Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പുകവലി സ്ത്രീകള്ക്ക് കൂടുതല് ദോഷം

സ്ത്രീകളില് ഗര്ഭസാധ്യത കുറയ്ക്കുന്ന ഒരു പ്രധാന ഘടകമാണ് പുകവലി. ഗര്ഭിണികളായ സ്ത്രീകള് പുകവലിച്ചാല് അബോര്ഷന് നടക്കാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ലാ, ഗര്ഭസ്ഥ ശിശുവിന് ശാരീരിക, മാനസിക പ്രശ്നങ്ങള് സൃഷ്ടിക്കുവാനും കുഞ്ഞിന് മരണം വരെ സംഭവിക്കാനുമുള്ള സാധ്യതയുമുണ്ട്. പുകവലിക്കുന്ന സ്ത്രീകള് ഗര്ഭിണിയാകുവാന് പുകവലിക്കാത്ത സ്ത്രീകളേക്കാള് 30 ശതമാനം കൂടുതല് സമയം സമയമെടുക്കുമെന്നും തെളിഞ്ഞിട്ടുണ്ട്.
പുകവലി ശീലമുള്ള സ്ത്രീകളില് സ്തനാര്ബുദ സാധ്യത കൂടുതലാണെന്ന് സ്റ്റെഫാനി യൂണിവേഴ്സിറ്റി ഓഫ് പിറ്റ്സ്ബര്ഗ് ഗ്രാജ്വേറ്റ് സ്കൂള് ഓഫ് പബ്ലിക് ഹെല്ത്ത് നടത്തിയ പഠനത്തില് തെളിഞ്ഞിട്ടുണ്ട്. സ്തനാര്ബുദത്തിന് പുറമെ ലംഗ്സ് ക്യാന്സറിനുള്ള സാധ്യതയും പുക വലിയ്ക്കുന്ന സ്ത്രീകളില് കൂടുതലാണ്.
ഹൃദയസംബന്ധമായ അസുഖങ്ങള് പുകവലിക്കുന്ന സ്ത്രീകളില് 25 ശതമാനം കൂടുതലാണ്. സ്ത്രീകള് പുക വലിയ്ക്കുമ്പോള് അസുഖങ്ങളും ക്യാന്സറുമുണ്ടാക്കുന്ന വിഷപദാര്ത്ഥങ്ങള് കൂടുതലായി വലിച്ചെടുക്കുന്നുണ്ട്. എന്നാല് പുകവലി ഉപേക്ഷിച്ചാല് ആറുമാസം കൊണ്ടു തന്നെ ഹൃദയാരോഗ്യം വീണ്ടെടുക്കാനും സാധിക്കും.
പുകവലി ശീലം സ്ത്രീകളില് ആര്ത്തവവിരാമം അഥവാ മെനോപോസ് നേരത്തെയാക്കുന്നുണ്ട്. സ്ത്രീകളുടെ എല്ലുകളെ ബാധിക്കുന്ന ഓസ്റ്റിയോപെറോസിസ് എന്ന രോഗത്തിലും പുകവലി പ്രധാന കാരണമാണ്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
