Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഗ്രീന്‍ ടീ കുടിക്കും മുന്‍പ് അറിഞ്ഞിരിക്കുക
ഗ്രീന്‍ ടീ കുടിക്കാന്‍ വരട്ടെ...അതു നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണോ ചീത്തയാണോ എന്നു ആദ്യം അറിയുക. ഗ്രീന്‍ ടീ ആരോഗ്യത്തിനും ആരോഗ്യസംരക്ഷണത്തിനും അത്യുത്തമമാണ് എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. വണ്ണം കുറയ്ക്കാനും രോഗങ്ങള്‍ അകറ്റാനും ഗ്രീന്‍ ടീ നല്ലതാണ്. എന്നാല്‍ ശരിയായ രീതിയില്‍ അല്ല ഗ്രീന്‍ ടീ കുടിക്കുന്നതെങ്കില്‍ ഗ്രീന്‍ ടീയും നിങ്ങളുടെ വില്ലനാകും. അത് ശരീരത്തില്‍ വിപരീതഫലങ്ങള്‍ ഉണ്ടാക്കും.

ശരീരത്തില്‍ അടിഞ്ഞു കൂടിയ കൊഴുപ്പ് കുറയ്ക്കുന്നതിനു നല്ല ഒരു കാര്യമാണ് ഗ്രീന്‍ ടീ കുടിക്കുന്നത്. ചീത്ത ശ്വാസകോശത്തെ ചെറുക്കുകയും, പ്രായമാകുന്നതിനെ ചെറുക്കുകയും, നിങ്ങളെ ഉന്മഷമുള്ളവരാക്കുകയും ചെയ്യാന്‍ കഴിവുള്ള ഒന്നാണ് ഗ്രീന്‍ ടീ. ഇതൊക്കെ നോക്കുമ്പോള്‍ ഇത്രയേറെ ഗുണങ്ങള്‍ ഉള്ള ഗ്രീന്‍ ടീ കുടിക്കേണ്ട പോലെ കുടിക്കുന്നതല്ലേ അതിന്റെ ശരി.. നിങ്ങളുടെ അശ്രദ്ധ മൂലം രോഗത്തെ ക്ഷണിച്ചുവരുത്തേണ്ടല്ലോ... നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യം ഇതൊക്കെയാണ്....
1.ഭക്ഷണം കഴിച്ചയുടന്‍ ഗ്രീന്‍ ടീ കുടിക്കരുത്
മിക്കവരിലും ഭക്ഷണം കഴിച്ചയുടന്‍ ഗ്രീന്‍ ടീ കുടിക്കുന്ന പതിവാണ് കാണാറുള്ളത്. ഇത് ദഹനക്കേടുണ്ടാക്കുമെന്നാണ് പറയുന്നത്. ഭക്ഷണം കഴിഞ്ഞ് മുപ്പതോ നാല്‍പ്പത്തിയഞ്ചോ മിനുറ്റുകള്‍ക്ക് ശേഷം മാത്രം ഗ്രീന്‍ ടീ കുടിക്കുക.

2.മൂന്ന് കപ്പില്‍ കൂടുതല്‍ കുടിക്കരുത്
ദിവസവും മൂന്നില്‍ കൂടുതല്‍ തവണ ഗ്രീന്‍ ടീ കുടിക്കുന്നവര്‍ ശ്രദ്ധിക്കുക. ഗ്രീന്‍ ടീയില്‍ ധാരാളം ആന്റി ഓക്സിഡന്റുകളും പ്രകൃതി ദത്ത മിശ്രിതങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ അമിത ഉപയോഗം ശരീരത്തെ തകരാറിലാക്കും.
3.വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിക്കരുത്
രാവിലെ തന്നെ ഗ്രീന്‍ ടീ കുടിക്കരുത്. വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിക്കുന്നത് വയറിന്റെ തുലനാവസ്ഥ നഷ്ടപ്പെടുത്താന്‍ കാരണമാകുന്നു.

4.രാത്രിയില്‍ ഗ്രീന്‍ ടീ നല്ലതല്ല
രാത്രിയില്‍ ഗ്രീന്‍ ടീ കുടിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. നല്ലവണ്ണം നിങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയാതെ വരും.
5.ധാരാളം വെള്ളം കുടിക്കണം
ഗ്രീന്‍ ടീ കുടിച്ചാല്‍ ധാരാളം വെള്ളം കുടിക്കുകയും വേണം. ഗ്രീന്‍ ടീ കുടിക്കുന്നത് കൂടുതല്‍ മൂത്രവിസര്‍ജ്ജനത്തിനുള്ള സാധ്യതയുണ്ട്. അതു ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
