Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഹൈ ഹീല്‍ഡിന്റെ ദോഷവും 'ഹൈ'
പുതിയ തലമുറയുടെ പ്രധാന ഫാഷനാണ് ഹൈ ഹീല്‍ഡ് ചെരുപ്പുകള്‍. ഹൈ ഹീല്‍ഡിന്റെ ദോഷവും ഹൈ ആണെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുക. നടുവേദനയും, കാല്‍വേദനയും അനുഭവിക്കുമ്പോള്‍ ഹൈ ഹീല്‍ഡ് ചെരുപ്പ് ഉപയോഗിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കാറുണ്ടോ... പിന്നെ എങ്ങനെ ഈ നടുവേദനയും കാല്‍വേദനയും മാറും.
കണ്ണുള്ളവന് കണ്ണിന്റെ വിലയറിയില്ലേ..?
ഒരേ നിരപ്പില്‍ പാദമുറപ്പിച്ച് നടക്കാനായുള്ള ഘടനയാണ് മനുഷ്യന്റെ കാലുകള്‍ക്കുള്ളത്. നടക്കുമ്പോള്‍ ഉപ്പൂറ്റിയുള്ള ഭാഗം 60 ഡിഗ്രിവരെ ഉയരുമെന്ന് മാത്രം. എന്നാല്‍ ഹൈ ഹീല്‍ഡ് ചെരുപ്പ് ധരിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്. പല ആരോഗ്യപ്രശ്നങ്ങളും ഇത് ഉണ്ടാക്കുന്നുണ്ട്.

സന്ധികള്‍ക്ക്
ഉയര്‍ന്ന മടമ്പുള്ള ചെരിപ്പുകള്‍ ശരീരഭാരം തുല്യമല്ലാതാക്കി നിര്‍ത്തും. ഇത് പാദത്തിലെ സന്ധികളില്‍ വേദനയുണ്ടാക്കും.

പൊട്ടല്‍
നടക്കുമ്പോള്‍ സമതുലനം നഷ്ടപ്പെടുന്നത് ആയാസമുണ്ടാക്കും. വീഴാനുള്ള സാധ്യത കൂടുതല്‍. വീണാല്‍ പൊട്ടലുണ്ടാകും.

ഉപ്പൂറ്റിക്ക്
ഇത്തരം ചെരിപ്പുകളുടെ സ്ട്രാപ്പ് ഉപ്പൂറ്റിയില്‍ മര്‍ദ്ദമേല്‍പ്പിക്കും. ഇത് ഉപ്പൂറ്റിയില്‍ എല്ലുവളര്‍ച്ചയുണ്ടാക്കാന്‍ കാരണമായേക്കും.

ഞരമ്പ്
ഹൈഹീല്‍ഡ് ചെരിപ്പ് ഉപയോഗിക്കുമ്പോള്‍ കണങ്കാല് ഞരമ്പ് മുറുകി നില്ക്കുന്നു. ഇത് കാല് വേദനയ്ക്ക് കാരണമാക്കുന്നു.

ഉയര്‍ന്ന മടമ്പ്
ഉയര്‍ന്ന മടമ്പിനനുസരിച്ച് സ്വയം പരുവപ്പെടുന്നതിനാല്‍ കണങ്കാലിലെ പേശികള്‍ ചുരുങ്ങിയും മുറുകിയുമിരിക്കും. ഇതും കാല് വേദനയ്ക്ക് കാരണമാക്കുന്നു.

മുട്ടിന് മര്‍ദ്ദം
പാദത്തിന്റെ അസ്വാഭാവികമായ നില കാരണം നടക്കുമ്പോള്‍ മുട്ടിന് കൂടുതല്‍ മര്ദ്ദമുണ്ടാകുന്നു. ഇത് സ്ത്രീകളില്‍ മുട്ട് തേയ്മാനത്തിന് കാരണമാകും.

പുറം വേദന
ഇത്തരം ചെരിപ്പ് ധരിക്കുന്നവര്‍ക്ക് പുറം വേദനയും വരാം.

ഹൈപ്പര്ടെന്ഷന്
കാല്‍വിരലുകള്‍ക്ക് രക്തസമ്മര്‍ദ്ദം കൂടി കൊണ്ടിരിക്കും.



Click it and Unblock the Notifications
