Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പല്ലിന്റെ ആരോഗ്യത്തിന് ഇവ കഴിക്കൂ..
പല്ലിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് പ്രധാന ഘടകമാണ്. പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ പല്ലുകളെയും മോണകളെയും ശക്തിപ്പെടുത്തും. പല്ല് കേടു വന്നാല്‍ പിന്നെ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ പല്ലിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുക.
നിങ്ങളുടെ ഭക്ഷണത്തില്‍ ചില പോഷക ഗുണങ്ങള്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രം മതി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പല്ലുകള്‍ക്കും പോഷകങ്ങള്‍ ആവശ്യമാണ്. അവരുടെ പല്ല് വളരുന്ന സമയമാണ്. നല്ല പോഷക ഘടകങ്ങള്‍ ശരീരത്തില്‍ എത്തിയാല്‍ നല്ല ആരോഗ്യമുള്ള പല്ലുകള്‍ കുട്ടികള്‍ക്ക് ലഭിക്കും.
മോണയ്ക്കുണ്ടാകുന്ന പഴുപ്പ്, പല്ല് പൊടിഞ്ഞുപോകുക, ബാക്ടീരിയകള്‍ പല്ല് കേടുവരുത്തുന്നത് തുടങ്ങി പല രോഗങ്ങളും ഇന്ന് മിക്കവരിലും കാണുന്നതാണ്. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ നല്ല ഭക്ഷണങ്ങള്‍ കഴിച്ച് ഇല്ലാതാക്കാം...

മീന്‍ എണ്ണ
പോഷകങ്ങളും സപ്ലിമെന്റുകളും ഒരു പോലെ പല്ലിന് ആവശ്യമാണ്. ഭക്ഷണത്തിന് ചേര്‍ക്കുന്ന ചേരുവകളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. മീന്‍ എണ്ണ ഇതിന് മികച്ച പരിഹാരമാണ്. പല്ലിനെ ആരോഘ്യത്തോടെ നിലനിര്‍ത്താന്‍ ഭക്ഷണത്തില്‍ മീന്‍ എണ്ണ ചേര്‍ക്കുക.

പ്രോബയോട്ടിക്
ശരീരത്തില്‍ നല്ല ബാക്ടീരിയകള്‍ വളരാന്‍ പ്രോബയോട്ടിക്സ്. ഇത് ഉപദ്രവകാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കുകയും ചെയ്യും. പല്ല് കേടുവരുത്തുന്ന രോഗാണുക്കളെ ഇങ്ങനെ ഇല്ലാതാക്കാം. തൈരില്‍ പ്രോബയോട്ടിക് അടങ്ങിയിട്ടുണ്ട്.

കൊഴുപ്പില്ലാത്ത പ്രോട്ടീന്‍
പല്ലിന്റെ ആകൃതിക്കും, വളര്‍ച്ചയ്ക്കും നല്ല പ്രതിരോധശേഷി ആവശ്യമാണ്. ഇത് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണത്തിലൂടെ ലഭിക്കും. കൊഴുപ്പ് കുറഞ്ഞ ഇറച്ചി, മുട്ട, ബീഫ് എന്നിവയില്‍ ധാരാളം പ്രോട്ടീനുകളുണ്ട്.

ശുദ്ധമായ പച്ചക്കറികള്‍
പല്ലിന്റെ ആരോഗ്യത്തിന് പച്ചക്കറികള്‍ നിങ്ങളെ സഹായിക്കും. ഇതാണ് മികച്ച മാര്‍ഗം. ഇത് ഓറല്‍ ഹെല്‍ത്തും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കും. നന്നായി പച്ചക്കറികള്‍ കഴി്കകുക.

ക്രാന്‍ബെറി
ആന്തോസൈനിന്‍ അടങ്ങിയ ക്രാന്‍ബെറി കഴിക്കുന്നതും നല്ലതാണ്. കൂടാതെ ബ്ലൂബെറി, കാബേജ്, റാസ്ബെറി എന്നിവയും പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കും.

ഗ്രീന്‍ ടീ
ആന്റിയോക്സിഡന്റ്സ് അടങ്ങിയ ഗ്രീന്‍ ടീ ഓറല്‍ ഹെല്‍ത്തിന് സഹായകമാകും. ഇത് ബാക്ടീരിയകളെ നശിപ്പിച്ച് നല്ല ബാക്ടീരിയകളെ ഉത്പാദിപ്പിക്കും. ഇത് പല്ലുകള്‍ക്ക് ശക്തി നല്‍കും.

പൈസ്നോജിനോള്
ച്യൂയിംഗം ചവയ്ക്കുന്നതും പല്ലുകള്‍ക്ക് നല്ലതാണ്. മോണയില്‍ നിന്നും വരുന്ന രക്തസ്രാവം ഇല്ലാതാക്കാന്‍ ഇത് സഹായകമാകും എന്ന് പഠനങ്ങള്‍ തെളിയിച്ചതാണ്.

സോയ്
നിങ്ങളുടെ ഡയറ്റില്‍ സോയ് ഉള്‍പ്പെടുത്താനാണ് പഠനങ്ങള്‍ പറയുന്നത്. ദന്തരോഗങ്ങള്‍ കുറയ്ക്കാന്‍ ഇവ സഹായിക്കും.

ധാന്യങ്ങള്‍
എല്ലാത്തരം ധാന്യങ്ങളും പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് സഹായിക്കും. നിങ്ങളുടെ ഭക്ഷണത്തില്‍ ധാന്യങ്ങള്‍ ഉള്‍പ്പെടുത്തുക.

ഫ്ളൂറൈഡ്
ഫ്ളൂറൈഡ് ഒരു പ്രധാന മിനറല്‍സാണ്. ഇത് അസ്ഥികളില്‍ നിന്നും പല്ലുകളില്‍ നിന്നും കാത്സ്യം ഇല്ലാതാകുന്നത് തടഞ്ഞുനിര്‍ത്തും. കാത്സ്യം ശരീരത്തില്‍ കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ ഫ്ളൂറൈഡ് സഹായിക്കും.



Click it and Unblock the Notifications
