For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉണക്കിയ പ്ലം കഴിച്ചാല്‍ 10 ഗുണം

By Sruthi K M
|

പ്ലം പഴം നിങ്ങള്‍ക്ക് ഇഷ്ടാണോ? ഉണക്കിയ പ്ലം പഴം നിങ്ങള്‍ കഴിച്ചിട്ടുണ്ടോ? പോഷകങ്ങളും ആന്റിയോക്‌സിഡന്റ്‌സും അടങ്ങിയ പ്ലം പഴം ഉണക്കി കഴിച്ചാല്‍ പത്തിരട്ടി ഗുണം ലഭിക്കുമെന്നാണ് പറയുന്നത്.

<strong>റോസ് വാട്ടര്‍ ഉപയോഗിക്കുന്നില്ലേ ?</strong>റോസ് വാട്ടര്‍ ഉപയോഗിക്കുന്നില്ലേ ?

കാര്‍ഡിയോവാസ്‌ക്യുലാര്‍ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുകയും, മലബന്ധം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, അസ്ഥിക്ഷതം, തിമിരം, അനീമിയ, പൊണ്ണത്തടി, ക്യാന്‍സര്‍ തുടങ്ങി ഒട്ടുമിക്ക രോഗങ്ങളെയും പ്രതിരോധിക്കാന്‍ പ്ലം പഴത്തിന് കഴിവുണ്ട്.

ഹൃദ്രോഗത്തിന്

ഹൃദ്രോഗത്തിന്

ദിവസവും ഉണക്കിയ പ്ലം പഴം മൂന്നോ ആറോ കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി ഹൃദയത്തെ സംരക്ഷിക്കുന്നു. ഹൃദ്രോഗം പോലുള്ള രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം.

പ്രമേഹം

പ്രമേഹം

ഉണക്കിയ പ്ലം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം. ഇത് എന്നും ബാലന്‍സ് ചെയ്ത് കൊണ്ടുപോകാം. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗത്തെ ഇല്ലാതാക്കാം.

മൂലക്കുരു ഇല്ലാതാക്കാം

മൂലക്കുരു ഇല്ലാതാക്കാം

ഉണക്കിയ പ്ലം പഴം കൊണ്ടുണ്ടാക്കുന്ന ജ്യൂസ് കഴിച്ചാല്‍ മൂലക്കുരു നീക്കം ചെയ്യാം. ഇത് രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു.

മലബന്ധം

മലബന്ധം

ഉണക്കിയ പ്ലം കഴിക്കുന്നത് കൊണ്ടുള്ള മറ്റൊരു ഗുണമാണ് മലബന്ധം തടയാം. ഉണക്കിയ പ്ലം ജ്യൂസ് കുടിക്കുക.

കൊളസ്‌ട്രോള്‍ ബാലന്‍സ് ചെയ്യുന്നു

കൊളസ്‌ട്രോള്‍ ബാലന്‍സ് ചെയ്യുന്നു

ഉണക്കിയ പ്ലം കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ബാലന്‍സ് ചെയ്ത് കൊണ്ടുപോകാം.

തടി കുറയ്ക്കും

തടി കുറയ്ക്കും

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉണക്കിയ പ്ലം പഴം കഴിച്ചാല്‍ മതി. അല്ലെങ്കില്‍ ഇതിന്റെ ജ്യൂസ് കുടിക്കുക.

അനീമിയ ഇല്ലാതാക്കാം

അനീമിയ ഇല്ലാതാക്കാം

ശരീരത്തിലെ വിളര്‍ച്ച ഇല്ലാതാക്കാന്‍ ഇത് കഴിച്ചാല്‍ മതി. അയേണ്‍ അടങ്ങിയ ഇവ അനീമിയ പോലുള്ള രോഗം ഇല്ലാതാക്കും.

അസ്ഥിക്ഷതം

അസ്ഥിക്ഷതം

അസ്ഥികള്‍ക്കുണ്ടാകുന്ന ക്ഷതം സന്ധിവേദന ഇവയൊക്കെ മാറ്റാന്‍ ഉണക്കിയ പ്ലം കഴിച്ചാല്‍ മതി.

വൈറ്റമിന്റെ കേന്ദ്രം

വൈറ്റമിന്റെ കേന്ദ്രം

ഉണക്കിയ പ്ലം ജ്യൂസില്‍ ധാരാളം വൈറ്റമിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിനും ശരീര വളര്‍ച്ചയ്ക്കും നല്ലതാണ്.

തിമിരം

തിമിരം

ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍ കണ്ണിനുണ്ടാകുന്ന തിമിരം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കും. നല്ല കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

English summary

various health benefits of dried plums

It emphasizes on how prunes can promote your cardiovascular health, help alleviate your constipation, control your blood sugar, prevent osteoporosis, avert cataract, help in anemia etc
Story first published: Saturday, April 4, 2015, 14:44 [IST]
X
Desktop Bottom Promotion