For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വൈ‌ന്‍ ഫ്‌ളൂവോ സാധാരണ പനിയോ,തിരിച്ചറിയൂ

By Sruthi K M
|

സ്‌വൈന്‍ ഫ്ളൂ അഥവാ പന്നിപനി വെറും സാധാരണ പനിയാണോ? എച്ച് വണ്‍ എന്‍ വണ്‍ എന്ന വൈറസാണ് സ്‌വൈന്‍ ഫ്ളൂ ഉണ്ടാക്കുന്നുത്. ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ച ഒരുതരം പകര്‍ച്ചപനിയാണിത്. 2015 തുടക്കത്തില്‍ തന്നെ പന്നിപനിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. ജനുവരി-ഫെബ്രവരി മാസം പരിശോധിക്കുകയാണെങ്കില്‍ സ്‌വൈന്‍ ഫ്ളൂ ബാധിതരുടെ എണ്ണം കൂടിയിട്ടുമുണ്ട്.

എങ്ങനെയാണ് സ്‌വൈന്‍ ഫ്ളൂ പടരുന്നത് എന്ന് ആദ്യം തിരിച്ചറിയണം. അതിന് ആദ്യം സ്‌വൈന്‍ ഫഌ എന്താണെന്ന് അറിയണം. അത് എങ്ങനെ ഒരു പകര്‍ച്ചപ്പനിയാകുന്നു എന്നറിയണം. ഞങ്ങള്‍ പറഞ്ഞുതരാം ഇതിനൊക്കെയുള്ള ഉത്തരങ്ങള്‍. ഇതിനെ തടയാന്‍ നിങ്ങള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നും അറിഞ്ഞിരിക്കാം.

പകര്‍ച്ചപ്പനി

പകര്‍ച്ചപ്പനി

ആദ്യം അറിയേണ്ടത് പകര്‍ച്ചപ്പനിയെക്കുറിച്ചാണ്. വൈറസ് മൂലം ഉണ്ടാകുന്ന രോഗമാണ് പകര്‍ച്ചപ്പനി. ഇത് തൊണ്ട, മൂക്ക്, ശ്വാസനാളം, ശ്വാസകോശം എന്നിവയെ ബാധിക്കുന്നു. സാധാരണ ഏഴ് ദിവസമാണ് ഈ പനിയുടെ കാലാവധി.

പകര്‍ച്ചപ്പനി

പകര്‍ച്ചപ്പനി

സാധാരണ ഒരു പനിയായി കാണുന്നവര്‍ ശ്രദ്ധിക്കുക. ഇത് ന്യുമോണിയ പോലുള്ള രോഗങ്ങള്‍ക്ക് കാരണമായേക്കാം. പനിയുള്ള ആളില്‍ നിന്നും മറ്റൊരു വ്യക്തിയിലേക്ക് വൈറസ് പ്രവേശിച്ചാല്‍ 24 മണിക്കൂറിനുശേഷം ആ വ്യക്തിക്ക് പനിയുടെ ലക്ഷണം കണ്ടു തുടങ്ങുന്നു.

പകര്‍ച്ചപ്പനി

പകര്‍ച്ചപ്പനി

200 ഓളം വൈറസുകളുടെ സമ്മര്‍ദ്ദ ഫലമാണ് പകര്‍ച്ചപ്പനി. എച്ച്1എന്‍1 ഇന്‍ഫ്ളൂ വന്‍സ തന്നെ മൂന്നു ടൈപ് ഉണ്ട്. ഇന്‍ഫഌവന്‍സ എ, ബി, സി.

സ്‌വൈന്‍ ഫ്ളൂ (പന്നിപ്പനി)

സ്‌വൈന്‍ ഫ്ളൂ (പന്നിപ്പനി)

പന്നികളില്‍ നിന്നും മനുഷ്യരിലേക്ക് പടരുകയും പിന്നീട് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരുകയും ചെയ്യുന്നതാണ് സ്‌വൈന്‍ ഫഌ. 2009ലാണ് ഈ രോഗ ലക്ഷണം കണ്ടു തുടങ്ങിയത്. പന്നി വളര്‍ത്തു കേന്ദ്രങ്ങളിലും മറ്റും ജോലി ചെയ്യുന്നവരിലാണ് ആദ്യം ഇത് പടര്‍ന്നത്.

സ്‌വൈന്‍ ഫ്ളൂ (പന്നിപ്പനി)

സ്‌വൈന്‍ ഫ്ളൂ (പന്നിപ്പനി)

നമ്മുടെ ശരീരം ഇത്തരം പനിയെ പ്രതിരോധിക്കാന്‍ നേരത്തെ തയ്യാറാകുന്നില്ല. നമ്മുടെ പ്രതിരോധശേഷിക്ക് ഈ പനിയെ തിരിച്ചറിയാന്‍ കഴിയുന്നില്ല. ഗര്‍ഭിണികളില്‍, പ്രായമുള്ളവര്‍, കുട്ടികള്‍ എന്നിവരില്‍ പിടിപ്പെടുമ്പോഴാണ് നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ആന്റിവൈറല്‍ മരുന്നുകളിലൂടെയും ശരിയായ പരിചരണങ്ങളിലൂടെയും രോഗത്തെ അകറ്റി നിര്‍ത്താം.

പകരുന്നത്

പകരുന്നത്

പന്നികളുമായുള്ള ഇടപെടലിലൂടെയാണ് പ്രധാനമായും സ്‌വൈന്‍ ഫഌ പടരുന്നത്.

പകരുന്നത്

പകരുന്നത്

രോഗമുള്ളവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതും പകരാനുള്ള കാരണം ഉണ്ടാക്കുന്നു. രോഗമുള്ളവരുടെ ചുമ,തുമ്മല്‍ എന്നിവയിലൂടെയും രോഗാണുക്കള്‍ പടരുന്നു.

അടുത്ത ബന്ധം

അടുത്ത ബന്ധം

രോഗമുള്ളവരുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരാം. ഉമിനീര്‍, മൂക്കൊലിപ്പ്, കണ്ണ് എന്നിവയിലൂടെയും വൈറസ് പടരുന്നു.

രോഗികള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍

രോഗികള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍

രോഗികള്‍ ഉപയോഗിക്കുന്ന ടവല്‍, ടിഷ്യൂ, പുതപ്പ് എന്നിവയിലൂടെയും എച്ച്1എന്‍1 വൈറസ് പടരാം.

തടഞ്ഞുനിര്‍ത്താം

തടഞ്ഞുനിര്‍ത്താം

ഇത്തരം പനി ഉള്ളവര്‍ ധാരാളം ഉണ്ടാകാം. തിരക്കുള്ള റോഡുകളിലൂടെ പോകുമ്പോള്‍ ഫേസ് മാസ്‌കുകള്‍ ധരിക്കുക. പുറത്തു പോയി ഭക്ഷണത്തിന് മുന്നില്‍ ഇരിക്കുന്നവര്‍ കൈ നന്നായി കഴുകിയശേഷം ഭക്ഷണം കഴിക്കുക.

വാക്‌സിന്‍

വാക്‌സിന്‍

പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാം. പനി വരുന്നതിനു മുന്‍പ് തന്നെ വാക്‌സിന്‍ സ്വീകരിക്കാം. ഇത് സ്‌വൈന്‍ ഫഌ ഉണ്ടാക്കുന്ന ബാക്ടീരിയെ തടഞ്ഞുനിര്‍ത്തുന്നു.

സ്‌വൈന്‍ ഫ്ളൂ വാക്‌സിന്‍

സ്‌വൈന്‍ ഫ്ളൂ വാക്‌സിന്‍

സ്‌വൈന്‍ ഫഌ വാക്‌സിന്‍ മികച്ച പ്രതിരോധശേഷി ഒന്നും തരുന്നില്ല. അതുകൊണ്ടു തന്നെ നിങ്ങളുടെ ശക്തമായ പരിചരണം ആവശ്യമാണ്. ചില വാക്‌സിനുകള്‍ ശരീരത്തിന് ദോഷം നല്‍കിയെന്നും വരാം.

പെട്ടെന്ന് തിരിച്ചറിയുന്നില്ല

പെട്ടെന്ന് തിരിച്ചറിയുന്നില്ല

ശരീരത്തില്‍ ഈ വൈറസ് ബാധിച്ചു കഴിഞ്ഞാല്‍ നാല് ദിവസത്തിനുശേഷമേ ഇത് എച്ച്1എന്‍1 ആണോ എന്ന് തിരിച്ചറിയാന്‍ കഴിയൂ. ചിലപ്പോള്‍ ആറ് ദിവസമൊക്കെ വേണ്ടിവരും. സാധാരണ പനി ഒന്നോ മൂന്നോ ദിവസത്തിനുള്ളില്‍ തിരിച്ചറിയാന്‍ കഴിയുന്നതാണ്.

എന്താണ് വ്യത്യാസം

എന്താണ് വ്യത്യാസം

ചെറിയ രീതിയിലുള്ള വ്യത്യാസം മാത്രമേയുള്ളൂ സാധാരണ പനിയും സ്‌വൈന്‍ ഫഌയും തമ്മില്‍. പക്ഷെ രണ്ടിന്റെയും ലക്ഷണങ്ങളും അത് ശരീരത്തില്‍ ഉണ്ടാക്കുന്നതും വളരെ വ്യത്യാസമാണ്. സ്‌വൈന്‍ ഫഌ ശരീര വേദനയും, ഛര്‍ദ്ദിയും,ശരീരത്തില്‍ നല്ല ചൂടും ഉണ്ടാക്കുന്നു.

എന്താണ് വ്യത്യാസം

എന്താണ് വ്യത്യാസം

സ്‌വൈന്‍ ഫഌ വിറയലും, ശരീരവേദനയും, തലവേദനയും, ക്ഷീണവും,തൊണ്ട വേദനയും, ചുമയും ഉണ്ടാക്കുന്നു. സാധാരണ പനിക്ക് സാധാരണ ഛര്‍ദ്ദി അനുഭവപ്പെടാറുണ്ട്.

പനി

പനി

സാധാരണ പനിയെ അപേക്ഷിച്ച് സ്‌വൈന്‍ ഫഌ വൈറസ് 80 ശതമാനം വരെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇത് 101 ഡിഗ്രി ചൂടു ഉണ്ടാക്കും.

ചുമ

ചുമ

രണ്ട് പനിയിലും ചുമ സാധാരണ ഉണ്ടാകാറുണ്ട്. എന്നാണ് സാധാരണ പനിയില്‍ ചുമയുടെ കാഠിന്യം കുറവായിരിക്കും. സ്‌വൈന്‍ ഫഌ വിട്ടു മാറാത്ത ചുമയ്ക്ക് ഇടവരുത്തുന്നു.

വേദന

വേദന

എച്ച്1എന്‍1 വൈറസ് ശരീരത്തെ മൊത്തം വേദനിപ്പിക്കുന്നു. സഹിക്കാന്‍ പറ്റാത്ത ശരീര വേദന അനുഭവപ്പെടാം. സാധാരണ പനിക്ക് ശരീര വേദന ഒരു പ്രധാന ലക്ഷണമല്ല.

മൂക്കടപ്പ്

മൂക്കടപ്പ്

മൂക്കടപ്പ് സ്‌വൈന്‍ ഫഌ ബാധിതര്‍ക്ക് ഉണ്ടാകാറില്ല. എന്നാല്‍ സാധാരണ പനിക്ക് മൂക്കടപ്പ് അനുഭവപ്പെടാറുണ്ട്.

വിറയല്‍

വിറയല്‍

80 ശതമാനം ആളുകളിലും സ്‌വൈന്‍ ഫഌ പിടിപ്പെട്ടാല്‍ നല്ല വിറയല്‍ അനുഭവപ്പെടുന്നു. പക്ഷെ സാധാരണ പനിയില്‍ അത്ര തണുപ്പ് ഉണ്ടാകാറില്ല.

ക്ഷീണം

ക്ഷീണം

എച്ച്1എന്‍1 പനിയുടെ പ്രധാന ലക്ഷണമാണ് കഠിനമായ ക്ഷീണം. പക്ഷെ സാധാരണ പനിക്ക് ക്ഷീണം ഉണ്ടാകുമെങ്കിലും അത്ര കാഠിന്യം ഉണ്ടാകാറില്ല.

തുമ്മല്‍

തുമ്മല്‍

എച്ച്1എന്‍1 ബാധിതര്‍ക്ക് തുമ്മല്‍ ഒരു പ്രശ്‌നമായി ഉണ്ടാകാറില്ല. എന്നാല്‍ സാധാരണ പനിക്ക് തുമ്മല്‍ ഒരു പ്രാധാന ലക്ഷണമാണ്.

പ്രധാന ലക്ഷണങ്ങള്‍

പ്രധാന ലക്ഷണങ്ങള്‍

നാലോ ആറോ ദിവസത്തിനുള്ളില്‍ സ്‌വൈന്‍ ഫഌ ബാധിതര്‍ക്ക് കഠിനമായ ചൂടും, ക്ഷീണവും,വേദനയും അനുഭവപ്പെടുന്നു. സാധാരണപനി ബാധിതര്‍ക്ക് ഒന്നോ മൂന്നോ ദിവസത്തിനുള്ളില്‍ ക്ഷീണമുള്ള മുഖവും, വിശപ്പും, തലകറക്കവും ഛര്‍ദ്ദിയും ഉണ്ടാകുന്നു.

തലവേദന

തലവേദന

80 ശതമാനം സ്‌വൈന്‍ ഫഌ ബാധിതര്‍ക്കും കഠിനമായ തലവേദനയാണ് ലക്ഷണമായി ഉണ്ടാകുന്നത്. സാധാരണ പനി ബാധിതര്‍ക്കും തലവേദന ഉണ്ടാകാറുണ്ട്.

തൊണ്ട വേദന

തൊണ്ട വേദന

സ്‌വൈന്‍ ഫഌ ബാധിതര്‍ക്ക് തൊണ്ട വേദന ഒരു ലക്ഷണമായി ഉണ്ടാകാറില്ല. എന്നാല്‍ സാധാരണ പനി പിടിപ്പെടുന്നവര്‍ക്ക് തൊണ്ട വേദന ഒരു വലിയ പ്രശ്‌നമാകാറുണ്ട്.

നെഞ്ച് വേദന

നെഞ്ച് വേദന

എച്ച്1എന്‍1 ബാധിതര്‍ക്ക് സാധാരണ ഉണ്ടാകുന്ന ലക്ഷണമാണ് നെഞ്ചിലെ അസ്വസ്ഥതകള്‍. സാധാരണ പനികാര്‍ക്കും ഇത് ചെറിയ രീതിയില്‍ ഉണ്ടാകാറുണ്ട്.

English summary

be aware and know the difference between swine flu and seasonal flu

Have a look at swine flu conditions diseases and symptoms.
X
Desktop Bottom Promotion