Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
മൂത്രത്തില്‍ രക്തം കണ്ടാല്‍ പേടിക്കണം
നിങ്ങളുടെ മൂത്രത്തിലൂടെ രക്തം വന്നോ...ഒരിക്കലും ഈ അവസ്ഥ നിസാരമായി കാണരുത്. മൂത്രത്തില്‍ രക്തം കാണുന്നത് ഭയാനകമായ ഒരു കാര്യമാണ്. ഈ രോഗലക്ഷണത്തിന്റെ കാരണങ്ങള്‍ നിരവധിയാണ്. ആവശ്യമായ പരിശോധനകള്‍ അത്യാവശ്യമാണ്. യൂറോളജിക്കല്‍, നെഫ്രോളജിക്കല്‍ കാരണങ്ങള്‍ കൊണ്ട് ഇത്തരത്തില്‍ രക്തം കാണാം.
ഈ ജ്യൂസ് കുടിച്ച് പ്രമേഹം അകറ്റാം
മൂത്രത്തിനൊപ്പം രക്തം കാണപ്പെടുന്നത് വൃക്കയില്‍ കല്ലുള്ളതുകൊണ്ടുമാകാം. ഇങ്ങനെ പല മാരകരോഗങ്ങളുടെയും ലക്ഷണമാകാം ഇത്. മൂത്രപരിശോധ നടത്തി എന്താണ് രോഗം എന്ന് നിങ്ങള്‍ക്ക് കണ്ടെത്താം. മൂത്രത്തില്‍ രക്തം കാണുന്നത് എന്തൊക്കെ കൊണ്ടാകാമെന്ന് ഒന്ന് അറിഞ്ഞിരിക്കൂ...

ഗുരുതരമല്ലാത്തത്
കഠിനമായ വ്യായാമം, ആര്‍ത്തവം, ലൈംഗികബന്ധം, വൈറല്‍ പനി എന്നിവ ഗുരുതരമല്ലാത്ത കാരണങ്ങളാണ്.

ഗുരുതരമല്ലാത്തത്
അപകടം മൂലമുള്ള ക്ഷതം, രോഗാണുബാധ തുടങ്ങിയവയും മൂത്രത്തില്‍ കൂടിയുള്ള രക്തപ്രവാഹത്തിന് കാരണമാകാം.

വൃക്കയില്‍ കല്ല്
മൂത്രത്തിനൊപ്പം രക്തം കാണപ്പെടുന്നത് വൃക്കയില്‍ കല്ലുള്ളതുകൊണ്ടുമാകാം.

കെമിക്കല്‍സ്
പുകവലി, കെമിക്കലുകള്‍, ഡൈ തുടങ്ങിയവ ഇതിനുകാരണമാകാം. ഇത് ക്യാന്‍സര്‍, വൃക്കരോഗം എന്നിവയുടെ സൂചനയാകാം.

ക്യാന്‍സര്‍
മൂത്രാശയ ക്യാന്‍സര്‍, വൃക്കള്ക്കുള്ള ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ , മറ്റ് ക്യാന്‍സറുകള്‍ തുടങ്ങിയ ഗുരുതര പ്രശ്നങ്ങള്‍ മൂലവും രക്തം പ്രകടമാകാം.

മറ്റ് രോഗങ്ങള്‍
വയറിലെ മഹാധമനിയുടെ വീക്കം, മൂത്രക്കല്ലുകള്‍, പ്രോസ്റ്റേറ്റ് വീക്കം എന്നിവ മൂലവും ഇതുണ്ടാകാം.

മറ്റ് രോഗങ്ങള്‍
മൂത്രാശയത്തിനും വൃക്കകള്‍ക്കും ഉണ്ടാകുന്ന ക്ഷയരോഗം, മൂത്രരോഗാണുബാധ, വൃക്കകളുടെ രക്തക്കുഴലുകള്‍ക്കുള്ള വിവിധ രോഗങ്ങള്‍ തുടങ്ങിയവ അസുഖങ്ങള്‍ മൂലവും മൂത്രത്തിലൂടെ രക്തം വരാം.

രക്തം വരുന്നത്
റേഡിയേഷന് മൂലമുണ്ടാകുന്ന റേഡിയേഷന് സിസ്റ്റൈററ്റിസ്, മൂത്രസഞ്ചിക്കുണ്ടാകുന്ന ഇന്റര്‍സ്റ്റീഷ്യല്‍ സിസ്റ്റൈററ്റിസ്, പ്രമേഹം മൂലം വൃക്കകള്‍ക്കുണ്ടാകുന്ന പാപില്ലറി നെക്രോസിസ് തുടങ്ങിയ അസുഖങ്ങള്‍ രക്തം വരാന്‍ കാരണമാകാം.

രക്തം വരുന്നത്
സ്ത്രീകള്‍ക്കുണ്ടാകുന്ന സിസ്റ്റോറസീല്, നാഡിരോഗങ്ങള്‍ മൂലമുള്ള ന്യൂറോജനിക് ബ്ലാഡര്‍ തുടങ്ങിയ അസുഖങ്ങള്‍ മൂലവും മൂത്രത്തില്‍ രക്തം കാണാം.

ചികിത്സ
മൂത്രപരിശോധനയാണ് ആദ്യം വേണ്ടത്. ചുവന്ന രക്താണുക്കള്‍ മൂന്നെണ്ണത്തില്‍ കൂടുതല്‍ മൈക്രോസ്കോപിക് പരിശോധനയില്‍ കാണുകയാണെങ്കില്‍ രോഗിക്ക് വിശദമായ പരിശോധന തീര്‍ച്ചയായും വേണം.



Click it and Unblock the Notifications
