For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളരി കഴിച്ച് ക്യാന്‍സര്‍ പ്രതിരോധിക്കാം

By Sruthi K M
|

ക്യാന്‍സര്‍ എന്ന മാരകരോഗത്തെ പ്രതിരോധിക്കാന്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് സാധിക്കുമെന്ന് കണ്ടെത്തല്‍. ക്യാന്‍സര്‍ ചികിത്സാതീതമാണെന്നായിരുന്നു ഒരു കാലത്ത് വിശ്വസിച്ചിരുന്നത്. എന്നാല്‍ ഇന്ന് പല വഴികളിലൂടെയും ക്യാന്‍സറിനോട് പോരാടാന്‍ കഴിയും. വെള്ളരിക്കയ്ക്ക് ക്യാന്‍സറിനോട് പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്.

cucumber

വെള്ളരിയിലെ കുക്കുര്‍ബിറ്റന്‍സ് എന്ന ഘടകത്തിന് ക്യാന്‍സറിന്റെ വളര്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. വെള്ളരിക്ക പലര്‍ക്കും ഇഷ്ടപ്പെടാത്ത ഭക്ഷ്യവിഭവമാണ്. എന്നാല്‍ പോഷകങ്ങള്‍ കൂടിയതോതില്‍ അടങ്ങിയ വെള്ളരിക്കയ്ക്ക് ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങളെ ഇല്ലാതാക്കാനുള്ള ശേഷി ഉണ്ടെന്ന് അറിഞ്ഞോളൂ.

ദാമ്പത്യം ഉല്ലാസപ്രദമാക്കാന്‍ ഇവ കഴിക്കൂ

വെള്ളരിക്കയ്ക്ക് കയ്പ് നല്‍കുന്ന ഘടകമാണ് കുക്കുര്‍ബിറ്റന്‍സ്. കാട്ടുവെള്ളരിയിലാണ് ഇത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. കാട്ടു വെള്ളരിയില്‍ കുക്കുര്‍ബിറ്റന്‍സ് ഉത്പാദിപ്പിക്കാന്‍ കാരണമായ ജീന്‍ ഏതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

cancer

ആയുര്‍വേദ പ്രകാരം വെള്ളരി വളരെയേറെ ഔഷധഗുണമുള്ള ഒരു പച്ചക്കറിയാണ്. ഇതില്‍ വിറ്റാമിന്‍ സി, ബി-1, ബി-2, പ്രോട്ടീന്‍, ഇരുമ്പ്, പൊട്ടാസ്യം, സള്‍ഫര്‍, ക്ലോറിന്‍, കാത്സ്യം , സോഡിയം എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്. പുതിയ കണ്ടെത്തല്‍ ക്യാന്‍സര്‍ ചികിത്സാ രംഗത്ത് കൂടുതല്‍ ഉണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary

cucumber can prevent cancer

Cucumbers and cucumber extract can significantly reduce your chances of certain types of cancer.
Story first published: Wednesday, July 1, 2015, 17:48 [IST]
X
Desktop Bottom Promotion