Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
കൊളസ്ട്രോള്‍ കുറയ്ക്കും കാന്താരിമുളക്
ഫാസ്റ്റ് ഫുഡിനെയാണ് മിക്കവരും ഇന്ന് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ കൊളസ്ട്രോള്‍ കൂടെപ്പിറപ്പായി ഉണ്ട്. കൊളസ്ട്രോള്‍ മാറ്റാന്‍ നിങ്ങളുടെ വീട്ടുവളപ്പിലെ ഭക്ഷ്യവസ്തുക്കള്‍ തന്നെ സഹായിക്കും. കാന്താരി മുളക് കഴിച്ചാല്‍ കൊളസ്ട്രോള്‍ മാറുമെന്ന് അറിയാമോ?
ആവകാഡോ കഴിച്ച് കൊളസ്ട്രോള്‍ കുറയ്ക്കാം.
ഇതുപോലെ നിങ്ങള്‍ അറിയാത്ത പല ചേരുവകളും കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഈ ഔഷധങ്ങള്‍ ചേര്‍ത്ത് പാകം ചെയ്യുന്നത് ഉപകാരപ്രദമാകും. അല്ലാതെ ഇവ നേരിട്ട് കഴിച്ചും കൊളസ്ട്രോള്‍ പോലുള്ള രോഗത്തോട് പൊരുതാം..

കാന്താരി മുളക്
ദിവസവും അഞ്ച് കാന്താരി മുളക് കഴിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കും. എരിവ് അധികമായതിനാല്‍ ആഹാരത്തിനുശേഷം കഴിച്ച് ധാരാളം വെള്ളം കുടിച്ചാല്‍ മതി.

കാന്താരി മുളക്
കൊഴുപ്പ് കൂടിയ ഭക്ഷണത്തില്‍ കാന്താരി മുളക് ചേര്‍ത്ത് പാകം ചെയ്യുന്നതും കൊളസ്ട്രോള്‍ നിയന്ത്രിക്കും.

ഇലുമ്പി പുളി
ദിവസവും ഭക്ഷണത്തില്‍ ഇലുമ്പി പുളി ചേര്‍ത്താല്‍ കൊളസ്ട്രോളിന് നല്ലതാണ്. ഇലുമ്പി അച്ചാറായും കറിയായും പച്ചയ്ക്കും കഴിക്കാം.

കറിവേപ്പില
കറിവേപ്പില ഭക്ഷണത്തില്‍ ചേര്‍ത്താലും അത് എടുത്ത് കളയുന്ന ശീലമാണ് എല്ലാവര്ക്കും ഉള്ളത്. കറിവേപ്പില പച്ചയ്ക്ക് ചവച്ചരച്ച് തിന്നുന്നത് കൊളസ്ട്രോളിന് നല്ലതാണ്.

ഇഞ്ചി
ചമ്മന്തി അരച്ചും, വെള്ളത്തില്‍ കലക്കിയും, ചായയില്‍ ചേര്‍ത്തും ഇഞ്ചി ഉപയോഗിക്കാം.

വെളുത്തുള്ളി
കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ വെളുത്തുള്ളി ഉപയോഗത്തിന്റെ അളവ് കൂട്ടിയാല്‍ മതിയാകും.

മോര്
പാട നീക്കിയ മോര് നല്ല ഒരു മാര്‍ഗമാണ്. പച്ചയായും കാച്ചിയും മോര് ഉപയോഗിക്കാം. മോര് കാച്ചുമ്പോള്‍ കറിവേപ്പിലയും ഉലുവയും വെളുത്തുള്ളിയും ഇടണം.



Click it and Unblock the Notifications
