Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
വണ്ണം കുറയാന്‍ യോഗര്‍ട്ട് ഡയറ്റ്

യോഗര്‍ട്ട് ഒരു പാലുല്പ്പന്നമാണെങ്കിലും ഇതിലെ ലാക്ടോസ് കൊഴുപ്പു കുറയ്ക്കുകയാണ് ചെയ്യുന്നത്. പാലിനെ ഉറ കൂടാന്‍ സഹായിക്കുന്ന ബാക്ടീരിയയാണ് യോഗര്‍ട്ടിനെ പുളിപ്പിക്കുന്നത്. ഇങ്ങനെ ഇതിലെ ഷുഗറും കുറയുന്നുണ്ട്. കൊഴുപ്പും ഷുഗറും കുറയുന്നത് വണ്ണം കുറക്കുവാനും സഹായിക്കുന്നു.
യോഗര്‍ട്ട് ഡയറ്റ് 10-15 ദിവസം പിന്തുടര്ന്നാല് തന്നെ ഫലം കണ്ടുതുടങ്ങും. ഈ ഡയറ്റ് പ്രകാരം ദിവസവും 500 ഗ്രാം യോഗര്‍ട്ട് കഴിക്കാം. ഇതിനൊപ്പം 300 ഗ്രാം പഴവര്‍ഗങ്ങള്‍, 100 ഗ്രാം ഇറച്ചി, 300 ഗ്രാം പച്ചക്കറികള്‍ എന്നിവ കഴിയ്ക്കാം.
പ്രഭാതഭക്ഷണത്തില്‍ ഒരു ചെറിയ ബൗള്‍ യോഗര്‍ട്ട്, മുറിച്ച് ഫലങ്ങള്‍, മധുരം ചേര്‍ക്കാത്ത ഗ്രീന്‍ ടീ, മധുരം ചേര്‍ക്കാത്ത ഓറഞ്ച് ജ്യൂസ് എന്നിവ കഴിയ്ക്കാം. ഓറഞ്ച് ജ്യൂസിന് പകരം മാതളനാരങ്ങയുടെ ജ്യൂസും ഉപയോഗിക്കും.
ഉച്ചഭക്ഷണത്തിന് യോഗര്‍ട്ട്, തവിടു കളയാത്ത അരി, മീറ്റ് സാലഡ്, പഴച്ചാര്‍ എന്നിവ കഴിയ്ക്കാം.
അത്താഴത്തിന് യോഗര്‍ട്ട് അല്പം വെള്ളമൊഴിച്ച് നേര്‍പ്പിച്ചത്, ആപ്പിള്‍ ജ്യൂസ്, വേവിച്ച പച്ചക്കറികള്‍, ഹെര്‍ബല്‍ടീ അല്ലെങ്കില്‍ വെജിറ്റബിള്‍ സ്റ്റോക്ക് എന്നിവ കഴിയ്ക്കാം.
ആവശ്യമായ പോഷണങ്ങള്‍ ലഭിക്കുന്നതു കൊണ്ടും ഭക്ഷണം ഉപേക്ഷിക്കേണ്ടി വരാത്തതിനാലും യോഗര്‍ട്ട് ഡയറ്റ് സുരക്ഷിതമായ ഒന്നാണ്. വണ്ണം കുറയുമെന്നത് മാത്രമല്ലാ, ദഹനത്തിനും പ്രതിരോധശേഷിക്കും യോഗര്‍ട്ട് ഡയറ്റ് വളരെ നല്ലതാണ്. ഇത് ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ തള്ളിക്കളയുകയും ചര്‍മത്തിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
