Latest Updates
-
2026 ഒക്ടോബർ 24: ബുധൻ വക്രഗതിയിലേക്ക്; ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തണം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
ഒക്ടോബർ 29 വരെ വിവാഹങ്ങൾ വേണ്ട? ശുക്ര മൗഢ്യം എന്ത് കൊണ്ട് ശ്രദ്ധിക്കണം? -
2026 ഒക്ടോബർ 21: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ഒഴിവാക്കി ഈ സമയം പ്രയോജനപ്പെടുത്തൂ -
ഒക്ടോബർ 21: ഈ 5 രാശിക്കാർക്ക് ഇന്ന് ധനയോഗം, ഭാഗ്യം കൂടെയുണ്ടാകും - അറിയാം ഇന്നത്തെ സാമ്പത്തിക ഫലങ്ങൾ -
ഡേറ്റിംഗ് ആപ്പുകളിൽ തട്ടിപ്പുകൾ വർദ്ധിക്കുന്നു; ടിൻഡർ, ഹിഞ്ച് ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
2026 ഒക്ടോബർ 21 നക്ഷത്രഫലം: കുംഭം രാശിയിലേക്ക് ചന്ദ്രൻ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 21): ഈ 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം, അറിയാം നിങ്ങളുടെ ഭാഗ്യഫലങ്ങൾ -
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ
നഖം പറയും നിങ്ങളുടെ രോഗം
നിങ്ങളുടെ നഖം നോക്കി നിങ്ങള്‍ക്കുള്ള രോഗം കണ്ടുപിടിക്കാന്‍ കഴിയും എന്നാണ് വിദഗ്ധര്‍ പറയുന്നത്. നഖവും ആരോഗ്യവുമായി നല്ല ബന്ധമുണ്ടെന്ന് ഇനിയെങ്കിലും മനസ്സിലാക്കൂ. ഒരാളുടെ നഖം പരിശോധിച്ചാല്‍ അയാളുടെ ആരോഗ്യത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാകും. വിളറിയതും മഞ്ഞ നിറമുള്ളതും കറുപ്പ് നിറമുള്ളതുമായ നഖങ്ങള്‍ വിവിധ അസുഖങ്ങളെ കാണിച്ചുതരുന്നതാണ്.
ചില രോഗത്തിന്റെ ലക്ഷണങ്ങള്‍ നഖത്തിലൂടെ മനസ്സിലാക്കാം. കരള്‍, ശ്വാസകോശം, ഹൃദയം എന്നിവയുമായി ബന്ധപ്പെട്ടുള്ള അസുഖങ്ങള്‍ നഖം നോക്കി പറയാന്‍ കഴിയും. ഇത്തരം നഖങ്ങളാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ഇത് വായിച്ചു നോക്കൂ... മാരകരോഗങ്ങള്‍ നിങ്ങളെ കാര്‍ന്നു തിന്നുന്നതിനുമുന്‍പ് ചികിത്സ നടത്താം..

വിളറിയ നഖങ്ങള്‍
വിളറിയ നഖങ്ങള്‍ പ്രായമുള്ളവരില്‍ കാണാം. എന്നാല്‍ നിങ്ങള്‍ക്ക് അങ്ങനെയുള്ള നഖങ്ങളാണ് ഉള്ളതെങ്കില്‍ അത് രോഗത്തിന്റെ ലക്ഷണമാണ്. വിളര്‍ച്ച, ഹൃദയാഘാത സാധ്യത, കരള്‍ രോഗങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവയൊക്കെ ഉണ്ടാകാം.

വെളുത്ത നഖങ്ങള്‍
ചിലര്‍ക്ക് നഖത്തിന് ചുറ്റും വെളുത്തനിറം കാണാം. കരള്‍ രോഗ സാധ്യത ഇവര്‍ക്കുണ്ടാകും എന്നതിന്റെ സൂചനയാണിത്. ഹെപിറ്റൈറ്റിസ് ബാധിച്ചവര്‍ക്കും ഇത്തരം വെളുപ്പ് കാണാം.

മഞ്ഞനിറം
ഫംഗസ് ബാധയാണ് ഇത്തരം മഞ്ഞനിറത്തിന് കാരണം. നഖത്തചിന് കട്ടി കൂടുകയും ചെയ്യുന്നു. തൈറോയ്ഡിന്റെ ലക്ഷണമായും പറയാം.

നീലനിറം
ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാതെ വരുമ്പോഴാണ് ശരീരത്തില്‍ നീലനിറം ഉണ്ടാകുന്നത്. ശ്വാസകോശ രോഗങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കും. പ്രമേഹമുള്ളവരിലും ഇത്തരം നീലനിറം കാണാം.

പരുപരുത്ത നഖം
പരുപരുത്തതും വരകളും ഉള്ള നഖകള് സോറിയാസിസിന്റെയും ചിലയിനം വാതങ്ങളുടെയും ലക്ഷണങ്ങളാണ്.

വിണ്ടുകീറല്‍
നഖത്തിന്റെ ഭാഗം വരണ്ട് വിണ്ടുകീറുന്നത് തൈറോയ്ഡിന്റെ പ്രധാന ലക്ഷണമാണ്.

ചുവപ്പ് നിറം
നഖം തൊലിയുമായി കൂടിച്ചേരുന്ന ഭാഗത്ത് ചുവപ്പ് നിറം കാണാം. തൊലിയെ ബാധിക്കുന്ന ക്ഷയരോഗത്തിന്റെ ലക്ഷണമായി ഇതിനെ കാണുന്നു.

കറുത്ത വര
നഖത്തിനടിയിലെ കറുത്തവര ഗുരുതരമായ അസുഖത്തിന്റെ സൂചനയാണിത്. തോക്കിലുണ്ടാകുന്ന ക്യാന്‍സറിനെയാണ് സൂചിപ്പിക്കുന്നത്.

നഖം കടിക്കല്‍
ഇടയ്ക്കിടെ നഖം കടിക്കുന്ന ശീലം നല്ലതല്ല. ചിലരുടെ നഖം കടിച്ച് വികൃതമായി കിടക്കുന്നത് കാണാം. ചില മാനസിക രോഗങ്ങളെയാണ് സൂചിപ്പിക്കുന്നത്.



Click it and Unblock the Notifications
