For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടുവേദനയുള്ളവര്‍ ശ്രദ്ധിക്കുക..

By Sruthi K M
|

തിരക്കും ആധിയും പിടിച്ച് ഒാടുന്ന ഇടയില്‍ ഭക്ഷണം,വ്യായാമം എന്നിവ കൃത്വമായി ശ്രദ്ധിക്കാന്‍ പറ്റാത്തതാണ് ഇത്തരം നടുവേദകളുടെ പ്രധാന പ്രശ്‌നം. പ്രായഭേദമന്യേ നടുവേദന കാരണം ബുദ്ധിമുട്ടുന്നവരുടെ എണ്ണം കൂടിവരുകയാണ്. നടുവേദനകള്‍ പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം. ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന പ്രശ്‌നം,കിഡ്‌നിയിലെ കല്ല്, പെപ്റ്റിക് അള്‍സര്‍, എല്ലിനുണ്ടാകുന്ന പ്രശ്‌നം, നട്ടെല്ലിനുണ്ടാകുന്ന ട്യൂമറുകള്‍ എന്നിവയൊക്കെ നടുവേദനയ്ക്ക് കാരണമാകും.

<strong>ഓഫീസില്‍ നിന്നും വ്യായാമം ചെയ്യാം..</strong>ഓഫീസില്‍ നിന്നും വ്യായാമം ചെയ്യാം..

നടുവേദന മറ്റ് പല രോഗങ്ങള്‍ക്കും കാരണവുമാകാം. അതുകൊണ്ട് പെട്ടെന്ന് ചികിത്സിച്ചു മാറ്റേണ്ടതാണ്. എന്താണ് പ്രശ്‌നകാരണമെന്ന് തിരിച്ചറിഞ്ഞതിനുശേഷം വേണം ചികിത്സ തീരുമാനിക്കാന്‍. അതിനു വേണ്ടത് നടുവേദനയെക്കുറിച്ചും അതിന്റെ കാരങ്ങളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും ആദ്യം അറിയുകയാണ് വേണ്ടത്... നടുവേദന നിങ്ങളുടെ പ്രശ്‌നമാണെങ്കില്‍ ഇതൊന്ന് ശ്രദ്ധിക്കൂ..

നടുവേദനയ്ക്ക് കാരണമാകുന്നത്

നടുവേദനയ്ക്ക് കാരണമാകുന്നത്

ഇരിക്കുമ്പോഴും കിടക്കുമ്പോഴും ശരീരത്തിന്റെ പൊസിഷന്‍ ശരിയല്ലെങ്കില്‍ നടുവേദന ഉണ്ടാകാം.

നടുവേദനയ്ക്ക് കാരണമാകുന്നത്

നടുവേദനയ്ക്ക് കാരണമാകുന്നത്

വ്യായാമക്കുറവും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ഡിസ്‌ക് തെറ്റല്‍, മസിലിന് ശക്തി കുറയുന്നതും നടുവേദനയ്ക്ക് കാരണമാകാം. വ്യായാമത്തിലൂടെ മസിലുകളെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

നടുവേദനയ്ക്ക് കാരണമാകുന്നത്

നടുവേദനയ്ക്ക് കാരണമാകുന്നത്

വാഹനത്തില്‍ തുടര്‍ച്ചയായി യാത്ര ചെയ്യുന്നതും നടുവേദനയുണ്ടാക്കും. ബൈക്ക് ഓടിക്കുന്നവര്‍ക്കാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യത

നടുവേദനയ്ക്ക് കാരണമാകുന്നത്

നടുവേദനയ്ക്ക് കാരണമാകുന്നത്

തുടര്‍ച്ചയായി ഒരേ പൊസിഷനില്‍ ശരീരം നില്‍ക്കുന്നതും പ്രശ്‌നമാണ്. കമ്പ്യൂട്ടറിനു മുന്നില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍. ഓരോ മണിക്കൂറും ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് മറ്റെന്തെങ്കില്‍ ചെയ്യാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ ഇടയ്ക്കിടെ ശരീരം ചലിപ്പിക്കുക.

കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍

കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍

കഴുത്തിനും നടുവിനും സമ്മര്‍ദ്ദം ഉണ്ടാക്കുന്നതാണ് കമ്പ്യൂട്ടറിനു മുന്നിലെ ഇരിപ്പ്. നിങ്ങള്‍ കുനിഞ്ഞ് ഇരിക്കരുത്. കണ്ണിന് നേരെ ആയിരിക്കണം മോണിറ്റര്‍.

ഇരിക്കുമ്പോള്‍

ഇരിക്കുമ്പോള്‍

നട്ടെല്ല് നിവര്‍ന്നു വേണം ഇരിക്കാന്‍. നടുഭാഗം മുതല്‍ കഴുത്ത് വരെയുള്ള എല്ല് പരമാവധി നേരെ വരുന്നവിധം ഇരിക്കാന്‍ ശ്രദ്ധിക്കുക. തുടര്‍ച്ചയായി ഇരിക്കുന്നതും അവസാനിപ്പിക്കണം. ഇടയ്ക്ക് എഴുന്നേറ്റ് നടക്കുക. കഴുത്ത് മുകളിലോട്ടും വശങ്ങളിലേക്കും പതുക്കെ ഇടയ്ക്ക് ചലിപ്പിക്കുക.

കിടക്കുമ്പോള്‍

കിടക്കുമ്പോള്‍

തലയണ ഇല്ലാതെ മലര്‍ന്നു കിടക്കുക. ഭക്ഷണം കഴിച്ച ഉടനെ കിടക്കരുത്. ഗ്യാസിനും തുടര്‍ന്ന് നീര്‍ക്കെട്ടിനും ഇടയാക്കും. നടുവേദനയുള്ളവര്‍ പലകക്കട്ടില്‍ ഉപയോഗിക്കുന്നതും നല്ലതാണ്.

ചികിത്സകള്‍

ചികിത്സകള്‍

ആയുര്‍വ്വേദ ചികിത്സകളാണ് അത്യുത്തമം. മൂന്ന് ചികിത്സാ രീതികളുണ്ട്. എണ്ണയിടല്‍, ഫോര്‍മെന്റേഷന്‍, ഇവാക്വേഷന്‍ എന്നിവയാണ് ചികിത്സകള്‍.

English summary

back pain is one of most common complaints.

Back pain isn't just about heavy lifting or sleeping the wrong way.everyday habits that cause aches and pains and how to solve that problem.
X
Desktop Bottom Promotion