Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
ചുവന്നുള്ളിയുടെ ഔഷധഗുണങ്ങള്‍
ഉള്ളി നിങ്ങള്‍ക്ക് ധാരാളം ആരോഗ്യഗുണങ്ങള്‍ തരുന്നുണ്ടെന്നറിയാം. അതുപോലെ ചുവന്നുള്ളിയുടെ ഔഷധഗുണങ്ങള്‍ നിങ്ങള്‍ക്കറിയാമോ? ഭക്ഷണത്തിന് രുചിയും മണവും നല്കുന്ന ചുവന്നുള്ളി പോഷക ഗുണങ്ങളുടെ കേന്ദ്രമാണെന്ന് അറിഞ്ഞിരിക്കുക.
ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള പല രോഗങ്ങളെയും തടഞ്ഞു നിര്‍ത്താന്‍ കഴിവുണ്ട് ഈ ചുവന്നുള്ളിക്ക്. ചെറുതാണെന്ന് കരുതി ചുവന്നുള്ളിയെ ചെറുതായി കണേണ്ട. ചുവന്നുള്ളിയുടെ ഔഷധ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കൂ...

വിഷജന്തുക്കളുടെ ആക്രമണം
തേള് പോലെയുള്ള വിഷജന്തുക്കള്‍ ശരീരത്തില്‍ കടിച്ചാലുണ്ടാകുന്ന അസ്വസ്ഥതകളില്‍ നിന്നും ആശ്വാസം നല്കാന് കഴിവുണ്ട്. കടിയേറ്റ ഭാഗത്ത് ചുവന്നുള്ളിനീര് പുരട്ടുക.

പനി
ചുവന്നുള്ളി നീരും ഇഞ്ചിനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് പനി ശമിപ്പിക്കും.

ചുമ, കഫക്കെട്ട്
ചുവന്നുള്ളി നീരും ഇഞ്ചിനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് വിട്ടുമാറാത്ത ചുമ, കഫക്കെട്ട് എന്നിവ മാറ്റിതരും.

ആസ്തമ
ശ്വാസംമുട്ടല്‍ പോലുള്ള പ്രശ്നത്തിനും ചുവന്നുള്ളി നീരും ഇഞ്ചിനീരും തേനും ചേര്‍ത്തുള്ള മിശ്രിതം കഴിക്കാം.

ചെവിവേദന
ചുവന്നുള്ളിയുടെ നീര് എരുക്കിലയില്‍ തേച്ച് വാട്ടി പിഴിഞ്ഞ് നന്നായി അരിച്ചെടുത്ത് ചെറുചൂടോടുകൂടി ചെവിയില്‍ ഒഴിക്കുന്നത് ചെവിവേദന കേള്‍വി കുറവ് എന്നിവ പരിഹരിക്കും.

തലവേദന
ചുവന്നുള്ളി ചതച്ച് മണപ്പിക്കുന്നത് തലചുറ്റല്‍, തലവേദന, ജലദോഷം എന്നീ പ്രശ്നങ്ങള്‍ ഇല്ലാതാക്കും.

ആര്‍ത്തവ വേദന
ചുവന്നുള്ളി വെള്ളത്തിലിട്ട് തിളപ്പിച്ച് ചെറുചൂടോടെ കുടിക്കുന്നത് ആര്‍ത്തവ കാലത്തെ നടുവേദനയ്ക്ക് ആശ്വാസമാകും.

കൊളസ്ട്രോള്‍
ചുവന്നുള്ളിനീരും ചെറുനാരങ്ങാനീരും ചേര്‍ത്ത് കഴിക്കുന്നത് കൊള്സട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

സന്ധിവാതം
ചുവന്നുള്ളിയും കടുക് എണ്ണയും ചേര്‍ത്ത് പുരട്ടുന്നത് സന്ധിവേദനകളും നീര്‍ക്കെട്ടും അകറ്റും.



Click it and Unblock the Notifications
