Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
തലച്ചോര് ഭക്ഷിച്ചാല് മറവിരോഗം മാറ്റാം
മറവി രോഗം മാറ്റാന് പുതിയ കണ്ടുപിടിത്തം. മരിച്ച ബന്ധുക്കളുടെ തലച്ചോര് ഭക്ഷിക്കുന്നതിലൂടെ ഡിമെന്ഷ്യ പോലുള്ള മറവിരോഗം ഇല്ലാതാക്കാമെന്നാണ് പുതിയ കണ്ടെത്തല്. കേള്ക്കുമ്പോള് ഓക്കാനം വരുന്ന വാര്ത്തയാണെങ്കിലും സംഭവം യാഥാര്ത്ഥ്യമാണ്.
പാപ്പുവ ന്യൂഗിനിയയിലെ ഫോറെ ഗോത്രത്തിന് മറവിരോഗം പോലെയുള്ള തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങളെ ഇതുവഴി അതിജീവിക്കാനായെന്നാണ് ശാസ്ത്രജ്ഞന്മാര് പറയുന്നത്. ഗോത്രക്കാര്ക്ക് കുറു പ്രിയോണ് എന്ന ശക്തമായ മറവിരോഗത്തിനെ പ്രതിരോധിക്കാനുള്ള ശേഷി ഉണ്ടായി.

കിഴക്കന് പാപ്പുവ ന്യൂഗിനിയയിലെ ഫോറെ ഗോത്രക്കാര് ശവസംസ്കാര ചടങ്ങുകളില് ബന്ധുക്കളുടെ ശരീരഭാഗങ്ങള് ഭക്ഷിക്കുന്നവരായിരുന്നു. സ്ത്രീകളും കുട്ടികളും മരിച്ചവരോടുള്ള ആദരസൂചകമായി അവരുടെ തലച്ചോറായിരുന്നു ഭക്ഷണമാക്കിയിരുന്നത്.
രക്തസമ്മര്ദ്ദം തടയാന് ആയുര്വ്വേദം
ഇതുവഴി തലച്ചോറില് നിന്ന് മാരകമായ ഒരുതരം തന്മാത്രകള് മറ്റുള്ളവരുടെ ശരീരത്തില് എത്താനും കുറു എന്ന രോഗത്തിനു കാരണമാവാനും ഇടയായി. ഇങ്ങനെ കുറേ പേര് മരണപ്പെട്ടു. ഈ ആചാരം 1950കളില് നിരോധിച്ചു. എന്നാല്, വര്ഷങ്ങളായി തലച്ചോര് ഭക്ഷിച്ച ഗോത്രക്കാരില് ചിലര്ക്ക് കുറുവിനെയും ഭ്രാന്തിപ്പശു രോഗത്തിനെയും പാര്ക്കിന്സണിനെയും മറ്റും അതിജീവിക്കാനുള്ള ജനിതകശേഷി നേടിയെന്നാണ് പറയുന്നത്.

പുതിയ ജീനിനെ കണ്ടെത്താനായത് മറവിരോഗം, ഇന്സോമ്നിയ തുടങ്ങിയ ഗുരുതരമായ രോഗങ്ങള്ക്ക് പ്രതിവിധി കണ്ടെത്താന് സഹായിക്കുമെന്നാണ് പ്രതീക്ഷ.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
