For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിയറിനെയും വൈനിനെയും സുഹൃത്തുക്കളാക്കാമോ?

By Sruthi K M
|

ലഹരി പാനീയങ്ങളെ എടുത്തു നോക്കുമ്പോള്‍ ബിയറും വൈനും സുഹൃത്തുക്കളാണ്. ഇവരെ നിങ്ങളുടെ സുഹൃത്തുക്കള്‍ ആക്കാന്‍ പറ്റുമോ..? ഒ..ബിയറല്ലേ വല്ല്യ കുഴപ്പമില്ലല്ലോ എന്ന മട്ടാണ് എല്ലാവര്‍ക്കും. എന്നാല്‍ ഈ സുഹൃത്തു ബന്ധത്തിന്റെ അളവ് കൂടിയാല്‍ അതു നിങ്ങള്‍ക്ക് നല്ലതല്ല എന്നാണ് പറഞ്ഞു വരുന്നത്. ബിയറും വൈനും നിങ്ങളുടെ വില്ലന്‍മാര്‍ തന്നെയാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ബിയറും വൈനും അത്ര പ്രശ്‌നക്കാരല്ല, അപകടകാരിയല്ലാത്ത ഒരു പാനീയമാണോ? അല്ലെന്നാണ് വൈദ്യശാസ്ത്രം നല്‍കുന്ന ഉത്തരം.

ബ്രാന്‍ഡിയും റമ്മും വല്യേട്ടന്മാരാണെങ്കില്‍ ബിയറും വൈനും ചിന്നപ്പയ്യന്‍മാരാണെന്നാണ് ഭൂരിപക്ഷത്തിന്റെയും മനസ്സിലിരിപ്പ്. ഐടി ലോകത്തിന്റെ ആസ്ഥാനപാനീയം ബിയറാണ് എന്നൊരു ചൊല്ലുമുണ്ട്. ബിയര്‍ കഴിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ചില്‍..ചില്‍.. എന്ന ഒരു പേരും ആണ്‍കുട്ടികള്‍ ചാര്‍ത്തികൊടുത്തിട്ടുമുണ്ട്.എന്നാല്‍ ബിയറും വൈനും കുറഞ്ഞ അളവില്‍ കഴിച്ചാല്‍ ചെറിയ വിപത്ത്, വലിയ അളവില്‍ കഴിച്ചാല്‍ വന്‍വിപത്ത് എന്ന് ലളിതമായി വിശേഷിപ്പിക്കാം.

പൊണ്ണത്തടിയും വീര്‍ത്തു തൂങ്ങിയ വയറുമായി നടക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ബിയര്‍ കഴിച്ചു കൊണ്ടേയിരിക്കാം. അത്തരം ജീവിതശൈലിയല്ല നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.ബിയര്‍ കുടിയന്മാരുടെ എണ്ണം ദിവസംതോറും പെരുകി വരികയാണ്. കിക്ക് കിട്ടാനും ലഹരി പിടിക്കാനും വേണ്ടി കൂടുതല്‍ കഴിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇത് വന്‍ ആരോഗ്യപ്രശ്‌നത്തിലേക്കാണ് നിങ്ങളെ നയിക്കുക.

beer

സാധാരണ ബിയറുകളില്‍ ആല്‍ക്കഹോളിന്റെ അളവ് ആറ് ശതമാനം വരെയാണ്. എന്നാല്‍ ഇത് 45 ശതമാനമാക്കി ഉയര്‍ത്താനുള്ള വിദ്യകളും ഇപ്പോള്‍ സുലഭമാണ്. മദ്യക്കമ്പനികള്‍ നിങ്ങളുടെ ആരോഗ്യം നോക്കില്ല, അവരെ സംബന്ധിച്ചിടത്തോളം മദ്യപാനിയ്ക്ക് കൂടുതല്‍ ലഹരി പകരുക എന്നതാണ് ലക്ഷ്യം. കരളിനു സംഭവിക്കുന്ന സിറോസിസ് അടക്കമുള്ള എല്ലാ അപകടങ്ങളും ഇതുമൂലം ഉണ്ടാകാം എന്നു നിങ്ങള്‍ അറിഞ്ഞിരിക്കുക. ബിയര്‍ കൂടുതല്‍ കുടിക്കുന്നതു വഴി നിങ്ങളുടെ ലൈംഗികശേഷിയും കുറയും.

പ്രമേഹരോഗികള്‍ക്ക് ചെറിയ രീതിയില്‍ പോലും ബിയറിനെയോ വൈനിനേയോ സുഹൃത്താക്കാന്‍ പറ്റില്ല എന്നതാണ് വാസ്തവം. ഇത് അവരെ മരണത്തിലേക്കു പോലും നയിച്ചേക്കാം. വൈന്‍ മതപരമായ അനുഷ്ഠാനത്തിനു പോലും ഉപയോഗിക്കുന്ന ഒന്നാണ്. ഗര്‍ഭിണികള്‍ പോലും വൈന്‍ കുടിക്കുന്ന കാലമാണിത്. എന്നാല്‍ ആല്‍ക്കഹോളിന്റെ ദൂഷ്യത്തില്‍ നിന്നും വൈനും മുക്തമല്ല.

പ്രമേഹരോഗികളും കരളിനു പ്രശ്‌നം ഉള്ളവരും വൈന്‍ തൊടുക പോലും ചെയ്യരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നെഞ്ചെരിച്ചില്‍,അമിതരക്തസമ്മര്‍ദ്ദം,പൊണ്ണത്തടി,സ്‌ട്രോക്ക്,ഹൃദയപേശികളുടെ രക്തം പമ്പു ചെയ്യാനുള്ള ശേഷി നഷ്ടപ്പെടുത്തുക തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമായേക്കും. വന്ധ്യതയ്ക്കു കാരണമായേക്കാം എന്നതാണു മറ്റൊരു ഞെട്ടിപ്പിക്കുന്ന അറിവ്.

English summary

drinking more beer and wine injury for health

Drinking more alcohol than the liver can cope with can damage liver cells and pints of beer each time, or a bottle of wine each time, then this is a risk to your health.
X
Desktop Bottom Promotion