Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ബിപിയെ കീഴ്പ്പെടുത്താം, എളുപ്പത്തില്

ഉയര്ന്ന ബിപി അഥവാ രക്താതിസമ്മര്ദം അല്ലെങ്കില് ഹൈപ്പര്ടെന്ഷനെയാണ് നാം പൊതുവെ ബിപി എന്നതു കൊണ്ട് ഉദ്ദേശിക്കാറ്. ഒരാളുടെ രക്താതിസമ്മര്ദം സാധാരണ നിലയില് 80 മുതല് 120 വരെയാണ്. 129 വരെ ചികിത്സ വേണ്ടാത്ത അവസ്ഥയാണ്. എന്നാല് 130 മുകളില് ഒരാളുടെ ബിപി സ്ഥിരമായി നിലനില്ക്കുകയാണെങ്കില് ഇത് രക്താതിസമ്മര്ദമാണെന്ന് പറയാം.
സാധാരണയായി പ്രായമേറുന്തോറുമാണ് ബിപി കൂടുതലായി കണ്ടുവരുന്നത്. പാരമ്പര്യം, ടെന്ഷന്, അസുഖങ്ങള് തുടങ്ങിയ പലവിധ കാരണങ്ങളാലും ബിപിയുണ്ടാകാം.
രക്തസമ്മര്ദം നിയന്ത്രിക്കാന് പലവിധ മാര്ഗങ്ങളുമുണ്ട്. ഭക്ഷണനിയന്ത്രണം ഇതില് പ്രധാനമാണ്. ഭക്ഷണത്തിലെ ഉപ്പിന്റെ അംശം നിയന്ത്രിക്കേണ്ടത് ഹൈപ്പര്ടെന്ഷനുള്ളവര് നിര്ബന്ധമായും ചെയ്തിരിക്കേണ്ട ഒന്നാണ്. കാല്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്ക്ക് ബിപി നിയന്ത്രിക്കാനുള്ള കഴിവുണ്ട്. മീന്, തൈര്, ഓറഞ്ച്, ബീന്സ്, പച്ചിലക്കറികള് എന്നിവ ബിപി തടയാന് സഹായിക്കുന്ന ഭക്ഷണങ്ങളാണ്.
അമിതവണ്ണമുള്ളവര് പലപ്പോഴും ബിപിയുടെ ഇരകളാണ്. വണ്ണം കൂടുന്തോറും രക്തധമനികളില് കൊഴുപ്പടിഞ്ഞു കൂടുകയും ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ പമ്പിങ്ങ് തടസപ്പെടുകയും ചെയ്യും. ഇത് ബിപിയിലേക്കും പിന്നീട് സ്ട്രോക്കിലേക്കും വഴിവയ്ക്കും.
പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള് രക്താതിസമ്മര്ദത്തിലേക്കുള്ള പാലങ്ങളാണ്. ഇവ രണ്ടും കഴിവതും ഒഴിവാക്കുന്നത് ബിപി നിയന്ത്രിക്കാനുള്ള നല്ലൊരു വഴിയാണ്.
വ്യായാമം ബിപി നിയന്ത്രിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്ഗമാണെന്നു വേണമെങ്കില് പറയാം. വ്യായാമം പതിവായി ചെയ്യുന്നതു വഴി രക്തത്തിന്റെ ഹൃദയത്തിലേക്കുള്ള പമ്പിംഗ് ത്വരിതപ്പെടുന്നു. ഇത് ബിപി നിയന്ത്രിക്കാനുള്ള നല്ലൊരു മാര്ഗമാണ്.
യോഗ, മെഡിറ്റേഷന് തുടങ്ങിയവ ബിപി നിയന്ത്രിക്കാന് നല്ലതാണ്. ടെന്ഷന് ബിപിക്കു കാരണമാകുന്ന സമയത്ത് ഇത്തരം മാര്ഗങ്ങള് വഴി ടെന്ഷനും ഹൈപ്പര്ടെന്ഷനും കുറയ്ക്കാന് സാധിയ്ക്കും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
