For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലത്തെ തലവേദന ക്യാന്‍സറാകാം..

By Sruthi K M
|

രാവിലെ പതിവായി നിങ്ങള്‍ക്ക് തലവേദനയുണ്ടോ..? നിങ്ങളിത് നിസാരമായി കാണരുത്. ചിലപ്പോള്‍ ഇത് ബ്രെയ്ന്‍ ക്യാന്‍സര്‍ ആകാം. മസ്തിഷ്‌ക്കത്തിലെ കോശങ്ങളുടെ വളര്‍ച്ച ക്രമവിരുദ്ധമാകുമ്പോഴാണ് തലച്ചോറില്‍ ക്യാന്‍സര്‍ പിടിപ്പെടുന്നത്.

ബുദ്ധിമാനാകാന്‍ ഇവ കഴിക്കൂ..

ബ്രെയ്ന്‍ ക്യാന്‍സറിനെ ബ്രെയ്ന്‍ ട്യൂമര്‍ എന്നും പറയുന്നു. ഇത് തലച്ചോര്‍ ഗ്രന്ഥികള്‍ക്കും ഞരമ്പുകള്‍ക്കുള്ളിലുമാണ് ഉണ്ടാകുന്നത്. ക്യാന്‍സര്‍ വിഭാഗത്തിലെ മാരകമായ ഒന്നാണിത്. പെട്ടെന്നുതന്നെ മരണം സംഭവിക്കാം. അതുകൊണ്ടുതന്നെ തലച്ചോറിന്റെ പ്രവര്‍ത്തനം എന്നും ക്രമമായി നടക്കേണ്ടത് ആവശ്യവുമാണ്. ക്യാന്‍സറില്‍ നിന്നും നിങ്ങളുടെ തലച്ചോറിനെ രക്ഷിക്കൂ...

ജാപ്പനീസ് ഗ്രീന്‍ ടീ

ജാപ്പനീസ് ഗ്രീന്‍ ടീ

ജാപ്പനീസ് ഗ്രീന്‍ ടീ ആരോഗ്യത്തിന് മികച്ച ഗുണം നല്‍കും. ഒരു ദിവസം രണ്ടോ മൂന്നോ കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നതിലൂടെ ബ്രെയ്ന്‍ ക്യാന്‍സര്‍ സാധ്യത ഒഴിവാക്കാം. ഇത് നിങ്ങളുടെ ശരീരത്തെ അള്‍ട്രാവയലറ്റ് രശ്മിയില്‍ നിന്നും സംരക്ഷിക്കും.

മാതളനാരങ്ങ ജ്യൂസ്

മാതളനാരങ്ങ ജ്യൂസ്

ആന്റിയോക്‌സിഡന്റ്‌സ് ഗുണം ഉള്ള മാതളങ്ങ നാരങ്ങ കൊണ്ട് ജ്യൂസ് ഉണ്ടാക്കി കഴിക്കാം. ഇത് ക്യാന്‍സര്‍ സാധ്യത ഒരു പരിധിവരെ തടയും.

ഇഞ്ചി

ഇഞ്ചി

ആന്റി-ഇന്‍ഫഌമേറ്ററി ഘടകമടങ്ങിയ ഇഞ്ചി ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കും. ട്യൂമര്‍ വളരുന്നത് തടയും. ഭക്ഷണങ്ങളില്‍ ഇഞ്ചി ചേര്‍ത്ത് കഴിക്കുക.

കോളിഫഌര്‍

കോളിഫഌര്‍

ബ്രെയ്ന്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് കഴിക്കാവുന്ന ഒന്നാണ് കോളിഫഌര്‍. ഇത് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയും.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി അടങ്ങിയ പഴങ്ങല്‍ കഴിക്കാം. ഓറഞ്ച് , നാരങ്ങ, ചെറുമധുര നാരങ്ങ തുടങ്ങിയ പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇതിലടങ്ങിയിരിക്കുന്ന ഫ്‌ളേവനോയ്ഡ്‌സ് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കും.

ബെറീസ്

ബെറീസ്

ബ്രെയ്ന്‍ ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ കഴിവുള്ള മറ്റൊരു പഴവര്‍ഗമാണ് ബെറീസ്. സ്‌ട്രോബെറീസ്, ബ്ലൂബെറീസ്, റാസ്‌ബെറീസ് എന്നിവ കഴിക്കുക. ഇതിലടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കും.

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന കൊക്കോ പൗഡര്‍ ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കാന്‍ ശേഷിയുള്ളവയാമ്. ഇതില്‍ ആന്റിയോക്‌സിഡന്റ്‌സ്, പോളിഫിനോള്‍സ് എന്നിവ അടങ്ങിയിരിക്കുന്നു.

ബ്രസീലിയന്‍ കുരുമുളക്

ബ്രസീലിയന്‍ കുരുമുളക്

ബ്രസീലിയന്‍ കുരുമുളക് ബ്രെയ്ന്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ഉപകാരപ്രദമാകും. അഞ്ചോ ആറോ വേവിച്ച ബ്രസീലിയന്‍ കുരുമുളക് ഫ്രൂട്ട് ജ്യൂസില്‍ ചേര്‍ത്ത് കഴിക്കുക.

കൂണ്‍വിഭവങ്ങള്‍

കൂണ്‍വിഭവങ്ങള്‍

ക്യാന്‍സര്‍ രോഗികള്‍ക്ക് മികച്ച ഒരു ആഹാരമാണിത്. കൂണ്‍വിഭവങ്ങള്‍ കഴിക്കാം.

ആരോഗ്യപ്രദമായ ജ്യൂസുകള്‍

ആരോഗ്യപ്രദമായ ജ്യൂസുകള്‍

ഓര്‍ഗാനിക് ജ്യൂസുകള്‍ കഴിക്കുന്നത് മികച്ചൊരു വഴിയാണ്. ചീര, ക്യാരറ്റ്, ബ്രൊക്കോളി തുടങ്ങിയ പോഷകഗുണങ്ങളുള്ള ജ്യൂസുകള്‍ കഴിക്കുക. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍സ്, എന്‍സൈമ്‌സ്, പ്രോട്ടീന്‍സ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കും.

English summary

some effective ways to cure brain cancer

Are you constantly putting up with severe headaches early in the morning? Do you often become unconscious? If yes, you could be suffering from brain cancer.
Story first published: Tuesday, May 19, 2015, 13:13 [IST]
X
Desktop Bottom Promotion