For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോള കുടിച്ചാല്‍ പ്രായം കൂടും..

By Sruthi K M
|

കോളകള്‍ കുടിക്കുന്നത് നിങ്ങളുടെ പ്രായം കൂട്ടാന്‍ കാരണമാകും. കാര്‍ബണേറ്റഡ് വാട്ടര്‍ വിഭാഗത്തില്‍പ്പെടുന്ന പാനീയങ്ങളാണിവ. നാട്ടിന്‍പുറങ്ങളില്‍ ലഭിക്കുന്ന സോഡ പോലും ഇത്തരത്തിലുള്ളതാണ്. മധുരവും കൊഴുപ്പുമെല്ലാം കലര്‍ത്തിയതാണ് കോളകള്‍. അമിതവണ്ണം, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ ഇവ ഉണ്ടാക്കും.

19

എന്നാല്‍ അതുമാത്രമല്ല, കോള കുടിക്കുന്നവര്‍ പെട്ടെന്ന് വാര്‍ദ്ധ്യക്യത്തിലേക്ക് പോകുമെന്നാണ് പറയുന്നത്. കോശങ്ങള്‍ നശിക്കുന്നതും പകരം പുതിയ കോശങ്ങള്‍ ഉണ്ടാകുന്നതും നമ്മുടെ ശരീരത്തില്‍ നടക്കുന്ന സാധാരണ പ്രക്രിയയാണ്. ഇതിനു കാരണമാകുന്നത് കോശങ്ങള്‍ക്കുള്ളിലെ ക്രോമസോമുകളിലുള്ള ടെലോമിയേഴ്‌സ് എന്ന ഭാഗത്തിനുണ്ടാകുന്ന മാറ്റമാണ്.

എനര്‍ജി ഡ്രിങ്ക് അപകടകാരിയാണ്..

അമിതമായ കോള കുടിക്കുന്നവരില്‍ ഈ ഭാഗം പെട്ടെന്ന് ചുരുങ്ങുന്നതിന് കാരണമാകും. ഇതുമൂലം അവര്‍ക്ക് പ്രായമാകുകയും ചെയ്യും. ചര്‍മ്മത്തിന്റെ പുറം പാളിയായ എപ്പിഡെര്‍മിസിന്റെ വളര്‍ച്ചയ്ക്കും കോള കോട്ടം തട്ടിക്കും. അങ്ങനെ ചര്‍മം കണ്ടാല്‍ പ്രായമുള്ളവരുടെ ചര്‍മം പോലെ തോന്നാം.

cola

സോഡ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തുന്ന ഒന്നാണ്. ചര്‍മത്തിന്റെ ഈര്‍പ്പക്കുറവ് പ്രായം കൂട്ടാന്‍ കാരണമാകും. ചര്‍മത്തിന് പ്രായക്കുറവ് തോന്നിക്കുവാന്‍ ശരീരത്തിന്റെ പ്രതിരോധശേഷിയും പ്രധാനമാണ്. സോഡ ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇതും ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നാന്‍ ഇട വരുത്തും.

English summary

find out if cola can make you age faster

Find out if cola can make you age faster at Everyday Health.
Story first published: Monday, May 18, 2015, 14:50 [IST]
X
Desktop Bottom Promotion