Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഹൈഹീല്‍ ചെരിപ്പിന്റെ ഗുണങ്ങള്‍

ഹൈഹീല്‍ഡ് സ്ത്രീകളുടെ മൊത്തത്തിലുളള ആത്മവിശ്വാസത്തെ വര്‍ദ്ധിപ്പിക്കും. പൊക്കമില്ലാത്തതാണെന്റെ പൊക്കം എന്നു പറഞ്ഞ് നടക്കേണ്ടി വരില്ല. പൊക്കം ആരുടേയും ആത്മവിശ്വാസത്തെ വര്‍ദ്ധിപ്പിക്കും. പൊക്കം കൂടുതല്‍ തോന്നിക്കുന്നതുകൊണ്ട് തടി കുറവു തോന്നുകയും ചെയ്യും.
ശരീരത്തിന് ഹൈഹീല്‍ ചെരിപ്പിടുമ്പോള്‍ നല്ല ആകൃതി ലഭിക്കും. നിതംബത്തിന് ഭംഗി ലഭിക്കുമെന്നതാണ് ഹൈഹീല്ഡിന്റെ മറ്റൊരു ഗുണമായി പറയുന്നത്. മാറിടങ്ങള്‍ക്കും തുടയിലെ മസിലുകള്‍ക്കും ഹൈഹീല്‍ഡ് ഇടുന്നത് കൊണ്ട് ഭംഗി ലഭിക്കും.
കാലിലെ രക്തപ്രവാഹം ഹൈഹീല്‍ഡ് ചെരിപ്പുകള്‍ വര്‍ദ്ധിപ്പിക്കും. ഇതു കാരണം കാലിലെ രക്തക്കുഴലുകളില്‍ കൂടി കൂടുതല്‍ രക്തം പ്രവഹിക്കും. ഇത് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹവും വര്‍ദ്ധിക്കും. രക്തപ്രവാഹം മാത്രമല്ലാ, മറ്റു ഫഌയിഡുകളുടെയും പ്രവാഹം ഹൈഹീല്‍ ഇട്ടാല്‍ ശക്തിപ്പെടും. ഇത് കാലില്‍ മുഴകളുണ്ടാകുന്നത് തടയുകയും ചെയ്യും. കാലിലെ മസിലുകളെ ശക്തിപ്പെടുത്താനും പാദങ്ങളിലെ ആര്‍ച്ച് ആകൃതിയിലെ ഭാഗത്തിന് ബലം കൊടുക്കുവാനും ഹൈഹീല്‍ഡ് ചെരിപ്പുകള്‍ സഹായകമാണ്.
ഹൈഹീല്‍ഡ് ചെരിപ്പുകളിട്ടാല് ശരീരം അല്പം മുന്നോട്ടായുകയാണ് ചെയ്യുന്നത്. ഇത് പെല്‍വിക് മസിലുകളേയും വയറിലെ മസിലുകളേയും കൂടുതല്‍ ദൃഢമാക്കുന്നുണ്ട്. പെല്‍വിക് മസിലുകളെ ശക്തിപ്പെടുത്താനുള്ള കെഗല് വ്യായാമത്തിന്റെ ഫലമാണ് ഇത് നല്‍കുന്നത്.
നടുവെല്ലിലെ ഒരു ഭാഗമാണ് ലമ്പാര്‍ എന്നറിയപ്പെടുന്നത്. ഇതിന് സ്വാഭാവികമായി വളയുവാനുള്ള കഴിവുണ്ട്. അതുകൊണ്ടാണ് കുനിയുവാനും നിവരുവാനും കഴിയുന്നത്. എന്നാല്‍ ഈ വളവ് ലമ്പാര്‍ എല്ലുകളില്ക്കില്ലെങ്കില് നടുവേദന വരും. ഇത്തരം പ്രശ്നമുള്ളവര്‍ ഒന്നര ഇഞ്ച് ഹീലുള്ള ചെരിപ്പുകള്‍ ധരിക്കുന്നത് നടുവേദന ഒഴിവാക്കും.
ഹൈഹീല്‍ഡ് ചെരിപ്പ് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്. രണ്ടിഞ്ചില്‍ കൂടുതലുള്ള ഹൈഹീല്‍ഡ് ധരിച്ചാല്‍ നടുവേദന വരും. ചിലരില്‍ നട്ടെല്ലിന് സ്വാഭാവികമായി വളവ് കൂടുതലുണ്ടാകും.ഇവര്‍ ഹൈഹീല്‍ഡ് ഉപയോഗിക്കുന്നത് ഞരമ്പുകള്‍ ചുരുങ്ങി കൂടുതല്‍ തകരാറ് വരാനും മസിലുകളുടെ ശക്തി കുറയ്ക്കുവാനും കാരണമാകും.
ഹൈഹീല്‍ഡ് ചെരിപ്പുകള്‍ ആദ്യമായി ഉപയോഗിക്കുന്നവര്‍ വീട്ടില്‍ ഇതിട്ട് നടക്കുവാന്‍ പഠിക്കണം. ഹൈഹീല്‍ഡിട്ട് ശരിക്കും നടക്കുവാന്‍ അറിയില്ലെങ്കില്‍ കാലുളുക്കുവാനും വീഴുവാനും സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
