For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെല്ലിക്ക കഴിക്കൂ..ജീവിതം ആരോഗ്യകരമാക്കൂ

By Sruthi K M
|

നെല്ലിക്കയുടെ ഔഷധഗുണത്തെപ്പറ്റി പറഞ്ഞാല്‍ തീരാത്തത്രയുണ്ട്. ആരോഗ്യത്തിന് ഒട്ടേറെ ഗുണങ്ങളാണ് ഇത് പ്രധാനം ചെയ്യുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു എന്നതാണ് പ്രധാന ഗുണം. ഓറഞ്ചിലും നാരങ്ങയിലും അടങ്ങിയിരിക്കുന്നതിനേക്കാള്‍ വിറ്റാമിന്‍ സി നെല്ലിക്കയിലുണ്ട്.

രോഗങ്ങള്‍അകറ്റി കര്‍ക്കിടകം മനോഹരമാക്കാം

പോഷകാഹാരക്കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍ പരിഹരിക്കാന്‍ നെല്ലിക്കയ്ക്ക് കഴിയും. പുരാതനകാലം മുതല്‍ക്കേ നെല്ലിക്കയുടെ ഗുണത്തെപ്പറ്റി ആയുര്‍വ്വേദ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. നെല്ലിക്കയെക്കുറിച്ച് നിങ്ങള്‍ അറിയാത്ത ചില കാര്യങ്ങള്‍...

നെല്ലിക്കയും കാന്താരി മുളകും

നെല്ലിക്കയും കാന്താരി മുളകും

നെല്ലിക്കയും കാന്താരിയും മോരും ചേര്‍ത്ത് ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഫലപ്രദമാണ്.

മലശോധന

മലശോധന

മലശോധനയ്ക്കും നെല്ലിക്ക ഒരു ഔഷധമാണ്.

യൗവനം നിലനിര്‍ത്താം

യൗവനം നിലനിര്‍ത്താം

ശരീരത്തിന് ചെറുപ്പവും സൗന്ദര്യവും നല്‍കാന്‍ കഴിവുള്ള നെല്ലിക്ക എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

പോഷകാഹാരക്കുറവ്

പോഷകാഹാരക്കുറവ്

പോഷാകാഹാരക്കുറവുകൊണ്ട് ഉണ്ടാകുന്ന സ്‌കര്‍വിക്ക് പ്രതിവിധിയായി നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്. നെല്ലിക്ക ഉണക്കിപ്പൊടിച്ചത് പഞ്ചസാരയും ചേര്‍ത്ത് ദിവസവും മൂന്നു നേരം കഴിച്ചാല്‍ അസുഖം മാറും.

പോഷകങ്ങള്‍

പോഷകങ്ങള്‍

100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം കാത്സ്യം, ഫോസ്ഫറസ്, അയണ്‍, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പ്രകൃത്യാ വിറ്റാമിന്‍ സി ലഭിക്കുന്ന ഒരു ഫലമാണിത്.

ക്ഷീണം

ക്ഷീണം

ഒരു നെല്ലിക്ക തിന്ന് വെള്ളം കുടിച്ചു നേക്കൂ..ക്ഷീണമൊക്കെ പെട്ടെന്ന് മാറും.

ക്യാന്‍സറിന്

ക്യാന്‍സറിന്

നെല്ലിക്കാനീരില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ദിവസേന കഴിക്കുന്നത് ക്യാന്‍സറിനെ തടയും.

തിമിരം

തിമിരം

പ്രമേഹം മൂലമുണ്ടാകുന്ന തിമിരത്തെ ഒരുപരിധിവരെ നെല്ലിക്കയുടെ ഉപയോഗം നിയന്ത്രിക്കും.

ഹെന്ന

ഹെന്ന

മുടിയില്‍ ഉപയോഗിക്കുന്ന ഹെന്ന പൊടിയില്‍ കൂടുതലും നെല്ലിക്ക പൊടിയാണ് അടങ്ങിയിരിക്കുന്നത്. ഇത് മുടിക്ക് കറുപ്പ് നല്‍കും.

നെല്ലിക്കയെന്ന ഔഷധം

നെല്ലിക്കയെന്ന ഔഷധം

നെല്ലിക്കയുടെ നിരോക്‌സീകരണ ശക്തി രക്തത്തിലെ ഫ്രീ റാഡിക്കല്‍സിനെ നീക്കം ചെയ്യുന്നു. ത്വക്കിനേയും സംരക്ഷിക്കുന്നു.

ഉന്മേഷകരമാക്കാന്‍

ഉന്മേഷകരമാക്കാന്‍

എന്നും രാവിലെ അല്‍പം നെല്ലിക്കാനീര് തേന്‍ ചേര്‍ത്തു കഴിച്ചാല്‍ അന്നത്തെ ദിവസം ഉന്മേഷപ്രദമായിരിക്കും.

അല്‍ഷിമേഴ്‌സ്

അല്‍ഷിമേഴ്‌സ്

ഓര്‍മശക്തി നശിക്കുന്ന അല്‍ഷിമേഴ്‌സ് ബാധിച്ചവര്‍ക്ക് നെല്ലിക്ക ഉപയോഗിക്കുന്ന ഫലപ്രദമാകും.

English summary

The best ways to take amla fruit for its health benefits plus recommended daily dosage

Amla is an excellent source of Vitamin C and antioxidants. It is beneficial for Read more about the health benefits of Amla here.
X
Desktop Bottom Promotion