Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
കോള കുടിച്ചാല്‍ പ്രായം കൂടും..
കോളകള്‍ കുടിക്കുന്നത് നിങ്ങളുടെ പ്രായം കൂട്ടാന്‍ കാരണമാകും. കാര്‍ബണേറ്റഡ് വാട്ടര്‍ വിഭാഗത്തില്‍പ്പെടുന്ന പാനീയങ്ങളാണിവ. നാട്ടിന്‍പുറങ്ങളില്‍ ലഭിക്കുന്ന സോഡ പോലും ഇത്തരത്തിലുള്ളതാണ്. മധുരവും കൊഴുപ്പുമെല്ലാം കലര്‍ത്തിയതാണ് കോളകള്‍. അമിതവണ്ണം, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ ഇവ ഉണ്ടാക്കും.

എന്നാല്‍ അതുമാത്രമല്ല, കോള കുടിക്കുന്നവര്‍ പെട്ടെന്ന് വാര്‍ദ്ധ്യക്യത്തിലേക്ക് പോകുമെന്നാണ് പറയുന്നത്. കോശങ്ങള്‍ നശിക്കുന്നതും പകരം പുതിയ കോശങ്ങള്‍ ഉണ്ടാകുന്നതും നമ്മുടെ ശരീരത്തില്‍ നടക്കുന്ന സാധാരണ പ്രക്രിയയാണ്. ഇതിനു കാരണമാകുന്നത് കോശങ്ങള്‍ക്കുള്ളിലെ ക്രോമസോമുകളിലുള്ള ടെലോമിയേഴ്സ് എന്ന ഭാഗത്തിനുണ്ടാകുന്ന മാറ്റമാണ്.
എനര്‍ജി ഡ്രിങ്ക് അപകടകാരിയാണ്..
അമിതമായ കോള കുടിക്കുന്നവരില്‍ ഈ ഭാഗം പെട്ടെന്ന് ചുരുങ്ങുന്നതിന് കാരണമാകും. ഇതുമൂലം അവര്‍ക്ക് പ്രായമാകുകയും ചെയ്യും. ചര്‍മ്മത്തിന്റെ പുറം പാളിയായ എപ്പിഡെര്‍മിസിന്റെ വളര്‍ച്ചയ്ക്കും കോള കോട്ടം തട്ടിക്കും. അങ്ങനെ ചര്‍മം കണ്ടാല്‍ പ്രായമുള്ളവരുടെ ചര്‍മം പോലെ തോന്നാം.

സോഡ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തുന്ന ഒന്നാണ്. ചര്‍മത്തിന്റെ ഈര്‍പ്പക്കുറവ് പ്രായം കൂട്ടാന്‍ കാരണമാകും. ചര്‍മത്തിന് പ്രായക്കുറവ് തോന്നിക്കുവാന്‍ ശരീരത്തിന്റെ പ്രതിരോധശേഷിയും പ്രധാനമാണ്. സോഡ ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇതും ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നാന്‍ ഇട വരുത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
