുവന്ന കാപ്സിക്കന് മുളകുകള്‍ ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് വേദനകള്‍ മാറ്റിതരും. തലവേദനമാറ്റാന്‍ ഇവ സഹായിക്കും.

മഞ്ഞള്‍
നെഞ്ചെരിച്ചല്‍ മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍. ഇതില്‍ ആന്റി-ഇന്‍ഫഌമേറ്ററി ഘടകം അടങ്ങിയിരിക്കുന്നുണ്ട്. ഭക്ഷണങ്ങളില്‍ മഞ്ഞല്‍പ്പൊടി ചേര്‍ക്കുക. സന്ധിവേദനകളും ഇത് മാറ്റിതരും.

മെഗ്നീഷ്യം
മെഗ്നീഷ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ശരീരത്തിലെ എല്ലാ വേദനകളും മാറ്റിതരും. മസിലുകള്‍ക്കുണ്ടാകുന്ന വേദന, മുട്ടുവേദന എന്നിവയൊക്കെ മാറും. തൈര്, പഴം, ചീര, അവക്കാഡോ, നട്സ് എന്നിവയില്‍ ധാരാളം മെഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.

പൂവരശ് ഇല
ഔഷധഗുണമുള്ള പുവരശിന്റെ ഇല വേദനകള്‍ മാറ്റാന്‍ ഉപയോഗിക്കാം. ആന്റി-ഫംഗല്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

വിന്റര്‍ഗ്രീന്‍ ഓയില്‍
ഒരുതരം കുറ്റിച്ചെടിയില്‍ നിന്നുണ്ടാക്കുന്ന ഈ ഓയില്‍ വേദന ശമിപ്പിക്കും.

ചെറീസും ബെറീസും
ചെറീസും ബെറീസും കഴിക്കുന്നത് വേദനകള്‍ ഇല്ലാതാക്കും. ചെറിപ്പഴങ്ങളില്‍ ആന്തോസൈനിന്സ് അടങ്ങിയിരിക്കുന്നുണ്ട്. ബ്ലാക്ക്ബെറീസ്, റാസ്ബെറീസ്,മുന്തിരി,സ്ട്രോബെറി എന്നിവ കഴിക്കുക.



Click it and Unblock the Notifications
