Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
സീതപ്പഴം കഴിച്ചിട്ടുണ്ടോ...?
നാട്ടിന്‍പുറങ്ങളില്‍ കണ്ടുവരുന്ന ഈ മധുരമുള്ള പഴം നിങ്ങള്‍ കഴിച്ചിട്ടുണ്ടോ...? പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ്കാരാണ് ഈ ഗുണമേന്മയുള്ള സീതപ്പഴം ഇന്ത്യയില്‍ എത്തിച്ചത്. മിക്കവരുടെയും പ്രിയപ്പെട്ട പഴമായി ഇത് ഇന്ന് മാറി കഴിഞ്ഞു. വീട്ടുവളപ്പില്‍ അനായാസം വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന ചെടിയാണിത്.
കാടമുട്ട പോഷകങ്ങളുടെ കലവറ
മുന്തിരിക്കുലകള്‍ തിങ്ങിനിറഞ്ഞക്കുന്നത് പോലെയുള്ള ഈ പഴം പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണ്. ഇരുമ്പ്, കൊഴുപ്പ്,കാത്സ്യം, റൈബോഫ്ളോവിന്‍, തയാമിന്‍, വിറ്റമിന്‍, മിനറല്‍സ് എന്നിവയുടെ കേന്ദ്രം തന്നെയാണ് സീതപ്പഴം. ഇത് കഴിക്കുന്നതുവഴി രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദ്രോഗം മാറ്റാനും സാധിക്കും.

രക്തസമ്മര്‍ദ്ദം
ഹൃദ്രോഗികളില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സീതപ്പഴം സഹായിക്കും.

ഔഷധം
ഇതിന്റെ ഫലവും ഇലയും ഔഷധയോഗ്യമായ ഭാഗങ്ങളാണ്. ഇരുമ്പ്, കാത്സ്യം, കൊഴുപ്പ്, മാംസ്യം, റൈബോഫ്ളോവിന്‍, തയാമിന്‍, വിറ്റാമിന്‍, ജലം എന്നിവ നിറഞ്ഞിരിക്കുന്നു.

ആസ്തമ
സീതപ്പഴം കഴിക്കുന്നതിലൂടെ ശ്വാസകോശ പ്രശ്നങ്ങള്‍ ഇല്ലാതാക്കാം.

പനി
പനി മാറ്റാനും മികച്ച മരുന്നാണ് സീതപ്പഴം.

ആവശ്യമില്ലാത്ത റാഡിക്കല്‍സ്
ആന്റിയോക്സിഡന്റ് അടങ്ങിയ സീതപ്പഴം ശരീരത്തിലെ ആവശ്യമില്ലാത്ത റാഡിക്കലുകളെ ഇല്ലാതാക്കും.

വൈറ്റമിന്‍ എ
ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് സഹായിക്കും.

കണ്ണിന്
സീതപ്പഴം കഴിക്കുന്നത് കണ്ണിനും നല്ലതാണ്. കാഴ്ചശക്തി കൂട്ടാന്‍ സഹായിക്കും.

തളര്‍ച്ച
ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ലെതര്ജി രോഗത്തെ ഇല്ലാതാക്കും. മസിലുകളുടെ ക്ഷീണം മാറ്റും.

ആര്‍ത്രൈറ്റീസ്
ഇതിലടങ്ങിയിരിക്കുന്ന മെഗനീഷ്യം ശരീരത്തിലെ വെള്ളത്തിന്റെ അളവ് ബാലന്‍സ് ചെയ്യും. ഇതുവഴി ആര്‍ത്രൈറ്റീസ് രോഗങ്ങള്‍ ചെറുക്കാം.

കോപ്പര്‍
സീതപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന കോപ്പര്‍ മലക്കെട്ട് പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കി തരും.

ഫൈബര്‍
ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു.

സ്ട്രോക്ക്
ഇതിലടങ്ങിയിരിക്കുന്ന മെഗ്നീഷ്യം സ്ട്രോക്ക്, ഹൃദയാഘാതം എന്നിവയോട് പോരാടും.

അനീമിയ
ഇത് കഴിക്കുന്നതുവഴി രക്തത്തിന്റെ അഭാവം പരിഹരിക്കാം. അനീമിയ പോലുള്ള രോഗങ്ങള്‍ ഇല്ലാതാക്കാം.

ഗര്‍ഭിണികള്‍ക്ക്
സീതപ്പഴം ഗര്‍ഭിണികള്‍ക്ക് നല്ലതാണ്. ഇത് സുഖപ്രസവത്തിന് സഹായകമാകും.



Click it and Unblock the Notifications
