Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സണ്ഗ്ലാസ് അള്ട്രാവയലറ്റ് സംരക്ഷണത്തിന്

കണ്ണിലെ കൃഷ്ണമണിയാണ് കണ്ണിലേക്കുള്ള ലൈറ്റ് നിയന്ത്രിക്കുന്നത്. ഇതിന് 3-5 മില്ലീമീറ്റര് വ്യാസമുണ്ട്. കണ്ണിലേക്ക് ശക്തിയായ പ്രകാശമടിക്കുമ്പോള് കൃഷ്ണമണി ചുരുങ്ങുകയും കണ്ണിലേക്കു കടക്കുന്ന പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യും. കൃഷ്ണമണി ഏകദേശം രണ്ടു മില്ലീമീറ്റര് ചെറുതാവുകയാണ് ചെയ്യുന്നത്. പ്രകാശം കുറഞ്ഞ മുറിയിലേക്കു കടക്കുമ്പോള് കൃഷ്ണമണി 5-6 മില്ലീമീറ്റര് വരെ വലുതാവുന്നു. കൂടുതല് വ്യക്തമായി കാണാനാണിത്.
സണ്ഗ്ലാസ് വച്ച് പുറത്തിറങ്ങുമ്പോള് കണ്ണിലേക്കു കടക്കുന്ന പ്രകാശത്തിന്റെ അളവ് ഗ്ലാസ് നിയന്ത്രിക്കുകയും അതുവഴി കൃഷ്ണമണിയെ സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്. ഇതുവഴി കൃഷ്ണമണിക്ക് വ്യക്തമായി കാണാന് സാധിക്കുകയും ചെയ്യുന്നു.
ഇത്തരം സണ്ഗ്ലാസുകള് തെരഞ്ഞെടുക്കുമ്പോള് സൂര്യപ്രകാശത്തിലെ അള്ട്രാവയലറ്റ് രശ്മികളെ തടുത്തു നിര്ത്താന് സാധിക്കുന്ന ഗ്ലാസുകള് തെരഞ്ഞെടുക്കുകയാണ് നല്ലത്. അള്ട്രാവയലറ്റ് രശ്മികള് കണ്ണിന് തിമിരം, മാക്യുലാര് ഹോള്, മാക്യുലാര് ഡിജെനറേഷന് തുടങ്ങിയവ വരുത്തുവാന് സാധ്യത കൂടുതലാണ്.
അള്ട്രാവയലറ്റ് രശ്മികളില് നിന്ന് സംരക്ഷണം നല്കുന്ന ഗ്ലാസുകളല്ലെങ്കില് സണ്ഗ്ലാസ് ധരിക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. മാത്രമല്ലാ, നിലവാരം കുറഞ്ഞ ഗ്ലാസുകളാണെങ്കില് കണ്ണിന് അവ ദോഷം വരുത്തുകയും ചെയ്യും. അതുകൊണ്ട് സണ്ഗ്ലാസുകള് തെഞ്ഞെടുക്കുമ്പോള് വിദഗ്ധനായ ഒരു ഡോക്ടറുടെ നിര്ദേശം തേടുന്നത് നന്നായിരിക്കും.
കോഴഞ്ചേരിയിലെ മുളമൂട്ടില് ഐ ഹോസ്പിറ്റല് ആന്റ് റിസര്ച്ച് സെന്ററിലെ ചീഫ് സര്ജനും മെഡിയ്ക്കല് ഡയറക്ടറുമാണ് ഡോ. ആഷ്ലി മുളമൂട്ടില്. ഡോക്ടറുടെ ഫേസ് ബുക്ക് പേജ്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
