For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ അമിതമായി ജോലി ചെയ്യുന്നുവോ?

|

Man, Office
ഇപ്പോഴത്തെ തലമുറയെ പലപ്പോഴും ജോലിക്കൂടുതല്‍ തളര്‍ത്താറുണ്ട്. കമ്പ്യൂട്ടറിന്റെ മുന്നിലുള്ള ഇരിപ്പും മണിക്കൂറുകള്‍ നീണ്ട പ്രയത്‌നവും പലപ്പോഴും ഡിപ്രഷനിലേക്കു തന്നെ പലരെയും തള്ളി വിടാറുണ്ട്. തങ്ങള്‍ കൂടുതല്‍ നേരം ജോലി ചെയ്യുന്നുവെന്ന് പലര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാറില്ല. കൂടുതല്‍ നേരം ജോലി ചെയ്യുന്നത് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്.

ജോലിക്കൂടുതലുള്ളവരുടെ പ്രധാന പ്രശ്‌നമായിരിക്കും ഉറകക്കമില്ലായ്മ. കിടന്നാലും ഉറക്കം വരാതിരിക്കുക, ജോലിയെക്കുറിച്ചോര്‍ത്ത് ഉറങ്ങാതിരിക്കുക തുടങ്ങിയവ ഇത്തരക്കാരുടെ കാര്യത്തില്‍ സാധാരണയായിരിക്കും.

ജോലിഭാരം തളര്‍ത്തുമ്പോള്‍ ഓര്‍മ്മക്കുറവുണ്ടാകുന്നതും സ്വാഭാവികം തന്നെ. ചെയ്തു കൊണ്ടിരിക്കുന്ന കാര്യം മറക്കുക, പ്രധാനപ്പെട്ട കാര്യങ്ങള്‍ വിട്ടുപോവുക തുടങ്ങിയവ സാധാരണമാകും.

അശ്രദ്ധ ചിലരുടെ സ്വഭാവമായിരിക്കും. എന്നാല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക് ജോലിഭാരം കൂടുമ്പോള്‍ എല്ലാ കാര്യങ്ങളിലും അശ്രദ്ധ കാണിക്കും. ജോലിക്കൂടുതല്‍ കാരണം ഏകാഗ്രത പോകുന്നതാണ് ഇതിന് കാരണം.

അമിതമായി ജോലി ചെയ്യുന്ന ഒരാള്‍ക്ക് വിശപ്പും കുറവായിരിക്കും. എന്നാല്‍ ഭക്ഷണത്തോട് ആര്‍ത്തിയും തോന്നും. ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ഭക്ഷണം കഴിയ്ക്കുവാന്‍ ഇത് ഇടവരുത്തും.

ജോലിഭാരം സെക്‌സ് താല്‍പര്യങ്ങളേയും കുറയ്ക്കും. എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പാദനം കുറയും. ക്ഷീണവും തളര്‍ച്ചയും തോന്നും.

ജോലിഭാരം കൂടുമ്പോള്‍ ബിപി വ്യത്യാസപ്പെടുന്നതും സാധാരണമാണ്. ചിലപ്പോള്‍ ബിപി കുറയുകയും ചിലപ്പോള്‍ കൂടുകയും ചെയ്യും. ഇത് നിങ്ങള്‍ അമിതമായി ജോലി ചെയ്യുന്നുവെന്നതിന്റെ മറ്റൊരു ലക്ഷണമാണ്.

English summary

Work, Health, Body, Depression, Memory Loss, Sleep, Blood Pressure, ജോലി, ഓഫീസ്, ആരോഗ്യം, ഭക്ഷണം, ഡിപ്രഷന്‍, ഹോര്‍മോണ്‍ ബിപി,

Most of us professionals go through our work schedules without the slightest intuition that we are grossly overworked. It is not possible to fully understand the effects of stress on health until and unless you actually face serious consequences. Fatigue symptoms are very easy to overlook because it deceptively resembles the symptoms of normal tiredness. But if you have been working too much for your own good then you need to identify the signals of your own body.
Story first published: Tuesday, January 10, 2012, 11:06 [IST]
X
Desktop Bottom Promotion