Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഉണക്കിയ പ്ലം കഴിച്ചാല്‍ 10 ഗുണം
പ്ലം പഴം നിങ്ങള്‍ക്ക് ഇഷ്ടാണോ? ഉണക്കിയ പ്ലം പഴം നിങ്ങള്‍ കഴിച്ചിട്ടുണ്ടോ? പോഷകങ്ങളും ആന്റിയോക്സിഡന്റ്സും അടങ്ങിയ പ്ലം പഴം ഉണക്കി കഴിച്ചാല്‍ പത്തിരട്ടി ഗുണം ലഭിക്കുമെന്നാണ് പറയുന്നത്.
കാര്‍ഡിയോവാസ്ക്യുലാര്‍ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുകയും, മലബന്ധം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, അസ്ഥിക്ഷതം, തിമിരം, അനീമിയ, പൊണ്ണത്തടി, ക്യാന്‍സര്‍ തുടങ്ങി ഒട്ടുമിക്ക രോഗങ്ങളെയും പ്രതിരോധിക്കാന്‍ പ്ലം പഴത്തിന് കഴിവുണ്ട്.

ഹൃദ്രോഗത്തിന്
ദിവസവും ഉണക്കിയ പ്ലം പഴം മൂന്നോ ആറോ കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കി ഹൃദയത്തെ സംരക്ഷിക്കുന്നു. ഹൃദ്രോഗം പോലുള്ള രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം.

പ്രമേഹം
ഉണക്കിയ പ്ലം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം. ഇത് എന്നും ബാലന്‍സ് ചെയ്ത് കൊണ്ടുപോകാം. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗത്തെ ഇല്ലാതാക്കാം.

മൂലക്കുരു ഇല്ലാതാക്കാം
ഉണക്കിയ പ്ലം പഴം കൊണ്ടുണ്ടാക്കുന്ന ജ്യൂസ് കഴിച്ചാല്‍ മൂലക്കുരു നീക്കം ചെയ്യാം. ഇത് രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു.

മലബന്ധം
ഉണക്കിയ പ്ലം കഴിക്കുന്നത് കൊണ്ടുള്ള മറ്റൊരു ഗുണമാണ് മലബന്ധം തടയാം. ഉണക്കിയ പ്ലം ജ്യൂസ് കുടിക്കുക.

കൊളസ്ട്രോള്‍ ബാലന്‍സ് ചെയ്യുന്നു
ഉണക്കിയ പ്ലം കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് ബാലന്‍സ് ചെയ്ത് കൊണ്ടുപോകാം.

തടി കുറയ്ക്കും
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉണക്കിയ പ്ലം പഴം കഴിച്ചാല്‍ മതി. അല്ലെങ്കില്‍ ഇതിന്റെ ജ്യൂസ് കുടിക്കുക.

അനീമിയ ഇല്ലാതാക്കാം
ശരീരത്തിലെ വിളര്‍ച്ച ഇല്ലാതാക്കാന്‍ ഇത് കഴിച്ചാല്‍ മതി. അയേണ്‍ അടങ്ങിയ ഇവ അനീമിയ പോലുള്ള രോഗം ഇല്ലാതാക്കും.

അസ്ഥിക്ഷതം
അസ്ഥികള്‍ക്കുണ്ടാകുന്ന ക്ഷതം സന്ധിവേദന ഇവയൊക്കെ മാറ്റാന്‍ ഉണക്കിയ പ്ലം കഴിച്ചാല്‍ മതി.

വൈറ്റമിന്റെ കേന്ദ്രം
ഉണക്കിയ പ്ലം ജ്യൂസില്‍ ധാരാളം വൈറ്റമിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിനും ശരീര വളര്‍ച്ചയ്ക്കും നല്ലതാണ്.

തിമിരം
ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍ കണ്ണിനുണ്ടാകുന്ന തിമിരം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കും. നല്ല കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.



Click it and Unblock the Notifications
