For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടുവേദനയ്ക്ക് ചില ഔഷധക്കൂട്ടുകള്‍

By Sruthi K M
|

നടുവേദനയ്ക്ക് പല കാരണങ്ങളും ഉണ്ട്. ആര്‍ത്തവസംബന്ധമായ രോഗങ്ങളും നടുവേദനയ്ക്ക് കാരണമാകും. വിവിധ അസ്ഥിരോഗങ്ങള്‍ക്ക് പുറമെ അനേകം മെഡിക്കല്‍ കാരണങ്ങളാലും ചിലപ്പോള്‍ മാനസിക രോഗങ്ങള്‍ വരെ ഇവയ്ക്ക് കാരണമാകാറുണ്ട്.

ഡിസ്‌ക് സംബന്ധിച്ചവ, വിവിധ ട്യൂമറുകള്‍, പ്രമേഹം, ബലക്ഷയം, തേയ്മാനം, അണുബാധ, സന്ധിവാതങ്ങള്‍, രക്തക്കുഴലുകള്‍ സംബന്ധിച്ചവ തുടങ്ങി പല കാരണങ്ങളും നടുവേദനയുണ്ടാക്കാം.

ബീറ്റ്‌റൂട്ട് ജ്യൂസ് കേമനാണെന്നറിഞ്ഞില്ല

സ്ത്രീകളാണ് കൂടുതലും നടുവേദനയില്‍ വേദന അുഭവിക്കുന്നവര്‍. ദൈനംദിനകാര്യങ്ങള്‍ പോലും ചെയ്യാനാവാതെ നിരാശരായി കഴിയുന്ന ധാരാളമാളുകള്‍ ഉണ്ട്. നടുവേദനയ്ക്ക് ആയുര്‍വ്വേദ വഴി തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.

ഔഷധക്കൂട്ടുകള്‍

ഔഷധക്കൂട്ടുകള്‍

വെളിച്ചെണ്ണയും നാരങ്ങാനീരും തുല്യ അളവിലെടുത്ത് നടുവേദനയുള്ള ഭാഗത്ത് പുരട്ടുക. പെട്ടെന്ന് വേദന ശമിക്കും.

ഔഷധക്കൂട്ടുകള്‍

ഔഷധക്കൂട്ടുകള്‍

ആടലോടകത്തിന്റെ ഇലയുടെ നീരില്‍ പച്ചെണ്ണ ചേര്‍ത്ത് കഴിക്കുന്നതും വേദന ശമിപ്പിക്കും.

ഔഷധക്കൂട്ടുകള്‍

ഔഷധക്കൂട്ടുകള്‍

തൊട്ടാവാടി ഇടിച്ചുപിഴിഞ്ഞ നീര് തേന്‍ ചേര്‍ത്ത് രാവിലെയും വൈകുന്നേരവും കഴിക്കുക.

ഔഷധക്കൂട്ടുകള്‍

ഔഷധക്കൂട്ടുകള്‍

തവിടു കിഴികെട്ടി നടുവിനു വയ്ക്കുന്നതും വേദന കുറയ്ക്കും.

ഔഷധക്കൂട്ടുകള്‍

ഔഷധക്കൂട്ടുകള്‍

കരിനൊച്ചിയില ഇടിച്ചു പിഴിഞ്ഞ നീര് ആവണക്കെമ്ണയും ചേര്‍ത്ത് രാവിലെ കഴിച്ചാല്‍ നടുവേദനയ്ക്ക് ഉടന്‍ ആശ്വാസം ലഭിക്കും.

ഔഷധക്കൂട്ടുകള്‍

ഔഷധക്കൂട്ടുകള്‍

നടുവേദന കുറയാന്‍ കവുങ്ങിന്റെ മൂക്കാത്ത ഇലയുടെ നീരില്‍ എണ്ണ ചേര്‍ത്ത് പുരട്ടാം.

ഔഷധക്കൂട്ടുകള്‍

ഔഷധക്കൂട്ടുകള്‍

ഇളംചൂടുള്ള പാലില്‍ മഞ്ഞള്‍പ്പൊടിയും ശര്‍ക്കരയും ചേര്‍ത്ത് കഴിച്ചാല്‍ വേദന കുറയും.

English summary

some ayurvedic remedies to heal lower backache

It is one of the most common pain disorders today .It is a chronic condition characterized by a persistent dull or sharp pain over the lower back.
Story first published: Thursday, June 25, 2015, 17:13 [IST]
X
Desktop Bottom Promotion