Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ഗര്‍ഭസാധ്യത കൂട്ടും ഭക്ഷണങ്ങള്‍

ഒരാളുടെ ശരീരഭാരം നിയന്ത്രിക്കുന്നതില്‍ ഭക്ഷണത്തിന് പ്രധാന സ്ഥാനമുണ്ട്. സ്ത്രീയുടെ ശരീരഭാരം കൂടുതലാണെങ്കിലും കുറവാണെങ്കിലും ഓവുലേഷന് പ്രശ്നങ്ങള്‍ വരാം. ഇത് ഗര്‍ഭസാധ്യത കുറയ്ക്കുകയും ചെയ്യും. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ഗര്‍ഭപാത്രത്തില്‍ കൊഴുപ്പടിഞ്ഞു കൂടി ഗര്‍ഭധാരണ സാധ്യത ഇല്ലാതാക്കും. മദ്യം, കാപ്പി എന്നിവയുടെ അമിതഉപയോഗവും സ്ത്രീകളില്‍ ഗര്‍ഭം ധരിക്കാനുള്ള സാധ്യത കുറയ്ക്കുകയാണ് ചെയ്യുന്നത്.
പുരുഷന്മാര് കക്കയിറച്ചി കഴിയ്ക്കുന്നത് സന്താനോല്പാദന ശേഷി കൂട്ടുമെന്നു പറയാറുണ്ട്. കക്കയില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ബീജങ്ങളുടെ എണ്ണവും ശക്തിയും വര്‍ദ്ധിപ്പിക്കും. ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ ഉല്പാദനത്തെയും കക്കയിറച്ചി ത്വരിതപ്പെടുത്തും. പുരുഷന്മാരിലും ശരീരഭാരം അമിതമായി കൂടുന്നതും കുറയുന്നതും ബീജങ്ങളുടെ എണ്ണത്തെയും ഗുണത്തെയും ലൈംഗികശേഷിയെയും ബാധിക്കുന്നുണ്ട്.
പുരുഷന്മാരുടെ ഭക്ഷണത്തില്‍ ദിവസം 15 മില്ലീഗ്രാം സിങ്ക്, 1000 മില്ലിഗ്രാം കാല്‍സ്യം, വൈറ്റമിന്‍ ഇ തുടങ്ങിയവ ഉള്‍പ്പെടുത്തേണ്ടത് ബീജോല്പാദന ശേഷിക്ക് അത്യാവശ്യമാണ്. അമിത മദ്യപാനവും പുകവലിയും പുരുഷന്മാരിലും ബീജക്കുറവിനും ലൈംഗികശേഷിക്കുറവിനും വഴിയൊരുക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
