Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പല്ലിന് വെളുപ്പുനിറം നല്കാം

സിട്രസ് അടങ്ങിയ ഫലവര്ഗങ്ങള് പല്ലിന് സ്വാഭാവിക രീതിയില് വെളുപ്പുനിറം നല്കുന്നുണ്ട്. സ്ട്രോബെറി, ഓറഞ്ച് എന്നിവ കഴിച്ചാല് പല്ലിന് വെളുപ്പു വരികയും വായ്നാറ്റം മാറുകയും ചെയ്യും. നാരങ്ങാനീര് ഒരാഴ്ച അടുപ്പിച്ച് രാവിലെയും വൈകീട്ടും പല്ലില് തേച്ചാല് വെളുക്കും. ഒരു തുള്ളി കടുകെണ്ണയും ഒരു നുള്ള് ഉപ്പും കൂട്ടിച്ചേര്ത്ത് ഒരു കഷണം നാരങ്ങ മുറിച്ചെടുത്ത് ഇതിലൊപ്പി പല്ലില് തേക്കാം. പിന്നീട് സാധാരണ രീതിയില് പേസ്റ്റുകൊണ്ട് പല്ലുതേയ്ക്കുകയും ചെയ്യാം. സ്ട്രോബെറി ഉടച്ച് പല്ലില് തേക്കുന്നതും വെളുപ്പുനിറം ലഭിക്കുവാന് സഹായിക്കും.
ബേക്കിംഗ് സോഡയും പല്ലിന് നിറം നല്കും. ബേക്കിംഗ് സോഡ ടൂത്ത് ബ്രഷിലെടുത്ത് പല്ലു തേയ്ക്കാം. പല്ലിന് വെളുപ്പു ലഭിക്കും. ബേക്കിംഗ് സോഡയും സ്ട്രോബെറിയും കൂട്ടിച്ചേര്ത്തും ഉപയോഗിക്കാം. ആഴ്ചയില് ഒരിക്കല് മാത്രമെ ബേക്കിംഗ് സോഡ കൊണ്ട് പല്ലു തേയ്ക്കാവൂ.
ഭക്ഷണത്തിന് ശേഷം വായ കഴുകുന്നതും പല്ലു വൃത്തിയാക്കുന്നതും വളരെ പ്രധാനമാണ്. അല്ലെങ്കില് ബാക്ടീരിയ പല്ലു കേടാക്കുകയും വായ്നാറ്റമുണ്ടാക്കുകയും ചെയ്യും. ഇത് പല്ലിന്റെ നിറം പോകുന്നതിനും കാരണമാകും. ഏതു ഭക്ഷണവും എപ്പോള് കഴിച്ചാലും വായില് വെള്ളമൊഴിച്ച് കഴുകുക. പല്ലിലൊട്ടുന്ന ഭക്ഷണസാധനങ്ങള് കഴിച്ചാല് പല്ല് ബ്രഷ് ചെയ്യണം. ചെറുചൂടുള്ള വെള്ളത്തില് അല്പം ഉപ്പിട്ട് വായ കഴുന്നത് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
