For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂത്രത്തില്‍ രക്തം കണ്ടാല്‍ പേടിക്കണം

By Sruthi K M
|

നിങ്ങളുടെ മൂത്രത്തിലൂടെ രക്തം വന്നോ...ഒരിക്കലും ഈ അവസ്ഥ നിസാരമായി കാണരുത്. മൂത്രത്തില്‍ രക്തം കാണുന്നത് ഭയാനകമായ ഒരു കാര്യമാണ്. ഈ രോഗലക്ഷണത്തിന്റെ കാരണങ്ങള്‍ നിരവധിയാണ്. ആവശ്യമായ പരിശോധനകള്‍ അത്യാവശ്യമാണ്. യൂറോളജിക്കല്‍, നെഫ്രോളജിക്കല്‍ കാരണങ്ങള്‍ കൊണ്ട് ഇത്തരത്തില്‍ രക്തം കാണാം.

ഈ ജ്യൂസ് കുടിച്ച് പ്രമേഹം അകറ്റാം

മൂത്രത്തിനൊപ്പം രക്തം കാണപ്പെടുന്നത് വൃക്കയില്‍ കല്ലുള്ളതുകൊണ്ടുമാകാം. ഇങ്ങനെ പല മാരകരോഗങ്ങളുടെയും ലക്ഷണമാകാം ഇത്. മൂത്രപരിശോധ നടത്തി എന്താണ് രോഗം എന്ന് നിങ്ങള്‍ക്ക് കണ്ടെത്താം. മൂത്രത്തില്‍ രക്തം കാണുന്നത് എന്തൊക്കെ കൊണ്ടാകാമെന്ന് ഒന്ന് അറിഞ്ഞിരിക്കൂ...

ഗുരുതരമല്ലാത്തത്

ഗുരുതരമല്ലാത്തത്

കഠിനമായ വ്യായാമം, ആര്‍ത്തവം, ലൈംഗികബന്ധം, വൈറല്‍ പനി എന്നിവ ഗുരുതരമല്ലാത്ത കാരണങ്ങളാണ്.

ഗുരുതരമല്ലാത്തത്

ഗുരുതരമല്ലാത്തത്

അപകടം മൂലമുള്ള ക്ഷതം, രോഗാണുബാധ തുടങ്ങിയവയും മൂത്രത്തില്‍ കൂടിയുള്ള രക്തപ്രവാഹത്തിന് കാരണമാകാം.

വൃക്കയില്‍ കല്ല്

വൃക്കയില്‍ കല്ല്

മൂത്രത്തിനൊപ്പം രക്തം കാണപ്പെടുന്നത് വൃക്കയില്‍ കല്ലുള്ളതുകൊണ്ടുമാകാം.

കെമിക്കല്‍സ്

കെമിക്കല്‍സ്

പുകവലി, കെമിക്കലുകള്‍, ഡൈ തുടങ്ങിയവ ഇതിനുകാരണമാകാം. ഇത് ക്യാന്‍സര്‍, വൃക്കരോഗം എന്നിവയുടെ സൂചനയാകാം.

ക്യാന്‍സര്‍

ക്യാന്‍സര്‍

മൂത്രാശയ ക്യാന്‍സര്‍, വൃക്കള്‍ക്കുള്ള ക്യാന്‍സര്‍, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ , മറ്റ് ക്യാന്‍സറുകള്‍ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങള്‍ മൂലവും രക്തം പ്രകടമാകാം.

മറ്റ് രോഗങ്ങള്‍

മറ്റ് രോഗങ്ങള്‍

വയറിലെ മഹാധമനിയുടെ വീക്കം, മൂത്രക്കല്ലുകള്‍, പ്രോസ്‌റ്റേറ്റ് വീക്കം എന്നിവ മൂലവും ഇതുണ്ടാകാം.

മറ്റ് രോഗങ്ങള്‍

മറ്റ് രോഗങ്ങള്‍

മൂത്രാശയത്തിനും വൃക്കകള്‍ക്കും ഉണ്ടാകുന്ന ക്ഷയരോഗം, മൂത്രരോഗാണുബാധ, വൃക്കകളുടെ രക്തക്കുഴലുകള്‍ക്കുള്ള വിവിധ രോഗങ്ങള്‍ തുടങ്ങിയവ അസുഖങ്ങള്‍ മൂലവും മൂത്രത്തിലൂടെ രക്തം വരാം.

രക്തം വരുന്നത്

രക്തം വരുന്നത്

റേഡിയേഷന്‍ മൂലമുണ്ടാകുന്ന റേഡിയേഷന്‍ സിസ്‌റ്റൈററ്റിസ്, മൂത്രസഞ്ചിക്കുണ്ടാകുന്ന ഇന്റര്‍സ്റ്റീഷ്യല്‍ സിസ്‌റ്റൈററ്റിസ്, പ്രമേഹം മൂലം വൃക്കകള്‍ക്കുണ്ടാകുന്ന പാപില്ലറി നെക്രോസിസ് തുടങ്ങിയ അസുഖങ്ങള്‍ രക്തം വരാന്‍ കാരണമാകാം.

രക്തം വരുന്നത്

രക്തം വരുന്നത്

സ്ത്രീകള്‍ക്കുണ്ടാകുന്ന സിസ്‌റ്റോറസീല്‍, നാഡിരോഗങ്ങള്‍ മൂലമുള്ള ന്യൂറോജനിക് ബ്ലാഡര്‍ തുടങ്ങിയ അസുഖങ്ങള്‍ മൂലവും മൂത്രത്തില്‍ രക്തം കാണാം.

ചികിത്സ

ചികിത്സ

മൂത്രപരിശോധനയാണ് ആദ്യം വേണ്ടത്. ചുവന്ന രക്താണുക്കള്‍ മൂന്നെണ്ണത്തില്‍ കൂടുതല്‍ മൈക്രോസ്‌കോപിക് പരിശോധനയില്‍ കാണുകയാണെങ്കില്‍ രോഗിക്ക് വിശദമായ പരിശോധന തീര്‍ച്ചയായും വേണം.

English summary

blood in urine can be a sign of a serious medical condition

blood in your urine can be very frightening and must be investigated by a doctor, but it's not usually a sign of anything life-threatening.
Story first published: Monday, July 6, 2015, 11:45 [IST]
X
Desktop Bottom Promotion