Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
കൊന്നയുടെ ഔഷധ ഗുണങ്ങള്‍ അറിയാമോ?
കണിക്കൊന്നയുടെ ഔഷധ ഗുണങ്ങള്‍ നിങ്ങള്‍ക്കറിയാമോ? കണ്ണന് കണിവെക്കാന്‍ മാത്രമേ നിങ്ങള്‍ ഈ പൂവ് ഉപയോഗിക്കാറുള്ളൂ.. വിഷുവിന്റെ ഭാഗമായി പൂത്തുലഞ്ഞ് നില്ക്കുന്ന കണിക്കൊന്ന മരം എല്ലാവര്ക്കും എന്നും കൗതുക കാഴ്ചതന്നെയാണ്.
എന്നാല്‍ ഇതിനുള്ളിലുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അധികമാര്‍ക്കും അറിയാന്‍ ഇടയില്ല. എന്നാല്‍ ഇനിയെങ്കിലും നിങ്ങള്‍ കേട്ടോളൂ... കൊന്നയുടെ ഔഷധ ഗുണങ്ങളെപ്പറ്റി...

മലക്കെട്ട്
കൊന്നയുടെ തോല് ഇടിച്ച് രണ്ടു ഗ്ലാസ് വെള്ളത്തില്‍ ചൂടാക്കി രാവിലെ കുടിക്കുന്നത് മലബന്ധത്തിന് വളരെ നല്ലതാണ്.

ചൊറിച്ചലിന്
കൊന്നയുടെ ഇല ചതച്ചരച്ച് അതിന്റെ നീരെടുത്ത് ചൊറിച്ചലുള്ള ഭാഗത്ത് പുരട്ടിയാല്‍ ആശ്വാസം ലഭിക്കും. മുറിവുള്ള ഭാഗത്ത് പുരട്ടിയാലും ഗുണകരമാകും.

വാതരോഗം
വാത സംബന്ധമായ വേദനകള്‍ക്കും വീക്കങ്ങള്‍ക്കും ഇതിന്റെ നീര് ഉപയോഗിക്കാവുന്നതാണ്.

ചര്‍മരോഗം
ചര്‍മത്തിലെ പല രോഗങ്ങള്‍ക്കും ഇത് മരുന്നായി ഉപയോഗിക്കുന്നുണ്ട്. കൊന്നത്തോലും, കൂവളപ്പഴത്തിന്റെ തോടും ഉണക്കിപ്പൊടിച്ച് ദിവസേന രണ്ട് നേരം പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍ ചര്‍മ്മ രോഗങ്ങള്‍ മാറി കിട്ടും.

എരിച്ചല്‍
ശരീരത്തിനുണ്ടാകുന്ന എരിച്ചല്‍ മാറ്റാനും ഇത് ഉപയോഗിക്കും. വ്രണങ്ങള്‍ പെട്ടെന്ന് ഉണക്കും.

ശ്വാസരോഗങ്ങള്‍ക്ക്
കൊന്നത്തോല് ഉണക്കിപ്പൊടിച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് ശ്വാസരോഗങ്ങള്‍ക്കും ആസ്തമയ്ക്കും ഫലപ്രദമാണ്.

ഇന്ഫെക്ഷന്
കൊന്നയുടെ ഇല ഇന്ഫെക്ഷന് ഇല്ലാതാക്കാന്‍ ശേഷിയുള്ളതാണ്.

പനി
ആയുര്‍വ്വേദത്തില്‍ പനിക്കുള്ള മരുന്നായി കൊന്നയുടെ തോല് പൊടി ഉപയോഗിക്കുന്നുണ്ട്. ഇത് പാലില്‍ കലക്കി കുടിച്ചാല്‍ പനി പെട്ടെന്ന് മാറും.



Click it and Unblock the Notifications
